കോഴിക്കോട് : എംടി വാസുദേവന്‍ നായരെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനുമാണ് പുസ്തകം രചിച്ചിരിക്കുന്നതെന്ന പരാതിയില്‍ ‘എംറ്റി സ്‌പെയ്‌സ്: ബാഷ്പീകൃതയുടെ ആറാം വിരലി’ ന്റെ രചയിതാക്കള്‍ക്ക് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ സമന്‍സ്. രചയിതാക്കളായ ദീദി ദാമോദരന്‍, എച്ച്മുക്കുട്ടി എന്നിവര്‍ക്കും പ്രസാധകനായ എ വി ശ്രീകുമാറിനുമാണ് സമന്‍സ്. ആഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കും.
പുസ്തകത്തിനെതിരേ എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും നേരത്തേ വിമര്‍ശനമുയര്‍ത്തിയിരുന്നു. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധവും അസത്യവുമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















