കോട്ടയം: ഹിന്ദു ജാഗരണ്‍ സമിതിയുടെയും ആദ്ധ്യാത്മിക പുസ്തകോത്സവ സമിതിയുടെയും ആഭിമുഖ്യത്തില്‍ തിരുനക്കര പോസ്റ്റോഫീസ് റോഡിലുള്ള കാര്‍ഷിക ബാങ്കിന് സമീപം ആരംഭിച്ച ആദ്ധ്യാത്മിക പുസ്തകമേളയുടെ ഉദ്ഘാടനം എംജി സര്‍വ്വകലാശാലാ വിവേകാനന്ദ ചെയര്‍ ചെയര്‍മാന്‍ പ്രൊഫ. ഒ.എം. മാത്യു നിര്‍വ്വഹിച്ചു.
തിരുനക്കര കാര്‍ഷിക ബാങ്ക് പ്രസിഡന്റ് അഡ്വ. പരമേശ്വരന്‍ നായര്‍ തിരുവാര്‍പ്പ് അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി മാനേജര്‍ സി.ബി. സോമന്‍, അഡ്വ. പി. രാജേഷ്, തപസ്യ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍, ഡി. ശശികുമാര്‍, എന്‍. നടരാജപിള്ള എന്നിവര്‍ സംസാരിച്ചു. പുസ്തകമേള ആഗസ്റ്റ് 20വരെ തുടരും. നൂറിലധികം പ്രസാധകരുടെ പുസ്തകങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്.
















