Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തല താലൂക്ക് ആശുപത്രിയിയിലെ ട്രോമാകെയര്‍ യൂണിറ്റ് ഭരണ-പ്രതിപക്ഷങ്ങള്‍ ജനത്തെ കബളിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 10:05 pm IST
in Alappuzha

ചേര്‍ത്തല: ട്രോമാകെയര്‍ യൂണിറ്റിനെ ചൊല്ലി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം, പരസ്പരം പഴിചാരി എല്‍ഡിഎഫും യുഡിഎഫും. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ട്രോമാകെയര്‍ യൂണിറ്റിനായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ ശ്രമമാണ് നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ കൈയാങ്കളിയില്‍ അവസാനിച്ചത്. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പുതിയകെട്ടിടത്തിലേക്ക് മാറ്റുന്നതറിഞ്ഞെത്തിയ ഇടതുപക്ഷ അംഗങ്ങള്‍ ട്രോമാകെയര്‍ യൂണിറ്റ് കെട്ടിടത്തിനുമുന്നില്‍ കുത്തിയിരുന്നു. നഗരസഭചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ സംഘടിച്ചെത്തി കാഷ്വാലിറ്റിയിലെ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മാറ്റുവാന്‍ നേതൃത്വം നല്‍കിയതോടെ വാക്കേറ്റം രൂക്ഷമായി. തുടര്‍ന്ന് എത്തിയ പോലീസ് നഗരസഭ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുള്‍പ്പെടെയുള്ള സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ എംഎല്‍എ മടങ്ങിയ ശേഷമായിരുന്നു സമരക്കാരെ അറസ്റ്റ് ചെയ്തത്. കാഷ്വാലിറ്റിയിലെ മുഴുവന്‍ ഉപകരണങ്ങളും ട്രോമാകെയറിലേക്ക് മാറ്റിയ ശേഷമാണ് പോലീസ് സമരക്കാരെ വിട്ടയച്ചത്. തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.  കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് ട്രോമാകെയര്‍ യൂണിറ്റിന്റെ കെട്ടിടത്തിലേക്ക് കാഷ്വാലിറ്റി മാറ്റുവാനുള്ള തീരുമാനമുണ്ടായതെന്ന് കാണിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. എംഎല്‍എ ഒപ്പിട്ട് അംഗീകരിച്ച മിനിട്‌സിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ മിനിട്‌സ് വ്യാജമാണെന്നാണ് ഇടതുപക്ഷഅംഗങ്ങളുടെ വാദം.

താലൂക്കാശുപത്രിയിലെ ട്രോമാകെയര്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്. ന്യൂറോ സര്‍ജനെ കിട്ടാത്തതും ട്രോമാകെയറിനു വേണ്ട ഉപകരണങ്ങള്‍ എത്താത്തതുമാണ് പ്രവര്‍ത്തനം വൈകുന്നതെന്നാണ് എംഎല്‍എയും നഗരസഭ അധികൃതരും നല്‍കിയിരുന്ന വിശദീകരണം.

എ.കെ. ആന്റണിയുടെ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് ട്രോമാകെയര്‍ യൂണിറ്റിന്റെ കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ഇതിനുവേണ്ട ഉപകരണങ്ങള്‍ എത്രയും വേഗം അനുവദിക്കുമെന്ന് അന്ന് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത ആരോഗ്യ മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. മന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെ ആശുപത്രിയില്‍ നിന്ന് ആരോഗ്യ ഡയറക്ടറേറ്റിലേക്ക് ഉപകരണങ്ങളുടെ പട്ടിക തയാറാക്കി നല്‍കിയെങ്കിലും നാളിതു വരെ നടപടിയുണ്ടായില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ട്രോമാകെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ദിനംപ്രതി അപകടങ്ങളില്‍ പെടുന്ന നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. സമീപത്തെ സ്വകാര്യആശുപത്രിയെ സഹായിക്കാന്‍ രാഷ്‌ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികള്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.