വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ വനിതാ ഡയറക്ടര്‍ ജൂലിയ പിയേഴ്‌സണ്‍ രാജിവച്ചു. ഒബാമയുടെ സുരക്ഷാകാര്യത്തിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. രാജിക്കാര്യം സുരക്ഷാ വിഭാഗം മേധാവി ജേ ജോണ്‍സണ്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അടുത്തിടെ അറ്റ്‌ലാന്റയില്‍ ഒബാമയ്‌ക്കൊപ്പം ലിഫ്റ്റില്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ തോക്കുമായി കയറിയ സംഭവം സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ നിരവധി വിഷയങ്ങളില്‍ ജൂലിയക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് രാജി. അതേസമയം, ജൂലിയയുടെ ദീര്‍ഘകാലത്തെ സേവനത്തിന് ഒബാമ അഭിനന്ദനമറിയിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
















