Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫ്രാന്‍സ്‌ മുന്നോട്ട്‌; ഇക്വഡോര്‍ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2014, 10:53 pm IST
in Football

റിയോ ഡി ജെയിനെറോ: ഫ്രഞ്ച്‌ പടയെ കീഴടക്കാന്‍ കഴിയാതെ ഇക്വഡോര്‍ ലോകകപ്പിന്റെ ഗ്രൂപ്പ്‌ ഘട്ടത്തില്‍ പുറത്തായി. മത്സരത്തിന്റെ 50-ാ‍ം മിനിറ്റില്‍ ഇക്വഡോറിന്റെ അന്റോണിയോ വലന്‍സിയ ചുവപ്പുകാര്‍ഡ്‌ പുറത്തുപോയതും അവര്‍ക്ക്‌ തിരിച്ചടിയായി. പിന്നീടുള്ള സമയം 10 പേരുമായാണ്‌ അവര്‍ കളിച്ചത്‌. എന്നിട്ടും ഒരിക്കല്‍ പോലും ഇക്വഡോര്‍ വല കുലുക്കാന്‍ ബെന്‍സേമ ഉള്‍പ്പെട്ട ഫ്രഞ്ച്‌ പോരാളികള്‍ക്ക്‌ കഴിഞ്ഞതുമില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെ ഫ്രാന്‍സ്‌ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. അതേസമയം ഇക്വഡോറിന്‌ വന്‍ മാര്‍ജിനില്‍ ജയിച്ചാലേ നോക്കൗണ്ട്‌ റൗണ്ട്‌ പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനുള്ള കാര്യമായ ശ്രമമൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായതുമില്ല. ഗ്രൂപ്പ്‌ ഇയില്‍ മൂന്ന്‌ കളികളില്‍ നിന്ന്‌ 7 പോയിന്റുമായാണ്‌ ഫ്രാന്‍സ്‌ ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക്‌ യോഗ്യത നേടിയത്‌. ഹോണ്ടുറാസിനെ തോല്‍പ്പിച്ച സ്വിറ്റ്സര്‍ലന്റ്‌ 6 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായും നോക്കൗട്ട്‌ റൗണ്ടില്‍ ഇടംപിടിച്ചു. 30ന്‌ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന നൈജീരിയയാണ്‌ ഫ്രാന്‍സിന്റെ എതിരാളികള്‍.

ആദ്യ രണ്ട്‌ മത്സരങ്ങളില്‍ ഗംഭീര വിജയം സ്വന്തമാക്കിയ ഫ്രാന്‍സിന്റെ സ്ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം മറന്ന ദിവസമായിരുന്നു ഇന്നലെ. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും 21 ഷോട്ടുകള്‍ പറത്തിയിട്ടും ഒരിക്കല്‍ പോലും ഇക്വഡോര്‍ വലകുലുക്കാന്‍ ഫ്രഞ്ച്‌ പടയാളികള്‍ക്ക്‌ കഴിഞ്ഞില്ല എന്നതാണ്‌ മത്സരത്തിന്റെ നിര്‍ഭാഗ്യം. ഇതില്‍ 9 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ഇക്വഡോര്‍ ഗോളിയുടെ മികച്ച പ്രകടനമാണ്‌ ഫ്രാന്‍സിനെ ഗോള്‍ നേടുന്നതില്‍ നിന്ന്‌ തടഞ്ഞുനിര്‍ത്തിയത്‌. അതേസമയം ഇക്വഡോര്‍ 12 ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും രണ്ടെണ്ണം മാത്രമാണ്‌ ലക്ഷ്യത്തിലേക്ക്‌ നീങ്ങിയത്‌. എന്നാല്‍ രണ്ടിനും ഫ്രഞ്ച്‌ ഗോളിയെ കീഴ്പ്പെടുത്താനുള്ള കരുത്തുണ്ടായിരുന്നില്ല. സൂപ്പര്‍ താരം കരിം ബെന്‍സേമ ഇന്നലെ ഫോമിലേക്ക്‌ ഉയരാതിരുന്നതാണ്‌ ഫ്രാന്‍സിന്‌ തിരിച്ചടിയായത്‌. എന്നാല്‍ പോള്‍ പോഗ്ബ കളം നിറഞ്ഞുകളിച്ചു. പോഗ്ബയുടെ പല ഷോട്ടുകളും നിര്‍ഭാഗ്യം കൊണ്ടാണ്‌ ഗോളാകാതെ പോയത്‌.

