Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിശ്വകര്‍മജയന്തിയും പരിവര്‍ത്തനത്തിന്റെ തൊഴിലാളി പ്രസ്ഥാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2014, 10:34 pm IST
in Vicharam

ഭാരതീയ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ഓരോ വിഷയത്തിനനുസരിച്ച് ഉപാസനാമൂര്‍ത്തികളെ ആചരിച്ചുവരികയെന്നുള്ളത് ജീവിതത്തിന്റെ ഭാഗമാണ്. ഐശ്വര്യദേവതയായി ലക്ഷ്മീദേവിയേയും വിദ്യാദേവതയായി സരസ്വതീ ദേവിയേയും ശക്തിദേവതയായി ദുര്‍ഗ്ഗാദേവിയെയും വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ വിഘ്‌നേശ്വരനെയും തൊഴിലിന്റെ അധിഷ്ഠാന ദേവനായ വിശ്വകര്‍മാവിനെയും തൊഴിലാളികള്‍ സ്മരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. കന്നി സംക്രാന്തി ദിനത്തിലാണ് വിശ്വകര്‍മാവിന്റെ ജന്മദിനമെന്ന് പുരാണേതിഹാസങ്ങളില്‍ പ്രതിപാദിച്ചു കാണുന്നു. വിശ്വശില്‍പ്പിയും ദേവശില്‍പ്പിയുമായ വിശ്വകര്‍മാവ് അഷ്ടവസുക്കളില്‍ എട്ടാമത്തെ ആളായ പ്രഭാസത്തിന്റെയും ദേവഗുരു ബൃഹസ്പതിയുടെ സഹോദരി വരസ്ത്രീയുടെയും മകനാണ്. എല്ലാവിധ തൊഴിലായുധങ്ങളുടെയും സൃഷ്ടാവാണ് വിശ്വകര്‍മാവ്. ഇന്ദ്രപ്രസ്ഥം, സ്വര്‍ണമയിയായ ലങ്ക, അളകാപുരി, ഇന്ദ്രലോകം, ദ്വാരക, വൃന്ദാവനം, ഹസ്തിനപുരി എന്നിവ നിര്‍മിച്ചത് വിശ്വകര്‍മാവാണ്. പുഷ്പക വിമാനം, യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങള്‍ എന്നിവ കണ്ടുപിടിച്ചതും വിശ്വകര്‍മാവാണ്. ലോകത്തെ എല്ലാവിധ തൊഴിലിന്റെയും വ്യവസായത്തിന്റെയും ആചാര്യനെന്ന നിലയില്‍ വിശ്വകര്‍മാവിനെ നൂറ്റാണ്ടുകളായി ഭാരതത്തിലെ ജനങ്ങള്‍ ആരാധിച്ചുവരുന്നു.

പ്രപഞ്ചചലനങ്ങളുടെ ചാലകശക്തി അധ്വാനിക്കുന്ന തൊഴിലാളികളാണ്. അവര്‍ക്കുവേണ്ടിയുള്ള എല്ലാവിധ പണിയായുധങ്ങളുടെയും സ്രഷ്ടാവായ വിശ്വകര്‍മാവിനെയാണ് തൊഴിലിന്റെ അധിഷ്ഠാന ദേവനായി കണക്കാക്കുന്നത്. എല്ലാ ദിവസവും തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പണിയായുധങ്ങളില്‍ തൊട്ട് നമസ്‌കരിക്കുന്നത് വിശ്വകര്‍മാവിനെ സ്മരിക്കുന്നതിനാണ്. അതുകൊണ്ട് അധ്വാനിക്കുന്ന തൊഴിലാളി സമൂഹത്തിന്റെ ആരാധനാമൂര്‍ത്തിയായ വിശ്വകര്‍മാവിനെയും വിശ്വകര്‍മാവ് ലോകത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ സ്മരിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും തൊഴിലാളികളുടെ കര്‍ത്തവ്യമാണ്. ഐശ്വര്യവും പുരോഗതിയും സമര്‍പ്പണവും ധാര്‍മികബോധവും ത്യാഗമനോഭാവവും സൃഷ്ടിക്കാന്‍ വിശ്വകര്‍മചിന്തകള്‍ക്ക് സാധിക്കും.

