Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കര നഗരസഭയിലെ കോടികളുടെ അഴിമതി: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ബിജെപി മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 12:56 am IST
inErnakulam

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ നടക്കുന്ന കോടികളുടെ അഴിമതികള്‍ വിജിലന്‍സിനെ കൊണ്ടന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കാക്കര മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മാര്‍ച്ചും  ധര്‍ണയും നടത്തും.

രാവിലെ 10 നു കാക്കനാട് ജംഗ്ഷനില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ചും ധര്‍ണയും ബിജെപി ജില്ലാ പ്രസിഡന്റ് പി. ജെ. തോമസ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സോമന്‍ വാളവക്കാട്ട് അധ്യക്ഷത വഹിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി അഡ്വ. ലാല്‍ചന്ദ് എന്നിവര്‍  സംസാരിക്കും.

നഗരസഭയിലെ ഭരണപക്ഷത്തെ പ്രമുഖ ഘടകകക്ഷിയിലെ കൗണ്‍സിലറിന്റെ അടുത്ത ബന്ധുവാണ് ബെനിഫിഷറി ജോലികള്‍ ചെയ്യുന്നതില്‍ പ്രധാനി. ഈ കരാറുകാരന്‍ മുമ്പ് ഫയലില്‍ കൃത്രിമം കാട്ടിയ കുറ്റത്തിന് പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇദ്ദേഹം പല പേരുകളിലായി തൃക്കാക്കരയില്‍ ചെയ്തത് മൂന്ന് കോടിയുടെ പൊതുമരാമത്ത് ജോലികളാണ് . ഇത്തവണ ഒരു പൊതുകുളം നവീകരിച്ചതിലെ ക്രമക്കേടില്‍ കൗണ്‍സിലറിനും ബന്ധുവായ കരാറുകാരനുമെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.ഇവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

2009-10 കാലയളവില്‍ തൃക്കാക്കര പഞ്ചായത്തായിരുന്നപ്പോള്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ സബിതാ കരീമും ഭരണ കക്ഷിയായ എല്‍ ഡിഎഫും ബോധപൂര്‍വം വരുത്തിവെച്ച ഒന്നേകാല്‍ കോടി രൂപയുടെ കണക്കിലെ പിശകാണ്  മുനിസിപ്പാലിറ്റി ആയപ്പോള്‍ തൃക്കാക്കര നഗരസഭയെ ഇന്നും വിടാതെ പിന്‍തുടരുന്നത്.

വാര്‍ഷിക പെര്‍ഫോര്‍മന്‍സ് കണക്കിലെടുത്ത് വേള്‍ഡ് ബാങ്ക് ഏജന്‍സി നടത്തുന്ന അസസ്‌മെന്റിലാണ്  ഇത്തവണ തൃക്കാക്കര നഗരസഭയ്‌ക്ക് ലോക ബാങ്കിന്റെ വിഹിതം കിട്ടാതെ പോയത്.

തൃക്കാക്കര നഗര സഭയിലെ 2011-12 വര്‍ഷത്തില്‍ 17 കോടിയില്‍ പരം രൂപയുടെ തിരിമറികള്‍ നടത്തിയതായി  ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. നഗരസഭയുടെ കെട്ടിട വാടകയിനത്തില്‍ 20 ലക്ഷത്തില്‍ പരം രൂപയുടെ കുടിശികയുള്ളതായി കണ്ടെത്തി. പെര്‍മിറ്റ് ഫീസ് ഇനത്തില്‍ 4.75 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ട്. പല വലിയ കെട്ടിടങ്ങളിലെയും പെര്‍മിറ്റ്  ഫയലുകള്‍ പരിശോധനക്ക്  ഹാജരാക്കിയിട്ടില്ല.

