ബാലുശ്ശേരി: കേരള സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലാദ്യമായി വിഷുദിനത്തില്‍ നറുക്കെടുത്തു. ഇതോടെ നറുക്കെടുപ്പ് മേറ്റെവ്ക്കുമെന്ന് പ്രതീക്ഷിച്ച സംസ്ഥാനത്ത നിരവധി ഹൈന്ദവരായ ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും കനത്ത സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. ഓണം, വിഷു തുടങ്ങിയ പ്രധാന ആഘോഷ ദിനങ്ങളില്‍ പിറ്റേന്ന് രണ്ട് ദിവസത്തെ നറുക്കെടുപ്പ് ഒന്നിച്ചുനടത്താറാണ് പതിവ്. കഴിഞ്ഞ മുഹറത്തിന് വരെ ആദ്യമായി നറുക്കെടുപ്പ്മാറ്റിവെച്ച സര്‍ക്കാര്‍ വിഷുവിന് പതിവിന് വിപരീതമായി നറുക്കെടുപ്പ് നടത്തുകയും ചെയ്തു. സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഓര്‍ക്കാപ്പുറത്തുള്ള നറുക്കെടുപ്പ് കാരണം നിരവധിടിക്കറ്റുകള് വില്ക്കാന് കഴിഞ്ഞില്ലെന്ന് ഏജന്റുമാരും വില്‍പ്പനക്കാരും പറഞ്ഞു.
35000 റജിസ്ട്രേഡ് ഏജന്റുമാരും രണ്ട് ലക്ഷത്തോളം വരുന്ന വില്‍പ്പനക്കാരുമാണ് സംസ്ഥാനത്തുള്ളത്. വിന്‍വിന്‍, ധനശ്രീ, അക്ഷയ, കാരുണ്യ പ്ലസ്, ഭാഗ്യനിധി, കാരുണ്യ, പൗര്‍ണ്ണമി, എന്നീ ഏഴു പ്രതിവാര ഭാഗ്യക്കുറിയും വര്‍ഷത്തില്‍ വിഷു, തിരുവോണം, പൂജ, ക്രിസ്മസ്, ന്യൂഇയര്‍, മണ്‍സൂണ്‍, ബംബര്‍ ടിക്കറ്റുകളുമാണ് ഇപ്പോള്‍ വില്‍പ്പന നടത്തിവരുന്നത്. ഇതിനിടെ ലോട്ടറി ടിക്കറ്റിന് ക്ഷാമം വന്നതോടെ കഴിഞ്ഞമാര്‍ച്ച് ഒന്നുമുതല്‍ ഇരുപത് രൂപ വിലയുള്ള ടിക്കറ്റുകള്‍ക്ക് മുപ്പത് രൂപയായി ഉയര്‍ത്തുകയും നിത്യേന നാല്‍പ്പത്തി അഞ്ച് ലക്ഷം അച്ചടിച്ച ടിക്കറ്റ് അഞ്ച് സീരിയലില്‍ നിന്നും ഏഴുസീരിയലാക്കി അച്ചടി അറുപത്തിമൂന്ന് ലക്ഷമാക്കി ഉയര്‍ത്തുകയുമായിരുന്നു. ഇതോടെ ഒരേ നമ്പറില്‍ ഏഴു ടിക്കറ്റ് ഒന്നിച്ചു ലഭിച്ചുതുടങ്ങിയതോടെ ചൂതാട്ടം ശക്തമാകുമെന്നുകണ്ട് ലോട്ടറി ഡയറക്ടര്‍ സെയിം ടിക്കറ്റ് വില്‍ക്കുന്നത് കുറ്റകരമാണെന്ന് കാണിച്ച് നോട്ടീസിറക്കി. ഇതോടെ കുറച്ചു നാള് സെയീം ടിക്കറ്റുകള്‍ കിട്ടാതായതോടെ സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന കുത്തനെ കുറഞ്ഞു. കോടികളുടെ വരുമാന നഷ്ടം ഉണ്ടായതോടെ ഡയറക്ടറെ തള്ളി സെയിം ടിക്കറ്റ് വിതരണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. 15-5-207 ലെ ജി. ഒ എം.എസ് നമ്പര്‍ 124/07/ റ്റി ബി പ്രകാരമാണ് ഡയറക്ടര്‍ക്ക് കൂടതല്‍ അധികാരം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. വിഷുദിനത്തില്‍ നറുക്കെടുപ്പ് നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷിക്കാമെന്നായിരുന്നു കുറേ നാള് അവധിയിലായിരുന്ന ലോട്ടറി ഡയറക്ടര്‍ നന്ദകുമാറിന്റെ മറുപടി.
ടി.കെ. ബിജീഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: