Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഡ്രിഡില്‍ കേമന്‍ അത്‌ലറ്റിക്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2014, 10:44 pm IST
in Football

മാഡ്രിഡ്: റയല്‍ മാഡ്രിഡിനെ എങ്ങനെ തോല്‍പ്പിക്കണമെന്ന് അവരുടെ അയല്‍വാസികളായ അത്‌ലറ്റിക്കോയ്‌ക്ക് നന്നായറിയാം. ഡീഗോ സിമിയോണിയുടെ പിള്ളേര്‍ അതൊരിക്കല്‍ക്കൂടി അടിവരയിട്ടു. സ്പാനിഷ് ലീഗില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയലിനെ മുട്ടുകുത്തിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് കിരീടം നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ ഓജസു പകര്‍ന്നു. കളിയുടെ 76-ാം മിനിറ്റില്‍ അര്‍ദ ടുറാന്‍ നേടിയ ഗോളാണ് അത്‌ലറ്റിക്കോയ്‌ക്ക് ജയമൊരുക്കിയത്. തിയാഗോയിലൂടെ മുന്നിലെത്തിയ അത്‌ലറ്റിക്കോയെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോള്‍ വഴി റയല്‍ ഒപ്പംപിടിച്ചെങ്കിലും ഫലമുണ്ടായില്ല. ഏഴു പോയിന്റുള്ള അത്‌ലറ്റിക്കോ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 9 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമന്‍. മൂന്നു മത്സരങ്ങള്‍ക്കിടെ രണ്ടാം തോല്‍വി വഴങ്ങിയ റയല്‍ (3 പോയിന്റ്) 12-ാമതും.

റയലിന്റെ കളമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നല്ല തുടക്കമിട്ടു അത്‌ലറ്റിക്കോ. ആദ്യ നിമിഷങ്ങളില്‍ കോക്കെയുടെ ഒന്നുരണ്ട് അളന്നുമുറിച്ച ക്രോസുകള്‍ റയല്‍ ഗോള്‍ മുഖത്ത് ഭയത്തിന്റെ വിത്തുപാകി. ക്രിസ്റ്റ്യാനോ- ബെയ്ല്‍-റോഡ്രിഗസ് ത്രയങ്ങള്‍ക്ക് ആ വേളയില്‍ കളിയില്‍ വലിയ സ്വാധീനം ചെലുത്താനായില്ല. മത്സരഗതിയെ ന്യായീകരിക്കുന്നതായി അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍. എതിരാളിയുടെ മാര്‍ക്കിങ്ങിനെ മിന്നല്‍ വേഗത്തില്‍ മറികടന്ന് കോക്കയുടെ കോര്‍ണറില്‍ തലവെച്ച തിയാഗോ ഗ്യാലറിയെ നിശബ്ദമാക്കി (1-0). പിന്നാലെ റയലിന്റെ പകപോക്കല്‍ ശ്രമങ്ങള്‍. റോഡ്രിഗസും ബെയ്‌ലും സ്‌കോര്‍ ചെയ്‌തെന്നുവരെ തോന്നി. ബെയ്‌ലിന്റെ തകര്‍പ്പന്‍ ഫ്രീ കിക്ക് അത്‌ലറ്റിക്കോ ഗോളി തട്ടിയകറ്റി.

സന്ദര്‍ശകരുടെ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. 26-ാം മിനിറ്റില്‍ ഗുല്ലര്‍മെ സിഖേരിയ ക്രിസ്റ്റ്യാനോയെ ബോക്‌സില്‍ ഫൗള്‍ ചെയ്തു. റഫറി വിധിച്ചത് പെനാല്‍റ്റി. കിക്കെടുത്ത ക്രിസ്റ്റ്യാനയ്‌ക്ക് പിഴച്ചില്ല, റയല്‍ ഒപ്പം (1-1). അധികം വൈകാതെ റയലിനു ലഭിച്ച അവസരം കരീം ബെന്‍സേ പുറത്തേക്കടിച്ചു.

രണ്ടാം പകുതിയില്‍ ലോണ്‍ താരം ജാവിയര്‍ ഹെര്‍ണാണ്ടസിന് റയല്‍ അവസരം നല്‍കി. എങ്കിലും എയ്ഞ്ചല്‍ ഡി മരിയയെ കൈവിട്ടതിലൂടെ നഷ്ടപ്പെട്ട ഊര്‍ജം റയലിന്റെ ഗോള്‍ മോഹത്തെ പിന്നോട്ടടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ റൗള്‍ ഗാര്‍ഷ്യ നല്‍കിയ പാസ് നിലംപറ്റിയുള്ള ഷോട്ടിലൂടെ ഗോള്‍ വര കടത്തി ടുറാന്‍ അത്‌ലറ്റിക്കോയുടെ വിജയഗാഥ രചിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.