Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മുട്ടപ്പൊടിയുണ്ടാക്കാം, സാധ്യതയുടെ ഒരു സംരംഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 10:09 pm IST
inBusiness

പാല്‍പ്പൊടിയെക്കുറിച്ച് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടായിട്ടുണ്ടാവും. പക്ഷേ, മുട്ടപ്പൊടിയെപ്പറ്റിയോ? കേട്ടിട്ടുളളവര്‍ കുറവാണ്. വളരെയധികം സാദ്ധ്യതകളുളള ഒരു സംരംഭമാണിത്.

ഇട്ടാലും പൊട്ടില്ല. വെള്ളയും മഞ്ഞയും വെവ്വേറേ സൂക്ഷിക്കാം. ചെറിയ പ്ലാസ്റ്റിക് കൂടുകളില്‍ സൂക്ഷിക്കാം. എത്രകാലമിരുന്നാലും കേടാകില്ല. ഉപയോഗിക്കാന്‍ എളുപ്പം എവിടെയും കൊണ്ടുപോകാം. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടാവും. കേരളത്തില്‍ അത്രയൊന്നും പ്രചാരത്തിലായിട്ടില്ലെങ്കിലും അയലത്ത് തമിഴ്‌നാട്ടില്‍വരെ മുട്ടപ്പൊടി എത്തിക്കഴിഞ്ഞു.

കുറഞ്ഞ ചെലവില്‍ ഏറെ പോഷകഗുണം ലഭ്യമാകുന്ന ആഹാരമാണ് മുട്ട. ഏകദേശം രണ്ടു രൂപയാണ് ഒരു മുട്ടയുടെ ഉത്പാദന ചെലവ്. പോഷകമൂല്യത്തിന്റെ അളവ് കണക്കാക്കുമ്പോള്‍ വില തുച്ഛമാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ ജൈവമൂല്യം 100 ആയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രോട്ടീനുകളുടെ താരതമ്യ മേന്മ കാണിക്കുന്ന സൂചികയാണിത്. മുട്ടയിലെ കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കുന്നതും ശരീരത്തിനാവശ്യമായ അപൂരിത കൊഴുപ്പുകള്‍ ഏറെ അടങ്ങിയതുമാണ്. ലവണങ്ങള്‍ അടക്കമുളള എല്ലാ മൈക്രാനുട്രയന്റുകളുടെയും, സി ഒഴികെയുളള വിറ്റമിനുകളുടെയും കലവറയാണ് മുട്ട.

ഭാരതത്തിന്റെ ആഭ്യന്തര വിപണിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രതിവര്‍ഷം 1000 മെട്രിക് ടണ്ണോളം മുട്ടപ്പൊടി വേണം. ജപ്പാന്‍, ബെല്‍ജിയം, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഇതിനും പുറമെയാണ്. രാജ്യത്തെ സൈനിക സ്ഥാപനങ്ങള്‍, ബേക്കറി, ഹോട്ടല്‍ വ്യവസായങ്ങള്‍, വലിയ ആശുപത്രികള്‍ എന്നിവരാണ് മുട്ടപ്പൊടിയുടെ മുഖ്യ ഉപഭോക്താക്കള്‍.

മുട്ട സംഭരണത്തിലും വിതരണത്തിലും ഉണ്ടാവുന്ന ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുട്ടപ്പൊടിയുടെ ഈ രംഗത്തെ ചെലവ് നന്നേ കുറവാണ്. മുട്ടപ്പൊടി ശീതീകരിച്ച് സൂക്ഷിക്കേണ്ടതില്ല. വിതരണത്തിനിടെ മുട്ടകള്‍ പൊട്ടുന്ന നഷ്ടം, ഇതൊഴിവാക്കാനുളള പ്രത്യേക പാക്കിംഗ് രീതികള്‍, മനുഷ്യാധ്വാനം എന്നിവ മുട്ടപ്പൊടിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

മുട്ടപ്പൊടി ഉണ്ടാക്കുന്നതിനായി തോട് പൊട്ടിച്ച മുട്ട ഫില്‍ട്ടര്‍ ചെയ്തതിനു ശേഷം നാലുഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിക്കണം. അതിനുശേഷം 65 ഡിഗ്രി ഊഷ്മാവില്‍ എട്ടു മുതല്‍ 10 മിനിട്ടുവരെ തിളപ്പിക്കണം. പിന്നീട് സ്‌പ്രേ ഡ്രയറില്‍കൂടി കടത്തിവിട്ട് പൊടിയാക്കി മാറ്റാം. 65 ഡിഗ്രിയിലുളള ഉയര്‍ന്ന താപനിലയില്‍ മുട്ട പാസ്ചറൈസ് ചെയ്യപ്പെടുന്നതിനാല്‍ ടൈഫോയിഡ് പോലെയുളള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന സല്‍മോനെല്ല ബാക്ടീരിയ ഉണ്ടാകുന്നത് ഒഴിവാക്കുന്നുവെന്നതും മുട്ടപ്പൊടിയുടെ മേന്മയാണ്.

മുട്ടയുടെ മഞ്ഞക്കരുവും വെളളയും വേര്‍തിരിച്ച് പൗഡര്‍ രൂപത്തില്‍ സൂക്ഷിക്കാം. ആവശ്യമുളളപ്പോള്‍ വെളളം ചേര്‍ത്ത് ഉപയോഗിക്കാം. ഇത് ആവശ്യാനുസരണം ബേക്കിംഗിനോ, ഐസ്‌ക്രീം, നൂഡില്‍സ്, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ എന്നിവയിലോ ഉപയോഗിക്കാം. മുട്ടയുടെ വെളളയില്‍ നിന്നുളള ആല്‍ബുമിന്‍ പൗഡര്‍ പ്രിന്റിംഗ്് തുടങ്ങിയ സ്വാഭാവികപ്രോട്ടീന്‍ ആവശ്യമായ വ്യവസായങ്ങള്‍ക്കും ഉപയോഗപ്പെടുത്താം.

പാല്‍,-ഇറച്ചി-തോല്‍ തുടങ്ങിയ മൃഗോല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങളെ അപേക്ഷിച്ച് പാരിസ്ഥിതികാഘാതം ഇതിനു കുറവാണ്. പ്ലാന്റ് സജ്ജീകരിക്കാന്‍ കുറഞ്ഞ സ്ഥലമേ വേണ്ടൂ. ഇതെല്ലാം കേരളത്തില്‍ ഈ വ്യവസായത്തിന് അനുകൂല ഘടകമാണ്.

മുട്ട പൊട്ടിക്കുവാനുളള എഗ്ഗ് ബ്രേക്കറുകള്‍, വേര്‍തിരിക്കാനാവശ്യമായ സെന്റിഫ്യൂജ്, ഫില്‍ട്ടറുകള്‍, ജലാംശം വറ്റിക്കുന്ന ഹീറ്ററുകള്‍, സ്‌പ്രേ ഡ്രയറുകള്‍, പാക്കിംഗ ്‌മെഷീനുകള്‍ എന്നിവ വിതരണം ചെയ്യുന്ന കമ്പനികള്‍ ഭാരതത്തിലുണ്ട്. കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷണ കൗണ്‍സിലിനു കീഴിലുളള മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുട്ടപ്പൊടി നിര്‍മാണത്തിനാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നുണ്ട്. എല്ലാ ഭക്ഷ്യ അനുബന്ധ വ്യവസായങ്ങളെയും പോലെ ഫുഡ് സേഫ്റ്റി സ്റ്റാന്റിങ്ങ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയും വ്യവസായം തുടങ്ങാന്‍ ആവശ്യമാണ്.

ഡോ: കവിതാ രാജഗോപാല്‍

(വെറ്റിനറി സര്‍ജന്‍, വെറ്റിനറി ഡിസ്‌പെന്‍സറി,

പറമ്പില്‍പീടിക, മലപ്പുറം)

ഡോ: അജിത് കുമാര്‍

(അസി. പ്രൊഫ, വെറ്റിനറി

കോളേജ്, വയനാട്),

ഫോണ്‍: 9446438510

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.