ഭാരതീയ മസ്ദൂര്‍ സംഘം 1955 ജൂലായ് 23 ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ ആരംഭിച്ച അവസരത്തില്‍ സംഘടനയുടെ ഔദ്യോഗിക തൊഴിലാളി ദിനമായി വിശ്വകര്‍മ ജയന്തി തെരഞ്ഞെടുത്തു.

വിശ്വകര്‍മജയന്തിയുടെ പ്രാധാന്യവും ആചരിക്കേണ്ട ആവശ്യകതയെക്കുറിച്ചും കഴിഞ്ഞ 60 വര്‍ഷമായി ബിഎംഎസ് പ്രചരണം നടത്തിവരുന്നു. അതോടെ എല്ലാവര്‍ക്കും സ്വീകാര്യമായ തൊഴിലാളി ദിനമായി മാറിയിരിക്കുന്നു. ഒഴികെയുള്ള മറ്റെല്ലാ തൊഴിലാളി സംഘടനകളും മെയ് ദിനമാണ് തൊഴിലാളി ദിനമായി ആചരിക്കുന്നത്. മെയ് ദിനത്തിന്റെ ചരിത്രവും അത് നല്‍കുന്ന സന്ദേശവും ഭാരതീയ തൊഴിലാളികള്‍ക്ക് എന്ത് ആവേശവും ആത്മവിശ്വാസവുമാണ് നല്‍കുന്നത്? മെയ് ദിനത്തിന്റെ ചരിത്രം പറയുന്നത് 1884 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ഹേഗ് മാര്‍ക്കറ്റിലെ മാന്‍സ്‌ക്വയറില്‍ ജോലി സമയം എട്ട് മണിക്കൂര്‍ ആക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരത്തെ ചിക്കാഗോ പോലീസ് അടിച്ചമര്‍ത്തുകയും പോലീസ് വെടിവയ്‌പ്പില്‍ നാലു തൊഴിലാളികള്‍ മരിക്കുകയും അതിനെത്തുടര്‍ന്ന് മെയ് 3, 4 തീയതികളില്‍ തൊഴിലാളികളും പോലീസുമായി ഏറ്റുമുട്ടി നിരവധി തൊഴിലാളികളും പോലീസുകാരും മരണപ്പെടുകയുമുണ്ടായി. ഈ സംഭവമാണ് മെയ് ദിനത്തിന്റെ പശ്ചാത്തലമായി ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ് യൂണിയന്‍ ആന്റ് ലേബര്‍ യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. അമേരിക്കയിലോ ചിക്കാഗോയിലോ തൊഴിലാളി ദിനം മെയ് ദിനമല്ല. അന്ന് ശിശുദിനമായിട്ടാണ് ആചരിക്കുന്നത്. സപ്തംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളി ദിനം. കമ്മ്യൂണിസ്റ്റുകളുടെ ഗൂഢാലോചനയാണ് മെയ് ദിനം സര്‍വലോക തൊഴിലാളി ദിനമെന്ന പ്രചാരം വന്നത്.

1917 ല്‍ റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടുകൂടി വലിയ പ്രചരണമാണ് മെയ് ദിനത്തിന് നല്‍കിവന്നത്. മെയ് ദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും പൂര്‍ണമായും ലോകം തിരസ്‌കരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി ചെയ്ത ഒരു തൊഴിലാളി ദിനം ഭാരതത്തിലെ തൊഴിലാളികള്‍ക്ക് ആവശ്യമില്ല. സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായ സപ്തംബര്‍ 17 വിശ്വകര്‍മജയന്തി ദേശീയ തൊഴിലാളി ദിനമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച് പൊതു അവധി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. ഈ ആവശ്യം അംഗീകരിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളോട് ബിഎംഎസ് ആവശ്യപ്പെടുന്നു.

