Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരതം പുനഃസൃഷ്ടിയുടെ പാതയില്‍: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2014, 12:38 am IST
inWorld

മാഡിസണ്‍ സ്‌ക്വയര്‍: നമസ്‌കാരം. ടിവിയിലും ലാപ്‌ടോപ്പിലും ടാബ്‌ലറ്റിലും ഫോണിലും മറ്റും ഇതു കാണുന്നവര്‍ക്കെല്ലാം എന്റെ അഭിവാദ്യങ്ങള്‍.

ഇതൊരു മഹാ നഗരമാണ്. ഇത് ലോകത്തെത്തന്നെ സമീകരിക്കുന്നു. ഇന്ന്, പുറംലോകത്തെയും  ഗൗരവപൂര്‍വം കാണുന്നുവെന്ന് നിങ്ങള്‍ തെളിയിച്ചു.

അടച്ചിട്ട സമ്മേളനമുറിക്കകത്തല്ല, മറിച്ച് തുറസ്സായ സെന്‍ട്രല്‍ പാര്‍ക്കിലാണ് ഞാന്‍ നില്‍ക്കുന്നത്… നിങ്ങള്‍ക്കിടയില്‍, നിങ്ങള്‍ യുവാക്കള്‍ക്കിടയില്‍.

സത്യത്തില്‍ ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഏറെ ആഹ്ലാദത്തിലാണ്. കാരണം, നിങ്ങളാണ് ഭാവി. നിങ്ങള്‍ ഇന്നു ചെയ്യുന്നതാണ് നാളത്തെ കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.

ഈ പാര്‍ക്കില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷയുടെ പ്രസരം ഏല്‍ക്കുന്നു. നിങ്ങളിലൂടെ ഞാന്‍ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം കൊള്ളുന്നു…

നിങ്ങളെപ്പോലെ സൗഭാഗ്യവാന്മാരല്ലാത്തവരുടെ ജീവിതത്തെയാണ് നിങ്ങള്‍ സ്പര്‍ശിക്കുന്നത്. എത്ര അഭികാമ്യമാണ് ഈ പ്രവൃത്തി. എത്ര ദിവ്യമായ കര്‍മ്മം.

അങ്ങകലെയകലെയുള്ളവരെക്കുറിച്ചു നിങ്ങള്‍ ചിന്തിക്കുക, നിങ്ങള്‍ കണ്ടിട്ടില്ലാത്ത മുഖങ്ങളുള്ളവരെക്കുറിച്ച്, നിങ്ങള്‍ക്കു പേരറിയാത്തവരെക്കുറിച്ച്, അവര്‍ ഏതു രാജ്യക്കാരാണെന്ന പ്രശ്‌നം പരിഗണിക്കാതെ.

നിങ്ങളുടെ ചിന്തകളെ പ്രവൃത്തിയാക്കി മാറ്റുക. അതിനായി നിങ്ങള്‍ സമയവും ഊര്‍ജ്ജവും സമര്‍പ്പിക്കുക. അങ്ങനെ മറ്റുള്ളവര്‍ക്കും മികച്ച ഭാവിയുണ്ടാകും.

ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്കു വേണ്ടി, വിദ്യാഭ്യാസമില്ലാത്തവര്‍ക്കു വേണ്ടി, അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കു വേണ്ടി, അവസരങ്ങളും പ്രതീക്ഷകളും ഇല്ലാത്തവര്‍ക്കു വേണ്ടി സമര്‍പ്പിക്കുക.

ഞാന്‍ നിങ്ങളെ വണങ്ങുന്നു. എനിക്ക് നിങ്ങളില്‍ ഓരോരുത്തരിലും അഭിമാനം തോന്നുന്നു. എനിക്കുറപ്പുണ്ട് നിങ്ങളുടെ കുടുംബം, നിങ്ങളുടെ ചങ്ങാതിമാര്‍, നിങ്ങളുടെ രാജ്യം എല്ലാം നിങ്ങളില്‍ ഇതേ അഭിമാനം കൊള്ളുന്നുണ്ടാവുമെന്നു കരുതുന്നു.

ചിലര്‍ വിശ്വസിക്കുന്നത് മുതിര്‍ന്നവരുടെ കഴിവുകൊണ്ടാണ് ലോകക്രമം മാറുന്നതെന്നാണ്. എന്നാല്‍ എന്റെ വിശ്വാസം യുവാക്കളുടെ ആദര്‍ശബോധവും പുതു കണ്ടെത്തലുകളും ഊര്‍ജ്ജവും ‘എന്തും സാധ്യമാണെ’ന്ന മനോഭാവവുമാണ് അതിനേക്കാള്‍ കരുത്തുറ്റതെന്നാണ്.

അതാണ് ഭാരതത്തെക്കുറിച്ചുള്ള എന്റെ വിശ്വാസവും. 800 ദശലക്ഷം യുവാക്കള്‍ ഞങ്ങളുടെ രാഷ്‌ട്രത്തിന്റെ പുനഃസൃഷ്ടിയില്‍ പങ്കാളികളാകാന്‍ കൈ കോര്‍ക്കുകയാണ്.

എല്ലാവരുടെയും കണ്ണുകളില്‍ പ്രതീക്ഷയുടെ നാളം തെളിക്കുക. എല്ലാ ഹൃദയങ്ങളിലും വിശ്വാസത്തിന്റെ ആഹ്ലാദം നിറയ്‌ക്കുക, ദാരിദ്ര്യത്തില്‍നിന്ന് ജനങ്ങളുടെ ഉയര്‍ത്തുക, കുടിവെള്ളവും ശൗചാലയ സംവിധാനവും എല്ലാവര്‍ക്കും പ്രാപ്യമാക്കുക, എല്ലാവര്‍ക്കും ആരോഗ്യപാലന സംവിധാനം ലഭ്യമാക്കുക, എല്ലാവര്‍ക്കും തലയ്‌ക്കുമേലേ ഒരു മേല്‍ക്കൂര ഉണ്ടാക്കുക.

എനിക്കുറപ്പുണ്ട്, ഇതു സാധ്യമാണെന്ന്. കാരണം, ഭാരതത്തില്‍ പുത്തനുണര്‍വും ലക്ഷ്യവും ഊര്‍ജ്ജവും എനിക്കനുഭവിക്കാനാവുന്നുണ്ട്. കാരണം, നിങ്ങള്‍ അവര്‍ക്കൊപ്പം കൈകോര്‍ക്കുന്നുവെന്ന് ഭാരത യുവാക്കള്‍ തിരിച്ചറിയുന്നുണ്ട്. കാരണം, നമുക്ക് ഒരേ ശബ്ദത്തില്‍ മികച്ചൊരു ഭാവിക്കുവേണ്ടി സംസാരിക്കാനാവുമെന്ന് എനിക്കു വിശ്വാസമുണ്ട്.

അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. കാരണം, ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു…

ഞാന്‍ അവസാനിപ്പിക്കട്ടെ, എന്നെ വ്യക്തിപരമായി ഏറെ പ്രചോദിപ്പിച്ച ഒരു സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ടാവാം:

”സര്‍വേ ഭവന്തു സുഖിനഃ

സര്‍വേ സന്തു നിരാമയഃ

സര്‍വേ ഭദ്രാണി പശ്യന്തു

മാ കശ്ചിദ് ദുഃഖമാത്ഭവേത്”

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് ഹൂ ജാക്‌സ്മാന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.