Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 509-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2014, 09:50 pm IST
in Samskriti

കോളഹം കഥമിദം ദൃശ്യം കോ ജീവ: കിം ച ജീവനം

ഇതി തത്വജ്ഞസംയോഗാദ്യാവജ്ജീവം വിചാരയേത്‌

വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധത്തില്‍ ചലനമുണ്ടാവുമ്പോള്‍ ഞാന്‍, ലോകം മുതലായ ഭാവനകള്‍ ഉടലെടുക്കുന്നു. ആത്മാവില്‍ നിന്നും അഭിന്നമാണെന്ന്‌ അറിവുണ്ടെങ്കില്‍ ഇവ രണ്ടും വാസ്തവത്തില്‍ നിര്‍ദ്ദോഷകരമാണ്‌. എന്നാല്‍ അവയ്‌ക്ക്‌ ഉണ്മ കല്‍പ്പിച്ചു നല്‍കുമ്പോള്‍ അത്‌ നിര്‍ഭാഗ്യകരം തന്നെയാണ്‌. വാസ്തവത്തില്‍ അപരിമേയമായ സത്തില്‍ ചലനം ഉണ്ടാവുക എന്നത്‌ അസംഭാവ്യമാണ്‌. അതിന്റെ ഹേതുവായ ചലനം പോലും അസംഭാവ്യം എന്നിരിക്കെ തജ്ജന്യമായ വസ്തുക്കളുടെ ഉണ്മയെപ്പറ്റി എന്തുപറയാനാണ്‌! വന്ധ്യയുടെ പുത്രന്‍ നൃത്തം ചെയ്യുന്നു എന്ന്‌ പറയുന്നതുപോലെയാണത്‌. അവിദ്യയിലാണ്‌ അത്തരം ചലനങ്ങള്‍ നിലകൊള്ളുന്നത്‌. അതുകൊണ്ട്‌ ആ ചലനങ്ങളും അവിദ്യ തന്നെയാണ്‌. ശരിയായ അറിവിന്റെ വെളിച്ചത്തില്‍ അതവസാനിക്കുന്നു. അഹങ്കാരം ഉദിക്കുന്നത്‌ അസ്തിത്വം എന്ന ധാരണയുണ്ടാവുമ്പോഴാണ്‌. ആ ധാരണയെ ഉപേക്ഷിച്ചാല്‍പ്പിന്നെ അഹംകാരം ഇല്ലാതെയായി. ഇതിനാണ്‌ ധ്യാനാവസ്ഥ എന്നും സമാധിസ്ഥിതി എന്നും പറയുന്നത്‌. അത്‌ അതിബ്ദ്ധീകമായ ഒരു തലമത്രേ. അവിടെ ഉപാധിരഹിതമായ ബോധമാണുള്ളത്‌. ദ്വന്ദതയുടെയും അദ്വ‍ൈതത്തിന്റെയും വലകളില്‍ കുടുങ്ങാതിരിക്കൂ. അത്തരം ധ്രുവീകരണങ്ങള്‍ ദുഖത്തിലും നിരാശയിലും നമ്മെ കൊണ്ട്‌ ചെന്നെത്തിക്കും.
അയഥാര്‍ത്ഥമായതിനെ, അസ്ഥിരമായതിനെ പിന്തുടരുമ്പോള്‍ അത്‌ ദുഖത്തെ ആനയിക്കുന്നു. അത്തരം ഭാവനകള്‍ ഇല്ലാത്തപ്പോള്‍ ദുഖമില്ല. ദീര്‍ഘനിദ്രയില്‍ ദുഖമെവിടെ? ഉപാധികളെ നിരാകരിക്കുന്ന ബോധം സ്വയം ഉപാധിരഹിതമായ പ്രകൃതിയെ അറിയുന്നു. അതാണ്‌ മുക്തി. ശാസ്ത്രശാസനകളിലൂടെ ഞാന്‍ ഇല്ലേയില്ല, എന്ന അറിവ്‌ സുദൃഢമാവുമ്പോള്‍ നിന്നിലെ അനന്താവബോധനിറവിനെ ആര്‍ക്കും ഇളക്കാനാവില്ല. ലോകവും ഞാനുമെല്ലാം വെറും ഭാവനാ തലത്തിലെ നിര്‍മ്മിതികള്‍ മാത്രമാണ്‌. ഉണ്മ അവയൊന്നുമല്ല.

ഞാന്‍ ആരാണ്‌, എങ്ങിനെയാണ്‌ ഈ ലോകം ഉണ്ടായത്‌? എന്നിങ്ങിനെയുള്ള ചോദ്യങ്ങള്‍ ഉള്ളിലുയരുമ്പോഴാണ്‌ ലോകവും ഞാനും ഇല്ലാതെയാകുന്നത്‌. ഞാന്‍ ഇല്ല എന്ന തിരിച്ചറിവാണ്‌ മുക്തി, അല്ലെങ്കില്‍ നിര്‍വാണം. ആ അറിവിന്റെ പ്രകാശത്തില്‍ അവിദ്യയ്‌ക്ക്‌ അവസാനമായി. അതിനാല്‍ ഒരുവന്‍ തന്റെ ജീവിതമവസാനിക്കുന്നതുവരെ ഞാന്‍ ആരാണ്‌?, ഈ ലോകമെങ്ങിനെ ഉരുവായി?,എന്താണ്‌ ജീവന്‍ അല്ലെങ്കില്‍ വ്യക്തിത്വം?, എന്താണ്‌ ജീവിതം?, എന്നിത്യാദി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മഹാത്മാക്കളുടെ ഉപദേശമനുസരിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കണം.നീ സത്യാസാക്ഷാത്കാരം ലഭിച്ച മഹാത്മാക്കളെ സമീപിക്കുമ്പോള്‍ അവരിലെ ആത്മജ്ഞാനത്തിന്റെ പ്രഭാപൂരം നിന്നിലെ അജ്ഞാനത്തിന്റെ ഇരുട്ടും അതിന്റെ കൂട്ടായിരിക്കുന്ന അഹംകാരവും ഇല്ലാതാക്കുന്നു. അതുകൊണ്ട്‌ അവരുമായുള്ള സത്സംഗം തുടരുക. വൈവിദ്ധ്യമാര്‍ന്ന ചിന്താസരണികള്‍ നിന്റെ അറിവിനെ വികലമാക്കിയേക്കാം അല്ലെങ്കില്‍ നിന്നില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കിയേക്കാം. അതിനാല്‍ ഈ സത്സംഗം പൊതുവായ സ്ഥലങ്ങളില്‍ വെച്ചാവുന്നതിനേക്കാള്‍ നല്ലത്‌ സ്വകാര്യമായി ആകുന്നതാണ്‌. അറിവ്‌ ആഗ്രഹിക്കുന്നയാള്‍ മഹാത്മാക്കളെ സ്വകാര്യമായി സന്ദര്‍ശിച്ച്‌ അവരില്‍ നിന്നും സത്യജ്ഞാനാമൃതം സ്വീകരിച്ച്‌ അതിനെക്കുറിച്ച്‌ ധ്യാനനിരതനാവണം. ഈ ധ്യാനം ബോധാകാശത്തെ മൂടുന്ന നിഴലുകളായ ഭാവനകള്‍, ധാരണകള്‍ മുതലായവയെ ക്ഷണത്തില്‍ ഇല്ലാതെയാക്കും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Kerala

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

പുതിയ വാര്‍ത്തകള്‍

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.