മത്സരത്തില്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദം ചെലുത്തിയ ഫ്രാന്‍സ്‌ നിരവധി അവസരങ്ങളാണ്‌ തുലച്ചുകളഞ്ഞത്‌. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 15-ാ‍ം മിനിറ്റില്‍ സിസോകോയുടെ ഷോട്ട്‌ ഇക്വഡോര്‍ ഗോളി രക്ഷപ്പെടുത്തി. അധികം കഴിയും മുന്നേ ഇക്വഡോറിന്റെ എന്നര്‍ വലന്‍സിയയും അവസരം പാഴാക്കി. പിന്നീട്‌ 38-ാ‍ം മിനിറ്റില്‍ ഗ്രിസ്മാന്റെ ക്രോസില്‍ നിന്ന്‌ പോള്‍ പോഗ്ബ ഹെഡ്ഡര്‍ പായിച്ചെങ്കിലും ഇക്വഡോര്‍ ഗോളിയെ മറികടക്കാനായില്ല. 41-ാ‍ം മിനിറ്റില്‍ എന്നര്‍ വലന്‍സിയയുടെ ഹെഡ്ഡര്‍ ഫ്രഞ്ച്‌ ഗോളി കയ്യിലൊതുക്കി. 44-ാ‍ം മിനിറ്റില്‍ സൂപ്പര്‍താരം കരിം ബെന്‍സേമയും ഒരു അവസരം പാഴാക്കിയതോടെ ആദ്യ പകുതിയില്‍ ഗോള്‍ വിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സ്‌ ഒരു അവസരം പാഴാക്കി. സഗ്നയുടെ ക്രോസ്‌ സ്വീകരിച്ച്‌ ഗ്രിസ്മെന്‍ വെടിയുണ്ട പായിച്ചെങ്കിലും ഇക്വഡോര്‍ ഗോളി രക്ഷപ്പെടുത്തി. 50-ാ‍ം മിനിറ്റില്‍ ഇക്വഡോറിന്‌ തിരിച്ചടിയേറ്റ്‌ അന്റോണിയോ വലന്‍സിയ പുറത്തായി. ഫ്രാന്‍സിന്റെ ലൂക്കാസ്‌ ഡിഗ്നെയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ്‌ വലന്‍സിയക്ക്‌ റഫറി ചുവപ്പുകാര്‍ഡ്‌ കാണിച്ചത്‌. പിന്നീട്‌ ഒരാളുടെ മുന്‍തൂക്കം മുതലെടുത്ത്‌ ഫ്രഞ്ച്‌ താരങ്ങള്‍ ആക്രമണങ്ങളുടെ തിരമാല ഉയര്‍ത്തിയെങ്കിലും ബെന്‍സേമയും പോഗ്ബയും സിസോകോയും അടക്കമുള്ളവര്‍ അവസരങ്ങള്‍ തുലച്ചു കളയുകയായിരുന്നു. ഒരാളുടെ കുറവുണ്ടായിട്ടും അവസാന മിനിറ്റുകളില്‍ ജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫ്രഞ്ച്‌ പ്രതിരോധം തകര്‍ത്ത്‌ ലക്ഷ്യം നേടാന്‍ കഴിയാതിരുന്നതോടെ ഇക്വഡോറിന്‌ പുറത്തേക്കുള്ള വഴി തുറന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.