പാലാ: ഇന്നലത്തെ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീട് ഭാഗീകമായി തകര്‍ന്നു. മുണ്ടുപാലം അമ്പലപ്പുറത്ത് പരേതനായ സുകുമാരന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
വീടിന്റെ മുന്‍വശത്തെ ഓടും കഴുക്കോലും പൂര്‍ണമായി തകര്‍ന്നു. വൈദ്യുത ഉപകരണങ്ങളും വൈദ്യുതി ബന്ധവും പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. ഗൃഹനാഥന് സുകുമാരന്‍ മരിച്ചതിന്റെ മരണാനന്തര അടിയന്തിരം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്നതിനാല്‍ വീട്ടില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: