Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ബ്രസീലുകാരന്‍ ബ്രസൂക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2014, 06:55 pm IST
in Varadyam

ലോകം പന്തിനു പുറകെയെന്ന ചൊല്ല്‌ ഭാവനാത്മകം. മാലോകര്‍ പന്തിനു പിന്നാലെ പാഞ്ഞാലും ഇല്ലെങ്കിലും താരങ്ങള്‍ക്ക്‌ അങ്ങനെ ചെയ്തേപറ്റു. കാരണം പന്തുകളി അവരുടെ ജീവിതമാണ്‌; പന്ത്‌ അവരുടെ നല്ലകൂട്ടുകാരനും. എന്നാല്‍ ആ സുഹൃത്ത്‌ അനുസരണയില്ലാത്ത വനായാലോ? ദക്ഷിണാഫ്രിക്കയില്‍ കളിക്കാര്‍ക്ക്‌ കൂട്ടായെത്തിയ ജബുലാനി വികൃതിപ്പയ്യനായിരുന്നു. നന്നായൊന്ന്‌ അടിച്ചപ്പോഴൊക്കെ അവന്‍ വഴിതെറ്റി എങ്ങോട്ടോപോയി. ജബുലാനിയുടെ പ്രവചനാതീത സ്വഭാവം ഗോളിമാരെ ചില്ലറയൊന്നുമല്ല വലച്ചത്‌. ബ്രസീലില്‍ താരങ്ങളുടെ കളിക്കൂട്ടുകാരനാകാന്‍ ഒരുങ്ങുന്ന ബ്രസൂക്ക ബോള്‍ അങ്ങനെയല്ലെന്നാണ്‌ വിവരം. ബ്രസൂക്ക നല്ലകുട്ടിയാണത്രെ. നെയ്‌മറടക്കമുള്ള ബ്രസീലിയന്‍ സ്റ്റാറുകള്‍ ബ്രസൂക്കയ്‌ക്ക്‌ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിക്കഴിഞ്ഞു. ലോകപ്രശസ്ത സ്പോര്‍ട്സ്‌ ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസാണ്‌ ബ്രസൂക്ക ഒരുക്കിയിരിക്കുന്നത്‌. കഴിഞ്ഞ തവണത്തെ പോരായ്‌മകളെയെല്ലാം നികത്താന്‍ പാകത്തിലുള്ളതാണ്‌ ബ്രസൂക്കയെന്ന്‌ അഡിഡാസ്‌ ഉറപ്പുനല്‍കുന്നു.

‘ബ്രസൂക്ക’- അതിനര്‍ത്ഥം, ബ്രസീലുകാരന്‍. ബ്രസീലിയന്‍ സംസ്കാരത്തെ ബ്രസൂക്ക പ്രതിനിധാനം ചെയ്യുന്നു. ബ്രസൂക്കയുടെ നിറവും പാളികളിലെ റിബണിന്റെ ഡിസൈനും വിവിധ വര്‍ണങ്ങള്‍ ചാരുതയേകുന്ന പരമ്പരാഗത ബ്രസീലിയന്‍ ബ്രെയ്സ്ലെറ്റുകളെ അനുസ്മരിപ്പിക്കുന്നു. ഘടനാപരമായും ബ്രസൂക്ക ഒരു വിപ്ലവം തന്നെ. ആറു പാനലുകളുള്ള അതുല്യമായ ആന്തരിക ആകാരസൗഷ്ഠവമുണ്ടതിന്‌. വിഭിന്നമായ പുറംഘടന നിയന്ത്രണശേഷിയും സ്ഥിരതയും വായുചലനശാസ്ത്ര മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള കഴിവും ബ്രസൂക്കയ്‌ക്ക്‌ നല്‍കുന്നു.

ബ്രസൂക്കയെ ചലിപ്പിക്കാന്‍ ശക്തിയേറിയ കിക്കിന്റെ ആവശ്യമില്ല. സഞ്ചാരപഥം അധികം വികസിപ്പിക്കാത്തതിനാല്‍ കളിക്കാര്‍ക്ക്‌ സ്വയം അതിന്റെ ഗതി നിയന്ത്രിക്കാന്‍ കഴിയും. ജബുലാനിക്കുണ്ടായിരുന്നത്ര കറക്കവും ബ്രസൂക്കയ്‌ക്കില്ല.

അഡിഡാസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ക്ക്‌ വിധേയമായ പന്തുകൂടിയാണ്‌ ബ്രസൂക്ക. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഇകര്‍ കസിയസ്‌, ഡാനി ആല്‍വെസ്‌, ലയണല്‍ മെസി, ബാസ്റ്റൈന്‍ ഷ്വെയ്ന്‍സ്റ്റൈഗര്‍, സിനദിന്‍ സിദാന്‍ തുടങ്ങിവര്‍ ഉള്‍പ്പെടെ പോയകാലത്തെയും ഇപ്പോള്‍ കളത്തിലുള്ളവരുമായ അറുന്നൂറിലധികം താരങ്ങള്‍ ബ്രസൂക്ക പരീക്ഷിച്ചു. വിവിധ വന്‍കരകളിലെ പത്തു രാജ്യങ്ങളിലെ 30 ടീമുകളും വ്യത്യസ്ത ഡിസൈനുകളിലെ ബ്രസൂക്കകളില്‍ കളിച്ചു നോക്കി. ചില അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കും ഉപയോഗപ്പെടുത്തി. ഫെബ്രുവരിയിലെ സ്വീഡന്‍- അര്‍ജന്റീന സൗഹൃദ മത്സരത്തിലും ബ്രസൂക്ക ഭാഗഭാക്കായിരുന്നു.

വര്‍ണം. കെ.എസ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.