ഇന്ദ്രിയങ്ങള്‍ പുറത്തേക്കു നോക്കിയിരിക്കുന്നു. അവ പുറമെയുള്ള വിഷയങ്ങളില്‍ വ്യാപരിക്കുന്നു. ഈശ്വരന്‍ സൂക്ഷ്മത്തില്‍വച്ച് സൂക്ഷ്മമായതിനാല്‍ ഇന്ദ്രിയ ഗോചരമല്ല. മാത്രമല്ല ഇന്ദ്രിയങ്ങള്‍ ജീവാത്മാവിന്റെ യാത്രയ്‌ക്കു വേണ്ട കുതിരകള്‍ മാത്രമാണ്. ഈശ്വരനിലേക്കുള്ള യാത്രയില്‍ കുതിരകളുടെ പാഥേയം മാത്രമാണ് വിഷയങ്ങള്‍. ഇന്ദ്രിയങ്ങളുടെ അടിമയായിത്തീരുന്ന യജമാനന്‍ ഇന്ദ്രിയങ്ങളുടെ വിഷയോപഭോഗത്തില്‍ രമിച്ച് യാത്രതന്നെ വേണ്ടെന്നു വയ്‌ക്കുന്നു. അതോടെ ഈശ്വരനെ മറക്കുന്നു. സദ്‌വൃത്തികളില്‍ അഭിരമിക്കുന്നവനും മനോനിയന്ത്രണവും ഇന്ദ്രിയനിഗ്രഹവും നേടിയവനും ശാന്തചിത്തനുമായവന് പരമാത്മാവിനെ ലഭിക്കുന്നു. അങ്ങനെയല്ലാത്തവന് പരമാത്മാവ് ഏറെ ദൂരെയാണ്.
ഉപനിഷത്ത്
സമ്പാദക: ഡോ. ശാന്തകുമാരി
