കഴിഞ്ഞ 60 വര്‍ഷത്തെ ബിഎംഎസ് പ്രവര്‍ത്തനം കൊണ്ട് രാജ്യത്തെ തൊഴിലാളികള്‍ക്കിടയില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചിട്ടുള്ളത്. ദേശീയബോധമുള്ള തൊഴിലാളി, തൊഴിലാളിവല്‍കൃത വ്യവസായ, വ്യവസായവല്‍കൃത രാഷ്‌ട്രം എന്നീ മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് അധ്വാനം ആരാധനയായി കരുതി പ്രവര്‍ത്തിക്കുന്ന ബിഎംഎസിന് സമാനതകളില്ല. അച്ചടക്കം, സാമൂഹിക പ്രതിബദ്ധത, അതി തീവ്രമായ ദേശസ്‌നേഹം എന്നീ ഗുണങ്ങള്‍ തൊഴിലാളികളില്‍ വളര്‍ത്തിയെടുത്ത് മാതൃകാ പൗരന്മാരാക്കി മാറ്റുന്നതിനുള്ള സൃഷ്ടിപരമായ പ്രവര്‍ത്തനമാണ് ബിഎംഎസിന്റേത്. അവകാശങ്ങളോടൊപ്പം ചുമതലകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള സംഘടനയാണ് ബിഎംഎസ്. വര്‍ഗസംഘര്‍ഷം എന്ന പ്രാകൃത ചിന്താഗതി ഉപേക്ഷിച്ച് വര്‍ഗസമന്വയത്തിലൂടെ സൗഹൃദവും സാഹോദര്യവും പുരോഗമനവുമാണ് ബിഎംഎസ് വീക്ഷണം.

ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം ഉള്ള രാജ്യമാണ് ഭാരതം. ജനാധിപത്യത്തിന്റെ പടവാളായ വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് പുതിയ ഗവണ്‍മെന്റുകള്‍ നിലവില്‍ വരുന്നു. വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും സര്‍വസാധാരണക്കാരും തൊഴിലാളികളുമാണ്. അവരുടെ വിശാലമായ താത്പര്യം സംരക്ഷിക്കാന്‍ ജനാധിപത്യ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ മാറ്റമാണ് രാജ്യത്തുണ്ടായത്. അതിതീവ്രമായ ദേശസ്‌നേഹത്തിന്റെ മുന്നേറ്റമാണ് ദൃശ്യമായത്. ഇന്നലെവരെ ഭരിച്ചവര്‍ നടത്തിയ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു. രാജ്യത്തിന് ശക്തനായ ഒരു പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ ജനങ്ങള്‍ സര്‍വാത്മനാ അംഗീകരിച്ചു. ഈ ഗവണ്‍മെന്റില്‍ വളരെയേറെ പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കുമുള്ളത്.

കഴിഞ്ഞ 21 വര്‍ഷക്കാലം ആഗോളവത്ക്കരണത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെയും ദുരന്തം പേറേണ്ടിവന്നത് തൊഴിലാളികളാണ്. തൊഴില്‍ സുരക്ഷിതത്വമില്ലായ്‌മ, കരാര്‍വല്‍ക്കരണം, ഓഹരി വില്‍പ്പന, നിയമനനിരോധനം, സബ്‌സിഡികള്‍ വെട്ടിക്കുറക്കുക, അനിയന്ത്രിതമായ വിലക്കയറ്റം, വ്യാപകമായ അഴിമതി, ആഭ്യന്തര സുരക്ഷിതത്വം തുടങ്ങിയ മേഖലകളിലെ പരാജയമാണ്. സ്വദേശി സ്വാശ്രയ സ്വാഭിമാനം എന്ന ചിന്തകള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. മഹാത്മാഗാന്ധി സ്വപ്‌നം കണ്ട രാമരാജ്യ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭാരതത്തിലെ അഞ്ചരലക്ഷം ഗ്രാമങ്ങളുടെ സമഗ്രവും അടിസ്ഥാനപരവുമായ വികസനമാണ് വേണ്ടത്. എല്ലാവര്‍ക്കും സാമൂഹ്യനീതി ഉറപ്പാക്കണം. സാമൂഹ്യസുരക്ഷിതത്വ പദ്ധതികള്‍ ലഭ്യമാകണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ഗതാഗതം, വെള്ളം, വെളിച്ചം, വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാകണം. സര്‍വസ്പര്‍ശിയായ വികസനം നടപ്പിലാക്കാന്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് കഴിയട്ടെ എന്ന് തൊഴിലാളികളും ജനങ്ങളും ഏറെ പ്രതീക്ഷിക്കുന്നു.

രാജ്യത്തെ തൊഴിലാളി സംഘടനാ പ്രവര്‍ത്തനം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അതിതീവ്രമായ തൊഴിലാളി സമരങ്ങളെ പൂര്‍ണമായി അവഗണിക്കുന്ന നയമാണ് മുന്‍കാല ഗവണ്‍മെന്റുകള്‍ സ്വീകരിച്ചിട്ടുള്ളത്. ന്യായമായ അവകാശങ്ങളോടും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ബിഎംഎസ് ഉള്‍പ്പടെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല. മൂലധനശക്തികളുടെയും ബഹുരാഷ്‌ട്ര കുത്തക കമ്പനികളുടെയും അനിയന്ത്രിതമായ കടന്നുകയറ്റം തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയാണ്. തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നീക്കം ഇതിന്റെ സൂചനയാണ്. തൊഴിലാളികള്‍ അവകാശങ്ങള്‍ നിലനിര്‍ത്താനും നേടിയെടുക്കാനും ജാഗരൂകരാകേണ്ടിയിരിക്കുന്നു.

ബിഎംഎസ് തൊഴിലാളികള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കയാണ്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ബിഎംഎസ് മാറിക്കഴിഞ്ഞിരിക്കുന്നു. 6200 ഓളം അഫിലിയേറ്റ് യൂണിയനുകളും 1.65 കോടി (ഒരുകോടി 65 ലക്ഷം) തൊഴിലാളികള്‍ അംഗങ്ങളായുള്ള ലോകത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന ബിഎംഎസ് ആണ്. തൊഴിലാളി പ്രവര്‍ത്തനത്തെ കച്ചവടവത്ക്കരിക്കുന്ന രാഷ്‌ട്രീയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭിന്നമായി ആദര്‍ശത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്ന ആദര്‍ശധീരന്മാരുടെ പ്രസ്ഥാനമാണ് ബിഎംഎസ്. മലീമസമായ വര്‍ത്തമാനകാല സാഹചര്യങ്ങളെ അതിജീവിക്കണമെങ്കില്‍ തീവ്രമായ ആദര്‍ശത്തിന്റെ ഉള്‍ക്കരുത്ത് അനിവാര്യമാണ്. സര്‍വസാധാരണക്കാരനായ തൊഴിലാളികളുടെ വികാര വിചാരങ്ങളെ സംരക്ഷിക്കാനും നിലനിര്‍ത്താനും അവരെ നേരായ രീതിയില്‍ നയിക്കാനും വഴികാട്ടാനും ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്താഗതിയുമുള്ള പ്രവര്‍ത്തകര്‍ കൂടുതലായി വളരേണ്ടിയിരിക്കുന്നു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മജിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാറാന്‍ കഴിയണം. വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍ ഓരോ ബിഎംഎസ് പ്രവര്‍ത്തകനും സ്വയം ആത്മപരിശോധന നടത്തി കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ കഴിയണം. വിശ്വകര്‍മ്മ ജയന്തി-ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി മേഖലാടിസ്ഥാനത്തില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും സേവന പ്രവര്‍ത്തനങ്ങളും വിപുലമായ രീതിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വകര്‍മ ജയന്തി ആഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

വി.രാധാകൃഷ്ണന്‍ (ബിഎംഎസ് സംസ്ഥാന

ഖജാന്‍ജി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.