Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാസയിലെ മുസ്ലിങ്ങളും ഇറാഖിലെ യസീദികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2014, 07:35 am IST
in Vicharam

ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പാലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അളവറ്റ പ്രചാരണപ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്ന നമ്മള്‍ എന്തുകൊണ്ടാണ് ഇറാഖിലെ സുന്നി മുസ്ലിം ഭീകരര്‍ നടത്തുന്ന കൊടും ക്രൂരതക്കെതിരെ നിശബ്ദത പാലിക്കുന്നത്. ഇസ്ലാംമതം സ്വീകരിക്കാന്‍ വിസമ്മതിച്ചത് കാരണം എത്രയെത്ര യസീദികളെയും ക്രൈസ്തവരെയുമാണ് അതിക്രൂരമായിട്ട് സുന്നി മുസ്ലിം ഭീകരര്‍ കൊല്ലുന്നത്. കുരിശില്‍ തറച്ചും തലവെട്ടിയും ജീവനോടെ കുഴിച്ചുമൂടിയും കൈയും കാലും വെട്ടിമാറ്റിയും നൂറുകണക്കിന് നിരാലംബരായ യസീദികളെ ദിനംപ്രതി സുന്നി ഭീകരര്‍ കൊന്നൊടുക്കുന്നു. അവരുടെ ഭാര്യമാരെയും അഞ്ചുംപത്തും വയസുള്ള എട്ടും പൊട്ടുംതിരിയാത്ത ബാലികമാരെയും മധ്യവയസ്‌കരും വൃദ്ധകളുമായ സ്ത്രീകളെയും ദിനംപ്രതി മുസ്ലിം ഭീകരര്‍ ബലാല്‍സംഗം ചെയ്യുന്നു. അടിമച്ചന്തയില്‍ വില്‍ക്കുന്നു. എന്തൊരു ദാരുണമായ അവസ്ഥയാണ് അവര്‍ നേരിടുന്നത്. എന്തുകൊണ്ടാണ് ഗാസയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി മാത്രം നാം കണ്ണീര്‍ വാര്‍ക്കുന്നത്? എന്തേ ഒരു നേതാവും പാര്‍ലമെന്റിലും നിയമസഭയിലും നിരാലംബരായ യസീദികളെ രക്ഷിക്കാന്‍ മുറവിളി കൂട്ടാത്തത്.

ഇത്രയും ദാരുണമായ മരണമല്ലല്ലോ ഇസ്രയേലുകാര്‍ പാലസ്തീനികള്‍ക്ക് നല്‍കുന്നത്. പാലസ്തീനികളുടെ ഭാര്യമാരെയും അമ്മമാരെയും ബാലികമാരെയും ഇസ്രയേലുകാര്‍ ബലാല്‍സംഗം ചെയ്യുന്നില്ലല്ലോ. പാലസ്തീനിലെ പുരുഷന്മാരെയും കുട്ടികളെയും വൃദ്ധരെയും ജീവനോടെ പിടിച്ച് കഴുത്തറുത്തു കയ്യും കാലും വെട്ടി, ജീവനോടെ കുഴിച്ചുമൂടി ഏറ്റവും നിന്ദ്യമായ മരണമല്ലല്ലോ ഇസ്രയേലുകാര്‍ നല്‍കുന്നത്. ശത്രുക്കള്‍ക്ക് ഏറ്റവും അര്‍ഹതപ്പെട്ട വീരമരണമല്ലേ അവര്‍ക്ക് ലഭിക്കുന്നത്. മരിച്ചുപോകുന്ന ഓരോ പാലസ്തീന്‍ ബാലന്‍ പോലും ഇസ്രയേലിനോടുള്ള വിദേ്വഷം പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിച്ച് യുദ്ധം ചെയ്ത് പ്രതിഷേധിച്ചാണ് മറഞ്ഞുപോകുന്നത്. ആധുനിക ആയുധങ്ങള്‍കൊണ്ട് തിരിച്ചടിക്കുന്ന, ആധുനിക ക്യാമറകള്‍ കൊണ്ട് ഓരോ മരണവും ഒപ്പിയെടുക്കുന്ന, കമ്പ്യൂട്ടറിലൂടെ മാറ്റുകൂട്ടി ലോകത്തിന് വിറ്റ്, സ്വന്തം നവജാതശിശുക്കളെപ്പോലും ബോധപൂര്‍വം മനുഷ്യമറയാക്കി കുരുതികൊടുത്ത് സഹതാപം വിലയ്‌ക്കുവാങ്ങുന്ന പാലസ്തീനികള്‍ക്കുവേണ്ടി നാം എത്രയെത്ര പ്രതിഷേധ യോഗങ്ങള്‍ നടത്തുന്നു. എ്രതലക്ഷം നോട്ടീസുകള്‍ അച്ചടിക്കുന്നു. എത്രായിരം ഫഌക്‌സുകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുന്നു. മറ്റ് എന്തെല്ലാം പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്തേ നമ്മള്‍ പേര്‍ഷ്യയിലെ പുരാതന മതത്തില്‍ വിശ്വസിക്കുന്നു എന്ന കാരണം കൊണ്ടുമാത്രം നിഷ്ഠുരമായി പീഡിപ്പിക്കപ്പെട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് ദാരുണമായി മരണം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ആശ്രയമറ്റ യസീദികള്‍ക്ക് വേണ്ടി ശബ്ദിക്കുന്നില്ല?

