Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്‌ അതിര്‍ത്തിയില്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ പലായനം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2014, 08:41 pm IST
inWorld

വസീരിസ്ഥാന്‍: പാക്കിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനില്‍ കഴിയുന്ന നൂറ്‌ കണക്കിന്‌ ഗോത്രവര്‍ഗ്ഗസമൂഹം കൂട്ടത്തോടെ അഫ്ഗാനിസ്ഥാനിലേക്ക്‌ പലായനം ചെയ്യുന്നു. ഈ മാസം 10-ന്‌ മുമ്പായി വസീരിസ്ഥാനില്‍ നിന്ന്‌ വിട്ടുപോകണമെന്ന താലീബാന്റെ ഭീഷണിയെതുടര്‍ന്നാണ്‌ ഗോത്രവര്‍ഗ്ഗ സമൂഹം അഫ്ഗാനിലേക്ക്‌ പലായനം ചെയ്തു തുടങ്ങിയത്‌. അഫ്ഗാനിലെ കോസ്റ്റ്‌, പകാടിക എന്നീ പ്രവശ്യകളിലേക്കാണിവര്‍ കടക്കുന്നത്‌. ഇതിനോടകം, നൂറോളം കുടുംബങ്ങളാണ്‌ അഫ്ഗാനിലേക്ക്‌ അതിര്‍ത്തി കടന്നത്‌. വരും ദിനങ്ങളില്‍ ഇനിയും നിരവധി കുടുംബങ്ങള്‍ അഫ്ഗാനിലേക്ക്‌ പോയേക്കും.

വീടുകളില്ലാത്തവര്‍ക്കുവേണ്ടി അതിര്‍ത്തിപ്രദേശമായ വസീരിസ്ഥാനില്‍ പാക്സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ താമസിച്ചിരുന്ന ഗോത്രവര്‍ഗ്ഗ സമൂഹമാണ്‌ ഇപ്പോള്‍ അഫ്ഗാനിലേക്ക്‌ പോകുന്നത്‌. അഫ്ഗാനില്‍ നിന്നും പലപ്പോഴായി വസീരിസ്ഥാനിലെത്തിയവരാണ്‌ ഇവര്‍.

പാക്‌ സര്‍ക്കാരിന്റെ കാമ്പുകളില്‍ കഴിയുന്നവര്‍ പ്രദേശത്തുനിന്ന്‌ ഉടന്‍ വിട്ടുപോകണമെന്ന്‌ കഴിഞ്ഞ ആഴ്‌ച്ചയാണ്‌ താലീബാന്‍ നേതാവ്‌ ഹാഫിസ്‌ ഗുള്‍ ബഹദൂര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്‌. പാക്‌ സര്‍ക്കാര്‍ ഒരു ആക്രമണ പദ്ധതി ഉടന്‍ തയ്യാറാക്കുമെന്നും സാധാരണക്കാരെപോലും സൈന്യം ആക്രമിക്കുമെന്നും അതുകൊണ്ട്‌ ജൂണ്‍ 10-ന്‌ മുമ്പ്‌ പ്രദേശത്തുനിന്ന്‌ വിട്ടുപോകണമെന്നുമായിരുന്നു നിര്‍ദ്ദേശം. കാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള സംരക്ഷണവും നല്‍കില്ല, പ്രദേശം വിട്ടു പോയില്ലെങ്കില്‍ അത്‌ നിങ്ങളുടെ ജീവന്‌ ഭീഷണിയായിതീരുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

പാക്‌ സൈന്യത്തിന്റെ നടപടി സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന താലിബാന്റെ നിര്‍ദ്ദേശം കൂടുതല്‍ പ്രശ്നങ്ങള്‍ക്കേ വഴിവെക്കൂ. ഇക്കൊല്ലം അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതോടെ താലിബാന്‍ കൂടുതല്‍ കരുത്തരാകും. അതിര്‍ത്തി പ്രദേശമായതിനാല്‍ ഭീകര സംഘടനകളുടെ ഒളിത്താവളങ്ങള്‍ ഇവിടം കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടു തന്നെ പലായനം ചെയ്തവരുടെ ജീവന്‌ ഇവിടെ യാതൊരു സുരക്ഷിതത്വവും ലഭിക്കില്ല. അഫ്ഗാനിലെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണം ഇവിടുത്തെ ഭീകരരെ ചൊടിപ്പിച്ചിരിക്കുകയാണ്‌. 2006-ല്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സമാധാന കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നാരോപിച്ച്‌ അടുത്തിടെ വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ച താലിബാന്‍ തള്ളിയിരുന്നു. പാക്‌ സര്‍ക്കാരിന്റെ നടപടിക്കെതിരെ താലിബാന്‍ അതിശക്തമായി പ്രതികരിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായാണ്‌ വസീരിസ്ഥാനിലെ ഗോത്രവര്‍ഗ്ഗ സമൂഹത്തോട്‌ പ്രദേശം വിടാന്‍ താലിബാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ്‌ സൂചന.

അഫ്ഗാനില്‍ പാക്‌ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ഭീകരസംഘടനകള്‍ പലപ്പോഴായി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അല്ലാത്ത പക്ഷം അഫ്ഗാനിലെ ജനങ്ങളെ പാക്കിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക്‌ തിരിച്ചുവിളിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ സൈന്യത്തിനെതിരായ യുദ്ധം അവസാനിപ്പിക്കുന്ന ഭീകരസംഘടനകളുമായി മാത്രമേ സമാധാന ചര്‍ച്ചക്കുള്ളൂവെന്ന്‌ പാക്‌ ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ജീവിക്കാനുള്ള ആഗ്രഹത്തോടെയാണ്‌ ഗോത്രവര്‍ഗ്ഗ സമൂഹം വസീരിസ്ഥാന്‍ വിടുന്നതെങ്കിലും ഇനിയുള്ള നാളുകള്‍ ഇവര്‍ക്ക്‌ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. താലിബാന്റെ നിര്‍ദ്ദേശങ്ങള്‍ക്കും, ഭീഷണികള്‍ക്കും വഴങ്ങിയില്ലെങ്കില്‍ ഒരു പക്ഷെ മരണമായിരിക്കും ഇവരുടെ വിധി. അല്ലാത്തപക്ഷം, ഭീകരവാദത്തിലേക്ക്‌ ഇവര്‍ക്ക്‌ തിരിയേണ്ടി യും വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.