Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസ: മരണം 1650 ; ഇസ്രായേല്‍ സൈനികനെ ഹമാസ് തട്ടിക്കൊണ്ടുപോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 11:45 pm IST
in World

ഗാസസിറ്റി: ഗാസയിലെ രക്തച്ചൊരിച്ചിലിന് അവസാനമില്ല. ഇസ്രായേല്‍ പൗരനായ ഒരു സൈനികനെ ഹമാസ് തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഇന്നലെ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 50 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രായേലും ഹമാസും തമ്മില്‍ ഒരു മാസമായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,650 ആയി. 9000 ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് ഹഡാര്‍ ഗോള്‍ഡിന്‍ എന്ന ഇസ്രായേല്‍ സൈനികനെ കാണാതായത്. സൈനികനെ ഹമാസ് തട്ടിക്കൊണ്ടു പോയെന്നാരോപിച്ചാണ് മൂന്ന് മണിക്കൂര്‍ നീണ്ട വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ലംഘിച്ചത്. ഐക്യരാഷ്‌ട്രസഭയും അമേരിക്കയും സംയുക്തമായാണ് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒന്നര മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയത് ഹമാസാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. കരാര്‍ ലംഘിച്ചതിനെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അപലപിച്ചു.

കാണാതായ ഇസ്രായേല്‍ സൈനികനോടൊപ്പമുണ്ടായിരുന്ന രണ്ട് സൈനികരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാസയിലെ ഇരുനൂറോളം ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരരുടെ ഒളിത്താവളങ്ങള്‍, തുരങ്കങ്ങള്‍, ആയുധങ്ങള്‍ സൂക്ഷിച്ചുവെച്ച കേന്ദ്രങ്ങള്‍ എന്നിവയും തകര്‍ക്കപ്പെട്ടു. ഗാസയിലെ ഇസ്ലാമിക സര്‍വ്വകലാശാലയും ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 റോക്കറ്റ് ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്.

അതേസമയം, സൈനികനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹമാസ് ശൃംഖലയിലുള്ള ക്വസാം ബ്രിഗേഡ്‌സാണ് 23- കാരനായ സൈനികനെ തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വസാം ബ്രിഗേഡ്‌സുമായി അതുവരെയുണ്ടായിരുന്ന ആശയവിനിമയ ബന്ധം തട്ടികൊണ്ടുപോയെന്ന വാര്‍ത്ത പുറത്തുവന്നതിനുശേഷം നഷ്ടപ്പെട്ടിരുന്നു. ഇതാണ് ഹമാസിനെതിരെ സംശയം ഉയരാന്‍ കാരണം.

ഇതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇസ്രായേലാണെന്ന് ഹമാസ് അവരുടെ വെബ്‌സൈറ്റില്‍ ആരോപിച്ചു. സൈനികനെ തട്ടിയെടുത്തതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്നും ഹമാസ് മറുപടി നല്‍കി.

അതേസമയം, വെടിനിര്‍ത്തല്‍ ഇസ്രായേല്‍ അംഗീകരിച്ചിരുന്നുവെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്‌ദെല്‍ ഫത്താ ഇല്‍-സിസി പറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഇസ്രായേല്‍ പറഞ്ഞെങ്കിലും ഹമാസ് അത് തള്ളുകയായിരുന്നുവെന്ന് അബ്‌ദെല്‍ ഇന്നലെ വ്യക്തമാക്കി. ഗാസയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാകുമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.