പെറ്റമ്മ കുഞ്ഞിനെ കാത്തുനില്‍ക്കുന്നത് പോലെ ദീക്ഷക്ക് വരുന്ന മക്കളെ തഥാതന്‍ കാത്തുനില്‍ക്കുകയാണ്. നമ്മുടെ ഭക്തന്മാരുടെ സ്ഥിതിയാണെങ്കില്‍, പലതും പറഞ്ഞ സമയത്ത് വരില്ല. അന്ധതയില്‍ കഴിയുന്ന ജീവന് തനിക്ക് കൈവരുന്ന മഹാഭാഗ്യത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല. എങ്കിലും അവരുടെ വൈരുദ്ധ്യങ്ങള്‍ എല്ലാം ശുദ്ധീകരിച്ച് ഞാനവര്‍ക്ക് ധര്‍മത്തിന്റെ മാര്‍ഗം തുറന്ന് കൊടുക്കുന്നു. കോടാനുകോടി ജന്മങ്ങള്‍ കാത്തിരുന്നാലും കിട്ടാത്ത ലഭ്യം ദീക്ഷിതരായ മക്കള്‍ക്ക് കിട്ടിക്കഴിഞ്ഞിരിക്കുന്നു. അതിനെ പ്രയോജനപ്പെടുത്തി വികസിപ്പിക്കേണ്ട ചുമതല നിങ്ങള്‍ക്ക് ഉള്ളതാണ്.
– തഥാതന്‍
















