തഥാതന് ഒരു വ്യക്തിയല്ല. ഗുരുവോ ആചാര്യനോ അല്ല. യോഗിയോ തപസ്വിയോ അല്ല. ആ മാതാവിന്റെ ഒരു പ്രതിച്ഛായ മാത്രമാണ് ഈ ശരീരം. ആ സാന്നിദ്ധ്യമാണ് നിങ്ങളോട് സംസാരിക്കുന്നത്. ആ സാന്നിദ്ധ്യവും നിങ്ങളും തമ്മിലുള്ള ബന്ധം മാത്രമാണ് ഇവിടെ ഉള്ളത്.
നിങ്ങള്‍ ആ സാന്നിദ്ധ്യത്തെ അമ്മയായി കണ്ടാല്‍ അമ്മ, സുഹൃത്തായി കണ്ടാല്‍ സുഹൃത്ത്, ആചാര്യനായി കണ്ടാല്‍ ആചാര്യന്, രക്ഷകനായി കണ്ടാല്‍ സാധാരണക്കാരന്, അപ്രകാരം സമസ്തഭാവങ്ങളിലൂടെയും പ്രകടമാകുന്ന ഒരു പ്രതിച്ഛായ മാത്രമാണ് തഥാതന്. നിങ്ങള്‍ ഏതേതു ഭാവത്തിലൂടെ കാണുന്നുവോ അതാകുന്നു തഥാതന്. അതില്‍ അപ്പുറമാകുന്നു തഥാതന്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: