വേദാന്തസൂത്രത്തിന്റെ വ്യാഖ്യാനമില്ലാത്ത ഒരു ശിഷ്യപരമ്പര അനധിക്യതവും നിരൂപയോഗവുമാണെന്ന് പണ്ഡിതവൃത്തങ്ങള്‍ കരുതുന്നു. ശ്രീപാദ ശങ്കരാചാര്യരുടെ ശാരീരികഭാഷ്യമാണ് നിര്‍വ്യക്തികരമായ അദ്വൈതവാദികള്‍ സ്വീകരിച്ചിരിക്കുന്ന വേദാന്തസൂത്ര വ്യാഖ്യാനം. വൈഷ്ണവരില്‍ ശ്രീപാദ രാമാനുജാചാര്യരുടെ വ്യാഖ്യാനത്തിനു പുറമെ, ശ്രീലബലദേവ വിദ്യാഭൂഷണന്റെ ഗോവിന്ദഭാഷ്യമാണ് ‘ബ്രഹ്മധ്വഗൗഢീയ സമ്പ്രദായം’ എന്നറിയപ്പെടുന്ന ഭഗവാന്‍ ചൈതന്യ മഹാപ്രഭുവിന്റെ പരമ്പര സ്വീകരിച്ചിരിക്കുന്ന മുഖ്യ വ്യാഖ്യാനം. വേദങ്ങളിലെ നിഗൂഢ നിഗമനങ്ങളെക്കുറിച്ച് അഗാധമായ ചര്‍ച്ചയിലേര്‍പ്പെടാനാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വേദാന്തസൂത്രത്തിന്റെ ദര്‍ശനങ്ങളെ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ശങ്കരാചാര്യ പരമ്പരയിലുള്ള ദാര്‍ശനികനല്ല. ശരിക്കുമുള്ള വേദാന്തി മറിച്ച്, വൈഷ്ണവനായ ആധ്യാത്മികാചാര്യന്‍ അതായത് മുക്താത്മാവാണ് യഥാര്‍ത്ഥ വേദാന്തി. ഇക്കാര്യം അടിവരയിട്ടുറപ്പിക്കണം.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍
















