Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഡൈനാമോസ് വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 01:15 pm IST
in World

കൊച്ചി: തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം മണ്ണിലെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. എതിരാളികള്‍ സാക്ഷാല്‍ ഡെല്‍ പിയറോയുടെ നേതൃത്വത്തിലിറങ്ങുന്ന ദല്‍ഹി ഡൈനാമോസ്. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ് കളിയുടെ കിക്കോഫ്.

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിയില്ലെങ്കിലും ദല്‍ഹി ഡൈനാമോസ് പരിശീലനത്തിനിറങ്ങി. രാവിലെ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലും വൈകിട്ട് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലുമാണ് ടീം പരിശീലനം നടത്തിയത്.

പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തും ദല്‍ഹി ഡൈനാമോസ് ഏഴാം സ്ഥാനത്തുമാണ്. ബ്ലാസ്‌റ്റേഴ്‌സിന് ആറ് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയും മൂന്ന് പരാജയവുമടക്കം 7 പോയിന്റും ദല്‍ഹി ഡൈനാമോസിന് ആറ് കളികളില്‍ നിന്ന് ഒരു വിജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം ആറ് പോയിന്റുമാണുള്ളത്.

കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം മണ്ണിലെ ആദ്യ പോരാട്ടത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം ബ്രസീലിന്റെ സീക്കോയുടെ പരിശീലനത്തിലിറങ്ങിയ  ഗോവ എഫ്‌സിയെയാണ് 1-0ന് പരാജയപ്പെടുത്തിയത്.

ഏറെ ആവേശകരമായ ഈ പോരാട്ടത്തില്‍ മിലാഗ്രസ് ഗൊണ്‍സാല്‍വസാണ് ബ്ലാസ്‌റ്റേഴ്‌സിനായി വിജയഗോള്‍ നേടിയത്. മിലാഗ്രസിനൊപ്പം ആന്‍ഡ്രൂ ബാരിസിച്ചും ഇറങ്ങിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തില്‍ കൃത്യത ഉണ്ടായത്. ഗോവക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ 4-3-2-1 എന്ന ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്.

എന്നാല്‍ രണ്ടാം പകുതിയില്‍ 4-4-2 എന്ന ശൈലിയിലേക്ക് മാറിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. സ്‌ട്രൈക്കറായി കളിക്കുന്ന മലയാളി താരം സബീത്ത് നിറം മങ്ങിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം ഗോവ എഫ്‌സിക്കെതിരെ ആദ്യ പകുതിയില്‍ നാലോളം സുവര്‍ണ്ണാവസരങ്ങളാണ് സബീത്ത് പാഴാക്കിയത്. ഇന്ന് തുടക്കം മുതല്‍ 4-4-2 ശൈലിയിലായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങാന്‍ സാധ്യത.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് ഗോളുകള്‍ മടക്കുകയും ചെയ്തു. പരിക്കുകാരണം കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍താരം ഇയാന്‍ ഹ്യൂം ഇന്ന് കളിക്കുമെന്നാണ് കരുതുന്നത്.  ഒപ്പം ന്യൂകാസില്‍ മുന്‍ താരം മൈക്കല്‍ ചോപ്രയും ഇന്ന് കളിച്ചേക്കാന്‍ സാധ്യതയുണ്ട്. ചോപ്ര കളിക്കാനിറങ്ങിയാല്‍ ഒരുപരിധിവരെ മികച്ചൊരു സ്‌ട്രൈക്കറുടെ കുറവ് കുറെയൊക്കെ മാറുകയും ചെയ്യും. എന്നാലും പകരക്കാരന്റെ റോളിലായിരിക്കും ചോപ്രയെ കളത്തിലിറക്കുക.

കഴിഞ്ഞ മത്സരത്തി ല്‍ ഇറങ്ങിയ ടീമില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഇന്നത്തെ പോരാട്ടത്തിലും ബ്ലാസ്‌റ്റേഴ്‌സ് നടത്താന്‍ ഇടയില്ല. കഴിഞ്ഞ മത്സരത്തില്‍ മിന്നുന്ന പ്രകടനത്തിലൂടെ കാണികളുടെ മനംകവര്‍ന്ന പിയേഴ്‌സണൊപ്പം ഹ്യൂമും ഒപ്പം ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും മൈതാനത്ത് ഇറങ്ങിയാല്‍ സ്‌റ്റേഡിയത്തിലെത്തുന്ന പതിനാരങ്ങള്‍ക്ക് തകര്‍പ്പന്‍ പ്രകടനം കാണാന്‍ കഴിയും.

റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്ബാര്‍ട്ട്, സന്ദേശ് ജിന്‍ഗാന്‍, കോളിന്‍ ഫാല്‍വേ, സൗമിക് തുടങ്ങിയവര്‍ അടങ്ങിയ മികച്ച പ്രതിരോധനിരയും ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. എങ്കിലും ഡെല്‍പിയറോ, മാഡ്‌സ് ജുന്‍കര്‍ എന്നിവരടങ്ങിയ ഡൈനാമോസ് മുന്നേറ്റനിരയെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് കനത്ത വെല്ലുവിളിതന്നെയാണ്.

എന്നാല്‍ ഇന്നത്തെ പോരാട്ടത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം ഇറ്റാലിയന്‍ മുന്‍ സൂപ്പര്‍താരവും ടീം ക്യാപ്റ്റനുമായ ഡെല്‍ പിയറോ തന്നെയാണ്.

കഴിഞ്ഞ ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന ഡെല്‍പിയറോ ഇന്ന് തുടക്കം മുതലേ കൡക്കളത്തിലുണ്ടാവാനാണ് സാധ്യത. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഗോവയോടും മുംബൈ സിറ്റി എഫ്‌സിയോടും പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ദല്‍ഹി ഡൈനാമോസ്. ഈ പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തിനേടി ബ്ലാസ്‌റ്റേഴ്‌സിനെ എവേ മത്സരത്തില്‍ കീഴടക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

മധ്യനിരിയില്‍ ബ്രൂണോ ഹെരേരോ, ഹെന്റിക്വെ ഡിനിസ് തുടങ്ങിയവര്‍ മധ്യനിരയിലെ കരുത്തന്മാരാണ്. ഡെല്‍പിയറോക്ക് പുറമെ മോര്‍ട്ടന്‍ സ്‌കുബൊ, മാഡ്‌സ് ജുന്‍കര്‍ എന്നിവരാണ് ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാര്‍.

മാത്രമല്ല ഇന്ന് ജയിക്കുക എന്നത് ഡൈനാമോസിന് അഭിമാനപ്രശ്‌നം കൂടിയാണ്. അവരുടെ ടീം ക്യാപ്റ്റന്‍ ഡെല്‍പിയറോയുടെ നാല്‍പതാം പിറന്നാളാണ് ഇന്ന്. അതുകൊണ്ടുതന്നെ ക്യാപ്റ്റന് സമ്മാനിക്കാനാവുന്ന ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനവും ഇന്നത്തെ പോരാട്ടത്തിലെ വിജയം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.