അഞ്ചു കോടിയില്‍ പരം രൂപയുടെ വാര്‍ഷിക സാമ്പത്തിക നിലവാര കണക്ക് പ്രകാരം വരവ്  കാണുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ ഒന്നും തന്നെ  ഹാജരാക്കിയിട്ടില്ല. കരുതല്‍ ധനമായി 15.45 ലക്ഷം രൂപവരവ്  ഉണ്ടെങ്കിലും ചെലവ് ഇല്ല. നഗരസഭ പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കേണ്ടതായ 6.2 ലക്ഷം രൂപയുടെ കുറവ്  സംഘം കണ്ടെത്തി. എസ് .ഇ.പി ചെലവ് 58 ശതമാനം മാത്രമാണെന്നിരിക്കെ ജനറല്‍ ഫണ്ട് 90 ശതമാനത്തില്‍ അധികം ചിലവഴിച്ചിട്ടുണ്ട്. പെര്‍മിറ്റ് ഫീസ് ഇനത്തില്‍ കോടികളുടെ നഷ്ടം ഉളളതായി കണ്ടെത്തി.

2007 മുതല്‍ മാത്രമാണ് പെര്‍മിറ്റ് ഫീസ് ഈടാക്കി തുടങ്ങിയത്. എന്‍ഒസി കൊടുത്ത എല്ലാ പെര്‍മിറ്റുകളുടെയും ഫീസ് ഈടാക്കിയിട്ടില്ല. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 5 തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എസ്റ്റിമേറ്റ് തയ്യാറാക്കി  അംഗീകാരം വാങ്ങിയ ജോലികള്‍ ചെയ്യാതെ വകമാറ്റി ചിലവഴിച്ചതായി ഓഡിറ്റില്‍ കണ്ടെത്തി. പൊതുമരാമത്ത് ജേലികളുടെ 240 ഫയലുകളില്‍ 30 എണ്ണം മാത്രമാണ് നഗരസഭ  ഓഡിറ്റര്‍ മുമ്പാകെ ഹാജരാക്കിയത്. ഈ ഫയലുകളുമായി ബന്ധപ്പെട്ട കരാറുകാര്‍ ഇവ കടത്തിയെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ഇതിനിടെ നഗരസഭയിലെ  43 വാര്‍ഡുകളിലേയും വീടുകളില്‍ പതിക്കാനായി ക്വട്ടേഷന്‍ വിളിച്ച്  നമ്പറടിച്ച പതിനായിരക്കണക്കിന് തകിടുകളും കാണാനില്ല.

2010-11 കാലഘട്ടത്തില്‍ കൊടുത്ത പെന്‍ഷനുകളുടെ അപേക്ഷകളും അപ്രത്യക്ഷമായിരിക്കുകയാണ്. പ്രധാനപ്പെട്ട രേഖകള്‍ നഗരസഭയില്‍ നിന്നും മുങ്ങുമ്പോഴുംതങ്ങളുടെ ഇരിപ്പിടം ഭദ്രമാക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. കാട്ടിലെ തടി തേവരുടെ ആന എന്ന  സ്ഥിതിയാണിപ്പോള്‍ തൃക്കാക്കര നഗരസഭയിലുള്ളത്.

15 ലക്ഷത്തിന് മീതേയുളള വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം വര്‍ക്കുകള്‍ മൂന്നോ നാലോ ഘട്ടങ്ങളിലായി ബെനഫിഷറി പ്രവൃത്തിയായിട്ടാണ് ചെയ്യുന്നത്. ഈ ഇടപാടുകളില്‍ 10 % കമ്മീഷന്‍ കൗണ്‍സിലര്‍മാര്‍ അടിച്ചെടുക്കും. ഈ വകയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്.

കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ അനധികൃതമായാണ് ഈ ടെന്‍ഡര്‍ നല്‍കുന്നത്. 20 % കുറച്ചാണ് കരാറുകാര്‍ക്ക് കിട്ടുന്നത്. മറിച്ച് ബെനിഫിഷറി വര്‍ക്കാണെങ്കില്‍ മുഴുവന്‍ തുകയും ഇത്തരക്കാര്‍ക്ക് ലഭിക്കുന്നു.ഇത്തരത്തില്‍ വര്‍ക്കുകള്‍ കൊടുക്കുന്നത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഒരു സാമ്പത്തിക വര്‍ഷം നഗരസഭക്ക് ഉണ്ടാവുന്നത്.

തൃക്കാക്കര നഗരസഭയിലെ ഈ അഴിമതികള്‍ ജനമദ്ധ്യത്തില്‍ തുറന്നു കാട്ടാനാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.