ലക്നൗ: ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ലോക്സഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അനുഗ്രഹം തേടിയ ശേഷമാണ് രാജ്നാഥ് സിംഗ് ലക്നൗവിലെത്തി പത്രിക സമര്‍പ്പിച്ചത്. അഞ്ച് തവണ വാജ്പേയി പ്രതിനിധീകരിച്ച മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ ലക്നൗ.
നാലു സെറ്റ് പത്രികകളാണ് രാജ്നാഥിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. നിലവില്‍ ഗാസിയാബാദില്‍ നിന്നുള്ള എം.പിയാണ് രാജ്നാഥ്. രാജ്യത്ത് ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പാര്‍ട്ടിയുടെ വിജയത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്ന ദിനം അടുത്തു വരികയാണെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കു. ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന അദ്വാനി നരേന്ദ്രമോദിക്കൊപ്പം എത്തിയാകും ജില്ലാ കളക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: