പൊന്‍കുന്നം: കര്‍ക്കടക വാവ് ദിനത്തിന്റെ പുണ്യം പേറി ചിറക്കടവ് മഹാദേവ ക്ഷേത്രത്തില്‍ പ്രധാനവഴിപാടായ മീനരിവഴിപാട് നടന്നു. പിതൃതര്‍പ്പണത്തോടൊപ്പം പാരമ്പര്യമായി അനുഷ്ഠിച്ച് വരുന്ന അപൂര്‍വ്വ ആചാരമായ മീനരി വഴിപാടില്‍ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്തു. കൊടുംവേനലില്‍ പോലും വെള്ളം വറ്റാത്ത ക്ഷേത്രകുളത്തില്‍ മീനുകള്‍ക്കായി നടത്തുന്ന വഴിപാട് മീനൂട്ട് എന്ന പേരിലും അറിയപ്പെടുന്നു. ശ്രീകോവിലില്‍ പ്രത്യേകം പൂജിച്ചു നല്‍കുന്ന അരി ചിറയിലെ മീനുകള്‍ക്ക് നല്‍കിയാല്‍ രോഗ ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മഹാദേവസേവാ സംഘത്തിന്റെയും ദേവസ്വത്തിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
















