Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കഞ്ചാവിന്റെ ലഹരിയില്‍ പുതുതലമുറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 09:44 am IST
in Ernakulam

കൊച്ചി: ഒരു ഇടവേളക്ക് ശേഷം ജില്ല മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ അമരുന്നു. ന്യൂജനറേഷനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് കൂട്ടായി ചില തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളും രംഗത്തുണ്ട്. യുവതലമുറയില്‍ അരിക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ജില്ലയില്‍ നിന്നുമാത്രം 20 കിലോയിലധികം കഞ്ചാവാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുമായി പോലീസും, എക്‌സൈസ് സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്. 56 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. പിടിച്ചെടുത്തതിന്റെ നൂറ് ഇരട്ടിയോളം ഉപയോഗിച്ച് തീര്‍ന്നിട്ടുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

കഞ്ചാവ് പൊതി ലഭിക്കണമെങ്കില്‍ വില്പനക്കാരന്റെ അടുത്ത് സംസാരിക്കുന്നതിന് പ്രത്യേക കോഡ്‌വാക്ക് തന്നെ പ്രയോഗത്തിലുണ്ട്. ആവശ്യക്കാര്‍ ഇവരെ സമീപിച്ച് ‘ഒരു സാധനം’ എന്ന് പറഞ്ഞാല്‍ മാത്രം മതി കഞ്ചാവ് പൊതി കൈയ്യില്‍ എത്തും. ഈ കോഡ് ലഹരി ഉപഭോക്താക്കള്‍ക്കിടയില്‍ സുപരിചിതമാണ്.

കൊച്ചി നഗരത്തിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ലഹരിവസ്തുക്കള്‍ വിറ്റഴിക്കപ്പെടുന്നത്. കഞ്ചാവ് മാത്രമല്ല ഇവിടെ വില്പന നടത്തുന്നത്. ഹാഷിഷ് പോലെയുള്ള മാരക ലഹരിവസ്തുക്കളുടെയും വില്പനയും നടക്കുന്നുണ്ട്.

അടുത്തിടെ ലഹരി മാഫിയക്കെതിരെ പോലീസ് എക്‌സൈസ് സംഘം നടപടി ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില അടങ്ങിയ ലഹരിവസ്തുക്കള്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്നെങ്കിലും ഇവയെല്ലാം തന്നെ നാട്ടില്‍ സുലഭമാണ്. രണ്ട് രൂപക്ക് ലഭിച്ചിരുന്ന ഹാന്‍സിന്റെ വില നിരോധനം വന്നതോടെ പത്ത് ഇരട്ടിയായി.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ജില്ലയില്‍ എത്തിക്കുന്നതിനും അന്യ സംസ്ഥാനകാര്‍ക്ക് വലിയൊരു പങ്കുണ്ട്. അടുത്തിടെ പോലീസിന്റെ പിടിയില്‍ അകപ്പെട്ടവരില്‍ പകുതിയോളം പേര്‍ അന്യ സംസ്ഥാനക്കാരാണ്.

കൊച്ചി നഗരത്തെ കൂടാതെ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്പന കൂടുതലായി നടക്കുന്നത്. വില്പനക്കായി കോളേജ് വിദ്യാര്‍ത്ഥികളെയും ഇക്കൂട്ടര്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നും കൊച്ചിയിലേക്ക് വ്യാപകമായി കഞ്ചാവ് എത്തുന്നത്. ചെറിയ പൊതികളിലായിട്ടാണ് വില്പന. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ചില സ്ഥിരം മദ്യപാനികളും മറ്റ് ലഹരിപദാര്‍ത്ഥങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കോളേജുകള്‍ക്ക് പുറമേ ബസ്സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രികരിച്ചാണ് കഞ്ചാവിന്റെ വില്‍പ്പന അധികവും നടക്കുന്നത്. കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെടുന്നവര്‍ക്കെതിരെ അക്രമവും വ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ ഉണ്ടായത്.

വില്പനക്കാരെ കുറിച്ച് പോലീസിനോട് പറഞ്ഞെന്നാരോപിച്ചാണ് നഗസഭ ജീവനക്കാരനെ ഗുണ്ടാസംഘം വീട് കയറി അക്രമിച്ചത്. കഞ്ചാവ് മാഫിയകള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. പേരിന് മാത്രം ചിലയിടങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ടെന്നല്ലാതെ ഊര്‍ജ്ജിതമായ ഒരു നടപടിയിലേക്ക് നീങ്ങുന്നില്ലന്നാണ് ആരോപണം. എന്നാല്‍ നിയമത്തിന്റെ ചില പഴുതുകള്‍ കഞ്ചാവ് മാഫിയക്ക് അനുകൂലമാവുകയാണെന്നാണ് പോലീസ് പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.