Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബ്ലാക്ക് ബോക്‌സുകളും മൃതശരീരങ്ങളും യുക്രൈന്‍ വിമതര്‍ വിട്ടുകൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2014, 12:07 am IST
inWorld

കീവ്: മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകളും ബലമായി പിടിച്ചുവച്ചിരുന്ന മൃതശരീരങ്ങളും കടുത്ത അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ യുക്രൈന്‍ വിമതര്‍ വിട്ടുകൊടുത്തു. ബ്ലാക്ക് ബോക്‌സുകള്‍ മലേഷ്യന്‍ അധികൃതര്‍ക്കും  മൃതശരീരങ്ങള്‍ യുക്രൈനുമാണ് കൈമാറിയത്. സംഭവസ്ഥലത്ത് അന്താരാഷ്‌ട്ര അന്വേഷക സംഘങ്ങളെ  സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാനും വിമതര്‍ അനുവദിച്ചു.

ദുരന്തമേഖലയില്‍ വിദേശനിരീക്ഷകരെ കടത്തിവിടണമെന്നും അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കരുതെന്നും ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തിന് പിന്നാലെയാണ് റഷ്യന്‍ അനുകൂല വിമതരുടെ മനംമാറ്റം. ആസ്‌ട്രേലിയ അവതരിപ്പിച്ച പ്രമേയം യുഎന്‍ ഏകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. റഷ്യക്കുമേലുള്ള ഉപരോധങ്ങള്‍ കടുപ്പിക്കുമെന്ന അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും മുന്നറിയിപ്പും നിലപാട് മാറ്റത്തിന് വിമതരെ പ്രേരിപ്പിച്ചെന്ന് വിലയിരുത്തപ്പെടുന്നു.

ഡൊനെറ്റ്‌സ്‌കില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് വിമത നേതാവ് അലക്‌സാണ്ടര്‍ ബൊറോഡിയാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ മലേഷ്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. ബ്ലാക്ക് ബോക്‌സുകള്‍ പരിശോധിച്ച മലേഷ്യന്‍ സംഘത്തലവന്‍ കേണല്‍ മുഹമ്മദ് സാക്രി അവയ്‌ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

വിമാനത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇനി വെളിപ്പെടും. വിമാനം തകര്‍ന്ന സമയം, അപകടത്തില്‍പ്പെട്ട വേളയില്‍ വിമാനത്തിന്റെ സ്ഥാനം എന്നിവയെകുറിച്ച് ബ്ലാക്ക് ബോക്‌സില്‍ നിന്ന് വിവരം ലഭിക്കും. വിമാനം തകരാനുള്ള കാരണം എന്തന്നറിയാന്‍ ഉതകുന്ന സൂചനകള്‍ കോക്പിറ്റിലെ ശബ്ദരേഖയിലുണ്ടാവുമെന്നും കരുതപ്പെടുന്നു. അതിനിടെ, 200 മൃതദേഹങ്ങള്‍ കയറ്റിയ ട്രെയിന്‍ യുക്രൈനിലെ കിഴക്കന്‍ നഗരമായി ഖര്‍കീവിലെത്തി. മലേഷ്യന്‍ വിദഗ്ധരും ഹോളണ്ട് പ്രതിനിധികളും ട്രയിനിനെ അനുഗമിച്ചു. ഹോളണ്ടിന് കൈമാറണം എന്ന ഉപാധിപ്രകാരമാണ് വിമതര്‍ മൃതശരീരങ്ങള്‍ വിട്ടുനല്‍കിയത്. തിരിച്ചറിയല്‍ പരിശോധനകള്‍ക്കുശേഷം മൃതദേഹങ്ങള്‍ ഹോളണ്ടിലേക്ക് കൊണ്ടുപോകും. കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടുപേരും ഹോളണ്ടുകാരാണ്.

ദുരന്തസ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ വിമതര്‍ കൈക്കലാക്കി ട്രെയിനില്‍ കയറ്റി കൊണ്ടുപോയിരുന്നു. മൃതദേഹങ്ങള്‍ സൂക്ഷിച്ച ട്രെയിന്‍ പിടിച്ചിരുന്ന ടോറസ് റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് തിങ്കളാഴ്ച യുക്രൈന്‍ സൈന്യവും വിമതരും രൂക്ഷപോരാട്ടവും നടന്നു. ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ ആഗോളതലത്തില്‍ ഉയന്ന രോഷത്തിന്റെ തീവ്രത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.