Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പ്രമേഹം, അസിഡിറ്റി: ഔഷധി ഗുളികകള്‍ വിപണിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2014, 12:45 pm IST
in Business

കൊച്ചി: പ്രമേഹ- അസിഡിറ്റി രോഗ ശമനത്തിനായി ഔഷധി രണ്ട് പുതിയ ആയുര്‍വേദ ഗുളികകള്‍ പുറത്തിറക്കുന്നു. പ്രമേഹ ഔഷധി, എസ്എല്‍ആര്‍ ടാബ്‌ലെറ്റ് എന്നിവയാണ് പുതിയ ഉല്‍പ്പന്നങ്ങളെന്ന് ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 ലക്ഷം പ്രമേഹ രോഗികളുള്ള സംസ്ഥാനത്ത് 1998 മുതല്‍ പ്രമേഹ രോഗപരിചരണത്തിനായി പ്രമേഹാഷൗധി ചൂര്‍ണ രൂപത്തില്‍ വിപണിയില്‍ എത്തിച്ചിരുന്നു. കയ്‌പക്ക, നെല്ലിക്കാത്തോട്, വരട്ട് മഞ്ഞള്‍, ഏകനായകത്തിന്റെ വേര് അടങ്ങിയ ചേരുവകൂട്ടില്‍ നിര്‍മിക്കുന്നതാണ് പ്രമേഹൗഷധി ചൂര്‍ണം.

പ്രമേഹരോഗികള്‍ക്കിടയില്‍ ഇതിന് ഏറെ സ്വീകാര്യത ലഭിച്ചതോടെയാണ് ടാബ്‌ലെറ്റ് രൂപത്തില്‍ പ്രമേഹ ഔഷധി വിപണയില്‍ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 500 മില്ലി ഗ്രാം വരുന്ന ടാബ്‌ലെറ്റിന് 2.50 രൂപയാണ് വില. അസിഡിറ്റിക്കായി പുറത്തിറക്കുന്നവയാണ് ലഘുസൂതശേഖര രസം എന്ന എസ്എല്‍ആര്‍ ടാബ്‌ലെറ്റ്. കാവിമണ്ണ്, ചുക്ക്, വെറ്റിലനീര് എന്നിവയടങ്ങിയ 250 മില്ലി ഗ്രാം എസ്എല്‍ആര്‍ ടാബ്‌ലെറ്റിന് ഒരു രൂപയാണ് വില.

നാളെ എറണാകുളത്ത് ധനമന്ത്രി കെ.എം. മാണി ഇവ വിപണിയിലിറക്കും. ആരോഗ്യ മന്ത്രി വി.എസ.് ശിവകുമാര്‍ അധ്യക്ഷത വഹിക്കും. ഔഷധി റിസര്‍ച്ച് വിഭാഗം രണ്ടു വര്‍ഷം നടത്തിയ പരീക്ഷണത്തിന് ഒടുവിലാണ് വിപണനത്തിനായി ടാബ്‌ലെറ്റുകള്‍ പുറത്തിറക്കുന്നത്. 14 ജില്ലകളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി നടത്തുന്ന ക്യാമ്പില്‍ മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്നും പറഞ്ഞു. 25 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഔഷധി പേറ്റന്റുള്ള 22 മരുന്നുകളില്‍ 10 എണ്ണം വിതരണം ചെയ്യാന്‍ ജില്ലകള്‍ തോറും ഡിസ്ട്രിബ്യൂട്ടര്‍മാരെ നിയോഗിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 75 കോടിയുടെ വിറ്റുവരവ് നേടിയ ഔഷധി ഈ വര്‍ഷം 120 കോടിയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നു ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

Kerala

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

Kerala

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

Kerala

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

India

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പുതിയ വാര്‍ത്തകള്‍

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.