ഈ ഇസ്ലാമിക് സ്‌റ്റേറ്റ് നരാധമന്മാരെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍, നമ്മുടെ വിയര്‍പ്പുകൊണ്ട് ഉണ്ടാക്കിയ നിയമസഭാ മന്ദിരത്തില്‍ നിന്ന് ധീരന്മാരായ ”പോരാളികള്‍…പോരാളികള്‍…പോരാളികള്‍” എന്നാണ് ഉദ്‌ഘോഷിച്ചത്. ”പൊന്നാങ്ങളമാര്‍…”എന്ന് മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് സ്‌നേഹം പ്രകടിപ്പിച്ചത്. സ്വന്തം മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തിനുവേണ്ടി എത്രയെത്ര യസീദി പുരുഷന്മാര്‍ പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടിട്ടുണ്ടാവാം! അന്ന് പകല്‍ ദാരുണമായി കൊലചെയ്യപ്പെട്ട പുരുഷന്മാരുടെ തലയില്ലാത്ത ശരീരം പുറത്ത് നായ്‌ക്കള്‍ വലിച്ചുകീറുമ്പോള്‍, ഉടലില്ലാത്ത തല തെരുവില്‍ പുഴുവരിച്ച് കുന്തത്തില്‍ കുത്തി നിര്‍ത്തുമ്പോള്‍, അവരുടെ ഭാര്യമാരും പുത്രിമാരും വൃദ്ധമാതാക്കളും അന്ന് രാത്രിതന്നെ തങ്ങളെ സുന്നി ചെകുത്താന്മാര്‍ മാനഭംഗപ്പെടുത്തുമ്പോള്‍ മാനത്തിനും ജീവനും വേണ്ടി ആ മൃഗങ്ങളുടെ കാലില്‍ കെട്ടിപ്പിടിച്ചു യാചിച്ചിട്ടുണ്ടാവാം…

