ഒട്ടാവ: കനേഡിയന്‍ പാര്‍ലമെന്റിനു നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. തീവ്രവാദത്തിനെതിരേ പോരാടാന്‍ രാജ്യാന്തരസഹകരണം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.
ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നടുക്കം രേഖപ്പെടുത്തി. അന്വേഷണത്തിനായി കാനഡയ്ക്ക് എല്ലാ പിന്തുണയും ഒബാമ വാഗ്ദാനം ചെയ്തു.
പ്രാദേശിക സമയം രാവിലെ പത്തുമണിക്കാണ് വെടിവയ്പ്പുണ്ടായത്. സമീപത്തുള്ള കനേഡിയന്‍ യുദ്ധസ്മാരകത്തില്‍ കാവല്‍ നിന്നിരുന്ന സൈനികനെ വെടിവച്ചു പരിക്കേല്പിച്ചശേഷം ഒരു തോക്കുധാരി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ മന്ത്രിസഭായോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: