Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സബ്കാ സാത്ത് സബ്കാ വികാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 07:58 pm IST
inErnakulam

സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ് കൊണ്ടുവരാന്‍ ഇത്തവണത്തെ പൊതു ബജറ്റിനു കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമ്പത്തിക വളര്‍ച്ചക്കുതകുന്ന എല്ലാ പ്രധാന ഘടകങ്ങളും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാമൂഹികവും വ്യാവസായികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം കൃഷിയുടെയും മറ്റു വ്യവസായങ്ങളുടെയും വളര്‍ച്ചക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന തരത്തില്‍ നൂതന ആശയങ്ങളാണ് ബജറ്റിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. ദരിദ്രര്‍, മദ്ധ്യവര്‍ഗ്ഗം, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, എസ്‌സിഎസ്ടി വിഭാഗക്കാര്‍, ശാരീരിക വൈകല്യങ്ങളുള്ളവര്‍, ഉദ്യോഗസ്ഥര്‍, സുരക്ഷാ ഭടന്മാര്‍ തുടങ്ങി എല്ലാവരും ബജറ്റിന്റെ ഗുണഭോക്താക്കളാകുന്നു.

1991ല്‍ ആഗോളവത്കരണ തന്ത്രം മുന്നില്‍ കണ്ട് അന്നത്തെ പ്രധാനമന്ത്രി വിഭാവനം ചെയ്ത തരത്തില്‍ തദ്ദേശവത്കരണ ദൗത്യത്തിലേക്ക് ഭാരതത്തെ നയിക്കുന്ന ഒരു ബജറ്റാണ് നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. തദ്ദേശവത്കരണത്തിലേക്ക് നയിക്കുന്ന സ്വകാര്യ നിക്ഷേപം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റില്‍ ശ്രമിച്ചിട്ടുണ്ട്.

സബ്‌സിഡിക്ക് പകരം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നതു മാത്രമാണ് സര്‍ക്കാരിന്റെ ദൗത്യം. അതുകൊണ്ടുതന്നെ സബ്‌സിഡിക്ക് ബഡ്ജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയില്ല എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. നിര്‍ദ്ദിഷ്ട എക്‌സ്‌പെന്റിച്ചര്‍ മാനേജ്‌മെന്റ് കമ്മിറ്റി ഇതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ഉചിതമായ ഒരു തീരുമാനം എടുക്കേണ്ടതാണ്.

240000 കോടി ബാങ്ക് ഷെയര്‍ പൊതുജനങ്ങള്‍ക്കു വില്‍ക്കാനുളള നിര്‍ദ്ദേശമാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഇത്തരം ശക്തമായ നിലപാട് സര്‍ക്കാരിന്റെ സാമ്പത്തിക കമ്മി കുറക്കാന്‍ ഉപകരിക്കും. അതോടൊപ്പം ബേസിക് ത്രീ നോമ്‌സിനെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ മൂലധന വിനിയോഗ അനുപാതം മെച്ചപ്പെടുത്താനും സഹായിക്കും. പൊതുമേഖലാ ബാങ്കുകളുടെ പിടിപ്പുകേടിനെ പ്രോത്സാഹിപ്പിക്കാന്‍ തക്ക പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ നടത്താതിരുന്ന ധനകാര്യമന്ത്രി തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു.

ബജറ്റില്‍ പ്രതിഫലിച്ചിരിക്കുന്ന അക്കൗണ്ടിങ് സ്റ്റാന്റാര്‍ഡ്‌സ്, ഫിനാന്‍ഷ്യല്‍ ആര്‍ക്കിടെക്ടര്‍ കമ്മീഷന്‍, എക്‌സ്‌പെന്റിച്ചര്‍ മാനേജ്‌മെന്റ് കമ്മീഷന്‍, കെവൈസി നിയമങ്ങളുടെ സമാനത, സാമ്പത്തിക രംഗത്തു കൊണ്ടുവരുന്ന ഏകജാലക സംവിധാനം തുടങ്ങി ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സാമ്പത്തിക രംഗത്ത് കാതലായ തിരുത്തലുകള്‍ വരുത്തും. ഇന്ത്യന്‍ പ്രതിരോധത്തിലും ഇന്‍ഷ്വറന്‍സിലും 49 ശതമാനം വിദേശ നിക്ഷേപം തീരുമാനിച്ചത് രാജ്യത്തിന് ഗുണകരം തന്നെ. ഇത് കുടുതല്‍ ഇക്വിറ്റി കൊണ്ടുവരുന്നതിനും സഹായിക്കും.

പൊതുമേഖല ബാങ്കുകളുടെയും ഇതരബാങ്കുകളുടെയും ഏകീകരണത്തിനുള്ള നിര്‍ദ്ദേശവും ഇന്ത്യന്‍ ബാങ്കുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. സര്‍ക്കാരിന്റെ സുധീരമായ ഈ തീരുമാനവും തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. സിആര്‍എല്‍, എസ്എല്‍ആര്‍, പ്രയോറിറ്റി സെക്ടറുകള്‍ തുടങ്ങിയവയ്‌ക്ക് ദീര്‍ഘകാല വായ്‌പകള്‍ അനുവദിക്കുന്നതിന് അനുമതിനല്‍കുന്ന നിര്‍ദ്ദേശവും നിക്ഷേപം വളര്‍ത്തുന്നതിന് സഹായകരമാകും. എംഎസ്എംഇ (നാമമാത്ര, ചെറുകിട, ഇടത്തരം) പോലുള്ള മാനുഫാക്ചറിങ് സെക്ടറിന് കൂടുതല്‍ പ്രോത്സാഹനം ലഭിക്കും. 10000 കോടിയുടെ സ്റ്റാര്‍ട്ടപ് വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് യുവ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഉതകും. യുവവ്യവസായ സംരംഭകര്‍ക്കുള്ള വില്ലേജുകള്‍ വളര്‍ന്നു വരും. ഇത്തരത്തില്‍ കെഎഫ്‌സി (കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍) ആരംഭിച്ച ഒരു വില്ലേജ് പിന്നീട് കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി. ഭാരതത്തിലുടനീളം വില ഏകീകരണം സാധ്യമാക്കുന്നതിന് ജിഎസ്ടി സിസ്റ്റം ഉപകാരപ്പെടും. എംഎസ്എംഇ സെക്ടറിനാണ് ഇത് കൂടുതല്‍ ഗുണകരമാകുന്നത്. നിക്ഷേപത്തിനുള്ള പരിധി കൂട്ടുന്നതും, എംഎസ്എംഇയുടെ നിര്‍വചനം മാറ്റി എഴുതുന്നതും, ട്രാന്‍ഫര്‍ പ്രൈസിങ് മെക്കാനിസവും എല്ലാം സ്വാഗതാര്‍ഹം തന്നെ.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം തന്നെയാണ് ഇത്തവണത്തെ ബജറ്റിലെ മുഖ്യഘടകം. 100 സ്മാര്‍ട്‌സിറ്റികളുടെ വികസനം, ചെറിയ നഗരങ്ങളിലെ ഒമ്പത് വിമാനത്താവളങ്ങളെ പിപിപി മോഡിലേക്കെത്തിക്കുക, 16 പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ അടിയന്തരമായ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചക്കും ആക്കംകുട്ടും. ഇത്തരത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള എട്ടു ശതമാനം ജിഡിപിയിലേക്ക് എത്തും എന്നുള്ളതും സാമ്പത്തിക കമ്മി കുറയും എന്നുള്ളതും ബജറ്റു നല്‍കുന്ന ഉറപ്പാണ്.

കാര്‍ഷിക മേഖലയെയും ധനകാര്യമന്ത്രി വളരെ കാര്യമായി പരിഗണിച്ചു. ജലസേചനത്തിനായി 1000 കോടിയും, കൂട്ടുകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നബാര്‍ഡ് വഴി അഞ്ചുലക്ഷം രൂപ വായ്‌പ, ഉത്പന്നങ്ങള്‍ക്ക് വില ഉറപ്പുവരുത്തുന്നതിന് 5500 കോടിയുടെ ഫണ്ട് തുടങ്ങിയ അനവധി നിര്‍ദ്ദേശങ്ങളും കാര്‍ഷിക മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കും. ടാക്‌സ് പരിഷ്‌കരണത്തിലൂടെയും, മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജന പ്രദമായ രീതിയില്‍ ഇന്‍കം ടാക്‌സ്, പിഎഫ്, ഇപിഎഫ് എന്നിവയുടെ പുനഃസംഘടന തുടങ്ങിയ പല നിര്‍ദ്ദേശങ്ങളിലൂടെയും സാമൂഹിക പ്രതിബന്ധത ഊട്ടി ഉറപ്പിക്കാനും ബജറ്റിനു സാധിച്ചു.

മൊത്തത്തില്‍ വിലയിരുത്തിയാല്‍ പുതുതായി രംഗപ്രവേശം ചെയ്ത മോദി സര്‍ക്കാരിന്റെ നയം ബജറ്റിലൂടെ പൂര്‍ണമായും വ്യക്തമാക്കാന്‍ കഴിഞ്ഞു എന്നു പറയാം. വികസനത്തിലൂന്നിയുള്ള ഒരു ബജറ്റ്. അതായത് ബജറ്റ് 2014 നെ നമുക്ക് “സബ് കാ സാത്ത്, സബ് കാ വികാസ്എന്നുതന്നെ വിശേഷിപ്പിക്കാം.

കെ.എം.നായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.