Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നവാസിന്റെ വസതി വളഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 10:11 pm IST
inWorld

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രക്ഷോഭകാരികളില്‍ മൂന്നുപേരെ പോലീസ് വെടിവെച്ചുകൊന്നു. മുന്നൂറിലധികംപേര്‍ക്ക് പരിക്കുണ്ട്. പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ തെരുവിലറിങ്ങിയ ജനക്കൂട്ടം പ്രധാനമന്ത്രിയുടെ വസതി വളഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ലാത്തിച്ചാര്‍ജ്ജു ചെയ്ത പോലീസിനെ പ്രക്ഷോഭകാരികള്‍ ആക്രമിച്ചു. കല്ലേറും സായുധാക്രമണവും സഹിക്കാനാകാതെവന്നപ്പോള്‍ പോലീസ് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ നൂറുകണക്കിനുപേരെ ആശുപത്രിയിലാക്കി. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.

നിരപരാധികളുടെ കൊലയ്‌ക്ക് ഉത്തരവാദിയായ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെയ്‌ക്കണമെന്ന് തെഹ്‌റിക് ഇ ഇന്‍സാഫ് ചീഫ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. നിരപരാധികളുടെ നേര്‍ക്ക് വെടിയുതിര്‍ത്ത പോലീസ് നടപടി അപലപനീയമാണ്. ഷെറീഫിന്റെ രാജിയില്‍ കുറഞ്ഞ് മറ്റൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ല, അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശമാണ് വിനിയോഗിക്കുന്നതെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മതനേതാക്കള്‍ ബലിദാന സമരത്തില്‍നിന്ന് പിന്നോട്ടു പോകരുതെന്ന് അണികളെ ആഹ്വാനം ചെയ്തു.

ഇതിനിടെ ഷെറീഫിന്റെ രാജി ആവശ്യം ഇന്നലെ രാത്രി സര്‍ക്കാര്‍ അസന്ദിഗ്‌ദ്ധമായി തള്ളി. ഷെറീഫ് ഇന്നലെ രാത്രി ലാഹോറിലേക്ക് പലായനം ചെയ്ത വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചു. ഷെറീഫിനൊ അദ്ദേഹത്തിന്റെ കുടുംബത്തിനൊ ഒരു ഭീഷണിയും ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിവരികയാണ്. ഇവര്‍ ഇസ്ലാമാബാദില്‍ നടത്തിയ പ്രകടനത്തിനിടെയാണ് പോലീസ് വെടിവെപ്പ് ഉണ്ടായത്. ഇതില്‍ മൂന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നവാസ് ഷെരീഫ് എത്രയും വേഗം സ്ഥാനം രാജിവെയ്‌ക്കണമെന്ന് ഇമ്രാന്‍ഖാനും മതനേതാവ് ഖ്വാദ്രിയും ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവമുണ്ടായത്. നൂറുകണക്കിന് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പട്ടാളം തടയുകയായിരുന്നു. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് പ്രക്ഷോഭകാരികള്‍ നടത്തുന്നതെന്ന് വാര്‍ത്താവിനിമയ മന്ത്രി പര്‍വേസ് റഷീദ് പറഞ്ഞു. പോലീസും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടിലിനിടെയാണ് വെടിവെപ്പുണ്ടായത്. കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ചാണ് പോലീസ് പ്രക്ഷോഭകാരികളെ നേരിട്ടത്.

പാക് തലസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. ഇമ്രാന്‍ഖാന്റെയും ഖ്വാദ്രിയുടെയും നേതൃത്വത്തില്‍ ആഗസ്റ്റ് 14 ന് ആരംഭിച്ചതാണ് പ്രക്ഷോഭം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം ഉണ്ടായതായാണ് അവര്‍ പറയുന്നത്. പാക് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രക്ഷോഭം താന്‍ നയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇമ്രാന്‍ഖാന്‍ മുന്നില്‍ നടന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ഖാന്റെ ആഹ്വാനത്തെ പിന്തുടര്‍ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഖ്വാദ്രിയുടെ സമാനസ്വഭാവമുള്ള പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഇമ്രാന്‍ഖാന്റെ ആഹ്വാനവും ഉണ്ടായത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ ആയിരക്കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു. തങ്ങളുടെ പ്രക്ഷോഭം സമാധാനപരമായിരിക്കുമെന്നാണ് ഇമ്രാന്‍ഖാന്‍ പറയുന്നത്. നിയമം തെറ്റിച്ചുകൊണ്ടുള്ള പ്രക്ഷോഭം നടത്തരുതെന്നും അദ്ദേഹം പ്രക്ഷോഭകാരികളോട് അഭ്യര്‍ത്ഥിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.