മെല്‍ബണ്‍: ഓസ്‌ട്രേലിയയിലേക്ക് കടല്‍മാര്‍ഗം അനധികൃതമായി കടക്കാന്‍ ശ്രമിച്ച നാല് തമിഴ്‌നാട് സ്വദേശികളുള്‍പ്പടെയുള്ള 41 ശ്രീലങ്കന്‍ അഭയാര്‍ഥികളെ തിരിച്ചയച്ചു . ഇവരെ ശ്രീലങ്കന്‍ അധികൃതര്‍ക്ക് കൈമാറി.
കഴിഞ്ഞ മാസമാണ് കടല്‍മാര്‍ഗം കടക്കാനുള്ള ഇവരുടെ ശ്രമത്തെ ഓസ്‌ട്രേലിയയിലെ ബോര്‍ഡര്‍ പ്രൊട്ടെക്ഷന്‍ കമ്മാന്‍ഡ് ഇടപ്പെട്ട് തടഞ്ഞത്. കോക്കോസ് ദ്വീപില്‍ വച്ചാണ് 37 ശ്രീലങ്കക്കാരേയും നാല് ശ്രീലങ്കന്‍ തമിഴരേയും തടഞ്ഞത്.
ശ്രീലങ്കന്‍ നാവിക സേനയ്‌ക്ക് കൈമാറുന്നതിന് മുമ്പായി ഇവരെ ടെലി കോണ്‍ഫ്രന്‍സ് ഉപയോഗിച്ച് പരിശോധിച്ചിരുന്നു. എന്നാല്‍ മറ്റൊരു ബോട്ടില്‍ എത്തിപ്പെട്ട, സമാനമായ അവസ്ഥ നേരുടന്നുവെന്ന് കരുതുന്ന 153 പേരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ എമിഗ്രേഷന്‍ മന്ത്രി സ്‌ക്കോട്ട് മൊറൈസണ്‍ തയ്യാറായില്ല.
അഭയാര്‍ത്ഥികളെ ഗലേ തീരത്തേയ്‌ക്ക് ഇന്ന് മാറ്റി. തുടര്‍ന്ന് അഭയാര്‍ത്ഥികളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തെ ഏല്‍പ്പിക്കുകയായിരുന്നു.
















