ഈശ്വരനു ശ്രദ്ധാപൂര്‍വം പൂജ ചെയ്താല്‍ ഒരിക്കലും പട്ടിണി കിടക്കേണ്ടിവരില്ല. ശരിയായ ആദര്‍ശമനുസരിച്ചുവേണം പൂജ ചെയ്യാന്‍. പൂജയെ പണം കിട്ടാനുള്ള ഒരു ജോലിയായി തരം താഴ്‌ത്തരുത്. ഈശ്വരപൂജയെ അന്തഃകരണശുദ്ധിക്കും ഈശ്വരപ്രേമം വളര്‍ത്തുന്നതിനുമുള്ള ഒരു ഉപാധിയായിട്ടു കാണണം. ഈശ്വരാരാധന ആത്മതത്ത്വം വെളിവാക്കാനാണ്. അവന്‍ പിന്നീടു യാചകനല്ല. രാജാധിരാജനാണ്.
ലോകത്തിനു ശാന്തിയും സമാധാനവും പകരുന്ന ആനന്ദസ്രോതസ്സായി മാറുകയാണ്. ഈശ്വരനെ അറിയാതെ സുഖം തേടി അലയുന്നവരാണ് യാചകര്‍. വൈരമാല കഴുത്തിലണിഞ്ഞിട്ട് പളുങ്കുമാലയാണെന്നു കരുതി യാചിക്കാനിറങ്ങുന്നവരെപ്പോലെയാണു നമ്മള്‍. നമ്മളിലെ വിലമതിക്കാനാവാത്ത സമ്പത്തിനെകുറിച്ച് നാമറിയുന്നില്ല. അതിറിയുന്നവന്‍ എങ്ങും അലയേണ്ട. ആനന്ദം അവന്‍ ഇരിക്കുന്നിടത്താണ്.
-മാതാ അമൃതാനന്ദമയി ദേവി
