ഈ ആശ്രയമറ്റവര്‍ക്കുവേണ്ടി നോട്ടീസടിക്കാന്‍, പ്രതിഷേധ യോഗം നടത്താന്‍, പോസ്റ്റര്‍ ഒട്ടിക്കാന്‍, എന്തേ നമുക്ക് കഴിയാതെപോകുന്നത്? നമ്മുടെ മനുഷ്യത്വം മുസ്ലിങ്ങള്‍ക്കുവേണ്ടി മാത്രമേ ഉണരുകയുള്ളോ? യസീദികള്‍ക്ക് നമ്മുടെ വോട്ടുബാങ്കില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല എന്നതുകൊണ്ടാണോ അവരുടെ ദീനരോദനം നമ്മുടെ ഹൃദയത്തെ കുത്തിനോവിക്കാത്തത്; പത്രത്തില്‍ മുഖപ്രസംഗം എഴുതാത്തത്; ടിവിയില്‍ ചര്‍ച്ചയാകാത്തത്. എത്രമാത്രം വഞ്ചകരാണ് നമ്മള്‍? ഈ ക്രൂരതയുടെ പിന്‍ഗാമികള്‍ നിങ്ങളെ വിരുന്നിന് വിളിച്ചു പറയുന്നുണ്ടാവാം, യസീദികള്‍ക്ക് സത്യമാര്‍ഗം കാണിക്കുകയായിരുന്നു അവരെന്ന്! അവരുടെ ഭാര്യമാര്‍ വഴിതെറ്റിപോകാതിരിക്കാന്‍ വിവാഹം കഴിക്കുകയായിരുന്നു തങ്ങളെന്ന്!! യുദ്ധത്തില്‍ പുരുഷന്മാര്‍ മരിച്ച് സ്ത്രീകള്‍ അധികമായപ്പോള്‍ അന്നു രാത്രിതന്നെ മണിയറയില്‍ അഭയം കൊടുക്കുകയായിരുന്നു തങ്ങളെന്ന്!!! അവര്‍ വിരുന്നുതരുന്ന പെട്രോളിയത്തില്‍ പുഴുങ്ങിയ മാംസം തിന്നതിന്റെ നന്ദി കാണിക്കാനെങ്കിലും നാമത് സമ്മതിക്കുന്നുണ്ടാവണം. എന്റെ ശിരസ്സ് അപമാനംകൊണ്ട് കുനിഞ്ഞുപോകുന്നു. വേദനകൊണ്ട് എന്റെ ഹൃദയം കീറിപ്പിളരുന്നു..

അല്ലയോ യസീദികളെ…എന്റെ ജന്മപരമ്പരയില്‍ എന്നോ പിരിഞ്ഞുപോയ എന്റെ സഹോദരന്മാരെ…കുനിഞ്ഞുപോയ ശിരസ്സുയര്‍ത്തി ഞാന്‍ നിങ്ങളോടു പറയുകയാണ്. സ്വന്തം സംസ്‌കാരവും പൈതൃകവും സ്വന്തം പൂര്‍വപിതാക്കന്മാരും സൗദി അറേബ്യയിലെയും ഇസ്രയേലിലെയും ഭാരതത്തിലെയും നാടോടിക്കഥകളിലെയും പുരാണങ്ങളിലെയും കഥകളും കഥാപാത്രങ്ങളും അല്ല എന്ന് വിശ്വസിക്കാനുള്ള മറ്റേതു നാടിന്റെയും ജനതയുടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നിങ്ങള്‍ വീരമൃത്യു വരിച്ചത്. ഇസ്രായേലികള്‍ക്ക് അവരുടെ പൈതൃകം; അറബികള്‍ക്ക് അവരുടെ പൈതൃകം; ഗ്രീക്കുകാര്‍ക്കും പേര്‍ഷ്യക്കാര്‍ക്കും ഭാരതീയര്‍ക്കും മായന്മാര്‍ക്കും അവരവരുടെ പൈതൃകം. അന്യനാടുകളിലെ പുരാണങ്ങളിലെയും ഐതിഹ്യങ്ങളിലെയും കഥാപാത്രങ്ങളാണ് തങ്ങളുടെ പൂര്‍വികര്‍ എന്നും അത് മാത്രമാണ് സത്യമായ ദൈവം എന്നും വിശ്വസിപ്പിക്കുന്ന വിഡ്ഢികള്‍ക്കാണ് നിത്യനരകം. യസീദികളെ നിങ്ങള്‍ക്ക് വീരസ്വര്‍ഗ്ഗം…

ബി. ബിധു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.