കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തവര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.വി. വാവ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകം നടത്തുന്നതിനുവേണ്ടി എറണാകുളം നിയോജകമണ്ഡലത്തിലെ പഞ്ചായത്ത്/ഏരിയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ ഉപരിപ്രവര്‍ത്തകരുടെ യോഗം പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള സി. അച്ചുതമേനോന് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം നിയോജകമണ്ഡലത്തില്‍ 14.5 ശതമാനം വോട്ട് നേടാന്‍ ബിജെപിക്ക് സാധിച്ചു. വരാന്‍ പോകുന്ന കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എന്‍.എം.വിജയന്, കെ.പി. രാജന്, മേഖലാ സെക്രട്ടറി കെ.എസ്. രാജേഷ്, കോര്പ്പറേഷന് കൗണ്‍സിലര്‍ സുധാ ദിലീപ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രകാശ് അയ്യര്‍, പി.ജി. അനില്‍ കുമാര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.വി. അതികായന്, പി.കെ. രാജന്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.എസ്. ദിലീപ് കുമാര്‍, എം.എല്‍. സുരേഷ് കുമാര്‍, സെക്രട്ടറി യു.ആര്. രാജേഷ്, കെജി. ബാലഗോപാല്‍, അബിജു സുരേഷ്, അഡ്വ. സി.ബി. ശ്രീകുമാര്‍, അഡ്വ. കെ. കേശവന്‍കുട്ടി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സന്ധ്യ ജയപ്രകാശ്, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ജീവന്‍ലാല്‍ രവി, പട്ടികജാതി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. തങ്കപ്പന്, ജില്ലാ ട്രഷറര്‍ കെ.ബി. മുരളി എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത്, ഏരിയ പ്രസിഡന്റുമാരായ എ.പി. ശെല്‍വരാജ്, കെ. ശിവരാമന്, എ. പ്രശാന്ത് കുമാര്‍, കെ.എന്‍. ചന്ദ്രശേഖരന്, വി. ഉപേന്ദ്രനാഥ പ്രഭു, കെ.ടി. ഉണ്ണികൃഷ്ണന്, എ.ബി. അനില്‍കുമാര്‍, മോര്‍ച്ച പ്രസിഡന്റുമാരായ ജയന് തോട്ടുങ്കല്‍, ഐം.എം. ജോസഫ് പൊറ്റക്കുഴി, ടി.കെ. തിലകന്, ഇ.എ. രാമലഹിതന്‍, വിജയകുമാര്‍ വി.മേനോന്, അഡ്വ. അനീഷ് ജെയിന്, എച്ച്. ദിനേശ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: