നെയ്‌റോബി: സൊമാലിയയിലെ അല്‍ ഷബാബ് ഭീകരര്‍ ഹോട്ടലുകള്‍ക്കുനേരെയും തെരുവിലും നടത്തിയ വെടിവെയ്‌പ്പില്‍ 48 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് ആക്രമണം നടന്നത്. ഹോട്ടലിലെ താമസക്കാര്‍ ടെലിവിഷനില്‍ ലോകകപ്പ് കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.
അതേസമയം തെരുവിലും വെടിവെയ്‌പ്പ് ഉണ്ടായി. അല്‍ഖ്വയ്ദ ബന്ധമുള്ള സൊമാലിയയിലെ അല്‍ ഷബാബ് സംഘമാണ് അക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. ബ്രീസ് വ്യൂ ഹോട്ടലില്‍ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരുന്ന പുരുഷന്മാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. വിനോദസഞ്ചാര കേന്ദ്രമായ ലാമുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള പെക്ടോണി നഗരം ഭീകരവാദികള്‍ പിടിച്ചടക്കി. സൊമാലിയയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് പെക്ടോണി നഗരം.
















