Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കാവുകളെ സംരക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 07:18 pm IST
inVaradyam

ഔഷധസസ്യങ്ങളുടെ കലവറയാണ് കേരളത്തിലെ സര്‍പ്പക്കാവുകള്‍. എന്നാല്‍ റിയല്‍ എസ്റ്റേറ്റ്, മണല്‍മാഫിയ എന്നിവയുടെ തള്ളിക്കയറ്റത്തില്‍ കാവുകള്‍ പൂര്‍ണമായും വെട്ടിനശിപ്പിച്ച് കോണ്‍ക്രീറ്റ് സൗധങ്ങളായി മാറിക്കൊണ്ടിരിമക്കുന്നതാണ്  എവിടെയും കാണുവാന്‍ കഴിയുന്നത്.

പുരാതന തറവാടുകളില്‍ പണ്ടുകാലം മുതല്‍ പരിപാവനമായി കാവുകള്‍ സംരക്ഷിച്ചുപോന്നിരുന്നു. എന്നാല്‍ മരുമക്കത്തായം അവസാനിച്ച് മക്കത്തായവും അതിനെ തുടര്‍ന്ന് അണുകുടുംബങ്ങളായി ഗൃഹാന്തരീക്ഷം മാറിയപ്പോള്‍ ഏക്കറുകണക്കിന് ഉണ്ടായിരുന്ന ഭൂമി ചെറുതുണ്ടുകളായി വെട്ടിമുറിക്കപ്പെട്ടു. ഇങ്ങനെ ഭൂരിഭാഗം സ്ഥലങ്ങളിലും കാവുകള്‍ അപ്രത്യക്ഷമായി. കാവുകള്‍ക്ക് ചുറ്റും നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന ഔഷധസസ്യങ്ങളുടെ വന്‍ശേഖരത്തിനും വലിയ ആഘാതം സംഭവിച്ചു.

ദേശീയ തൊഴിലുറപ്പ് പദ്ധതി നഗരാര്‍ത്തികളില്‍ നടപ്പിലാക്കിയപ്പോള്‍ വഴിയോരങ്ങളില്‍ പിടിച്ചുനിന്നിരുന്ന കാട്ടുപൊന്തകള്‍ മുഴുവന്‍ വെട്ടി നീക്കി. പക്ഷേ, നഗരാതിര്‍ത്തിയിലെ ഏക പച്ചപ്പുള്ള വഴിയോരങ്ങളില്‍ പിടിച്ചുനിന്നിരുന്ന തൊട്ടാവാടിയും തഴുതാമയും നിലംപാലയും മുയല്‍ചെവിയനും അടക്കമുള്ള ഔഷധസസ്യങ്ങള്‍ പൂര്‍ണമായും അകാലചരമം പ്രാപിച്ചു. ഇതോടെ നാട്ടുവൈദ്യന്മാര്‍ ചികിത്സാവശ്യത്തിനുവേണ്ടി നാട്ടുപച്ചമരുന്നുകള്‍ക്ക് പരക്കം പായേണ്ട ഗതികേട് വന്നുചേരുകയുണ്ടായി. കര്‍ക്കിടക മാസങ്ങളില്‍ ഔഷധമരുന്ന് കഞ്ഞി തയ്യാറാക്കുവാന്‍ പച്ചമരുന്ന് കിട്ടാത്തതുകാരണം പലരും ഔഷധകടകളിലെ പാക്കറ്റ് ഉണക്കമരുന്നുകളെ ആശ്രയിക്കേണ്ടിവന്നു.

ജനകീയാസൂത്രണം തുടങ്ങിയ വര്‍ഷങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഔഷധകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കാവുകളെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനുംവേണ്ടി പ്രത്യേക ഫണ്ടുകള്‍ അനുവദിച്ചിരുന്നതായി അറിയാം. പക്ഷേ, പഞ്ചായത്ത് സമിതികള്‍ ഇപ്പോള്‍ അത്തരം പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് തോന്നുന്നില്ല. എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കാവുകള്‍ നിലവിലുള്ളത്.

ഗ്രാമപ്രദേശങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ പദ്ധതിപ്പണം ചെലവഴിക്കുന്നതിനുവേണ്ടി വര്‍ഷങ്ങളായി കാടുപിടിച്ചുകിടന്നിരുന്ന പറമ്പുകളും കാട്ടുപൊന്തകളും വെട്ടിവൃത്തിയാക്കുകയുണ്ടായി. പക്ഷേ, പല സ്ഥലങ്ങളിലും തീയിട്ട് ‘കാട്’വെട്ടി നശിപ്പിച്ചതോടെ ഔഷധസസ്യങ്ങളുടെ ആവാസമേഖല പൂര്‍ണമായും നശിച്ച നിലയിലായി. വെട്ടിനശിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ വേരില്‍നിന്നും പിന്നേയും പുതിയ നാമ്പുകള്‍ കിളര്‍ത്തുവരുവാനുള്ള സാഹചര്യം ഉണ്ടായിരുന്നു.

നിരവധി വൈദ്യശാലക്കാര്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പുതിയ ഇനം മരുന്നുകള്‍ വിപണിയില്‍ ഇറക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായി വ്യാപകമായി പച്ചമരുന്നുകള്‍ പറിച്ചെടുത്ത് മരുന്ന് കൂട്ടിനായി ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഉണ്ടായിരുന്നവ പറിച്ചെടുക്കുമ്പോള്‍ പുതിയത് നട്ടുപിടിപ്പിക്കാത്തതിനെത്തുടര്‍ന്ന് പലതും നശിച്ചുപോയി. ഇന്ന് കുറുന്തോട്ടി കിട്ടുവാന്‍ പ്രയാസമാണ്. കാരണം ഇത് വളരെ കുറഞ്ഞുവരുകയാണ്. പക്ഷേ, പല മരുന്ന് കച്ചവടക്കാരും സുലഭമായി ഉപയോഗിച്ചുവരുന്നത് ‘കുറുന്തോട്ടി’ പോലെ തോന്നിക്കുന്ന മറ്റൊരു ചെടിയാണ്.

കാവുകള്‍ കേന്ദ്രീകരിച്ച് ഔഷധചെടികള്‍ വളര്‍ത്തിയാല്‍ അവ നിലനില്‍ക്കുന്നതാണ്. അക്കാരണത്താല്‍ ഔഷധസസ്യചെടികള്‍ക്ക് വേണ്ടത്ര ഊന്നല്‍ കൊടുത്തുകൊണ്ട് ഗ്രാമപഞ്ചായത്തുകള്‍ കാവുകള്‍ സംരക്ഷിക്കുവാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതാണ്.

ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഒരു സാംസ്‌ക്കാരിക പൈതൃകമാണ് നമുക്കുള്ളത്. ഭാരതം ഉണ്ടായ കാലം മുതല്‍ ഋഷിവര്യന്മാര്‍ വരെ അതിന്റെ മഹത്വത്തെ ഉദ്‌ഘോഷിച്ചിരുന്നു. അത്തരം ഒരു ജൈവ സമ്പത്തിനെ പരിപോഷിപ്പിക്കുവാന്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കണം. കൂടാതെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഔഷധചെടികളുടെ പ്രാധാന്യത്തെക്കുറിച്ച് ഉള്‍പ്പെടുത്തുകയും സ്‌കൂള്‍ അങ്കണത്തില്‍ ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തുവാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.

എം.എസ്. ദേവരാജ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

Health

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Editorial

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.