കൊച്ചി: കൊച്ചി തുറമുഖത്ത് നിലനില്‍ക്കുന്ന പാട്ടക്കരാറുടെ മറവില്‍ പാട്ടഭൂമിയില്‍ വന്‍കെട്ടിടങ്ങള്‍ പണിത് മറിച്ചുകൊടുക്കുന്ന മാഫിയകളുടെ പിടിയില്‍നിന്നും തുറമുഖത്തെ രക്ഷിക്കണമെന്ന് കൊച്ചിന് പോര്‍ട്ട് എംപ്ലോയീസ് സംഘ് പ്രസിഡന്റ് (ബിഎംഎസ്) അഡ്വ. എന്‍. നഗരേഷ് ആവശ്യപ്പെട്ടു. വന്‍ സാമ്പത്തിക ബാധ്യതയില്‍ ഉഴലുന്ന തുറമുഖത്തിന് ഇതുമൂലം സാമ്പത്തിക ഉന്നമനം ഉണ്ടാകുവാന്‍ സാധിക്കും.
ചെറിയ പാട്ടതുകയില് തുറമുഖ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്തിട്ടുള്ള ഭൂമിയില്‍ ബഹുനില കെട്ടിടങ്ങള്‍ പണിത് തുറമുഖവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് വാടകക്ക് കൊടുത്ത് വന്‍തുക ഇടനിലക്കാരായി നിന്ന് ഇക്കൂട്ടര്‍ നേടുകയാണ്. തുറമുഖത്തെ പ്രമുഖ തൊഴിലാളി യൂണിയനുകളും ഓഫീസ് ആവശ്യത്തിലേക്കെന്ന് പറഞ്ഞ് വാങ്ങിയ ഭൂമിയില്‍ കെട്ടിടങ്ങള്‍ പണിത് വന്‍തുക വാടകയിനത്തില്‍ സ്വീകരിച്ച് ബിസിനസ് നടത്തുകയാണ്.
തുറമുഖത്തിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് വാചാലമായി സംസാരിക്കുകയും പോര്‍ട്ട് ഓഫീസിന്റെ മുന്‍വശത്ത് നിരാഹാരസമരം നടത്തിക്കൊണ്ടിരിക്കുന്ന ഈ തൊഴിലാളി സംഘടനകളുടെ മുഖംമൂടി തുറന്നുകാണിക്കേണ്ടതാണ്. അതിനാല്‍ കൊച്ചിന് പോര്‍ട്ടില്‍ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്ന പാട്ടക്കരാര്‍ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ ഇതുപോലെയുള്ള കപടതൊഴിലാളി യൂണിയനുകളുടെ കെട്ടിടങ്ങളും കൂടി ഒഴിപ്പിച്ച് ശക്തമായ ഒരു സാമ്പത്തിക അടിത്തറയുണ്ടാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: