കൊച്ചി: കൊച്ചി നഗരസഭയിലെ അഴിമതി അവസാനിപ്പിക്കണമെന്നും മേയര്‍ ടോണി ചമ്മിണി രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യുവമോര്‍ച്ച തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈറ്റില കോര്പ്പറേഷന് മേഖലാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിന് മുമ്പില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. പൊതുഖജനാവ് ധൂര്‍ത്തടിച്ച് മേയറുടെ വിദേശയാത്ര അന്വേഷിക്കണമെന്ന് ഷൈജു ആവശ്യപ്പെട്ടു.
യുവമോര്‍ച്ച തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ജി. നായര്‍ അധ്യക്ഷനായിരുന്നു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അരുണ്‍ കല്ലാത്ത്, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, മണ്ഡലം ജന.സെക്രട്ടറി മുകേഷ് വൈറ്റില, ബിജെപി മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, ജന.സെക്രട്ടറി മധുസൂദനന്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സതീശന്, ടി. ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: