കോട്ടയം: കുമാരനല്ലൂര്‍ മേല്‍പാലത്തില്‍ ഇരുമ്പ് ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. ഇന്നലെയാണ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ ആരംഭിച്ചത്. 300മീറ്ററോളമുള്ള മേല്‍പാലമാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. റെയില്‍വെപാളം കടന്നുപോകുന്നതിന് മുകളിലായാണ് 34 മീറ്റര്‍ നീളമുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. ഇതിനായ് ആറ് ഗര്‍ഡറുകളാണ് ചെന്നെ ആര്‍ക്കോണത്ത് നിന്നും കൊണ്ടുവന്നത്.
ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നതിന് അങ്കമാലിയില്‍ നിന്നും കൊണ്ടുവന്ന ക്രെയിന്‍ മേല്‍പാലത്തിന് സമീപം ചെളിക്കുണ്ടില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് വൈകി. 25ടണ്‍ ഭാരമുള്ള ഗര്‍ഡറുകളാണ് സ്ഥാപിക്കുന്നത്. ഗര്‍ഡറുകള്‍ സ്ഥാപിച്ച് ഇതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതോടെ മേല്‍പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിരിക്കും. തുടര്‍ന്ന് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തികരിക്കുന്നതോടെ മേല്‍പാലത്തിന്റെ പണി മുഴുവനായും പൂര്‍ണ്ണമാകും. ഒന്നര വര്‍ഷം മുമ്പ് ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിയതാണ്.
















