Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വീണ്ടും ഗുണ്ടാരാജ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 08:48 pm IST
in Vicharam

തെരഞ്ഞെടുപ്പിന്റെ ചൂടും കാലാവസ്ഥയും അഹമഹമികയാ മുന്നേറുമ്പോള്‍ മറ്റൊരു ഭീതിദമായ സംഭവവികാസവും സജീവമാവുന്നു. സമൂഹത്തിന്‌ എന്നും ഭീഷണിയായ ഗുണ്ടാവിളയാട്ടമാണത്‌. നാടന്‍ ഗുണ്ടകളും സൂപ്പര്‍ ഗുണ്ടകളും അരങ്ങ്‌ വാണരുളുന്ന ഒരു സ്ഥിതിവിശേഷമാണിപ്പോഴുള്ളത്‌. സാധാരണക്കാരന്‌ സ്വൈരവും സമാധാനവും നഷ്ടപ്പെടുന്നതു മാത്രമല്ല പ്രശ്നം. കുടുംബത്തിന്‌ താങ്ങും തണലുമായി തീരേണ്ട നവയൗവനങ്ങള്‍പോലും ഗുണ്ടകളുടെ കത്തിമുനയില്‍ പിടഞ്ഞു വീഴുന്നു. സംഭ്രമജനകമായ ഈയവസ്ഥ സൃഷ്ടിക്കുന്ന അന്തരീക്ഷം സമൂഹത്തെ മൊത്തം അരക്ഷിതത്വത്തിലേക്ക്‌ നയിക്കുമെന്ന്‌ പ്രത്യേകിച്ച്‌ ചൂണ്ടിക്കാട്ടേണ്ടതില്ല.

കഴിഞ്ഞദിവസം ഭരണസിരാകേന്ദ്രത്തിന്‌ അടുത്തുതന്നെയാണ്‌ ഗുണ്ടാവിളയാട്ടം ഉണ്ടായത്‌. ഇത്‌ ഏറെ വേദനാജനകമാണ്‌. വിളക്കിന്‌ താഴെ ഇരുട്ടാണെന്ന പഴമൊഴി അന്വര്‍ഥമാക്കുന്നതാണ്‌ ഈദൃശസംഭവവികാസങ്ങള്‍. അനധികൃത മദ്യവില്‍പ്പനയെച്ചൊല്ലി ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം നല്‍കിയതിന്റെ പേരിലാണ്‌ രാജേന്ദ്രകുമാര്‍ എന്നയാളെ മദ്യമാഫിയ അടിച്ച്‌ കാലൊടിച്ചത്‌. അദ്ദേഹത്തിന്റെ വീട്ടിനടുത്ത്‌ സ്ഥിരമായി നടക്കുന്ന മദ്യക്കച്ചവടം കുടുംബത്തിനും പരിസരവാസികള്‍ക്കും അലോസരം സൃഷ്ടിക്കുന്നതില്‍ മനംമടുത്താണ്‌ എക്സൈസ്‌ ഓഫീസിലും പോലീസിലും വിവരമറിയിച്ചത്‌. അതോടെ സ്ഥിതിഗതികള്‍ ശാന്തമാകുമെന്ന്‌ കരുതി.

എന്നാല്‍ ഭീകരമായ അനുഭവമാണ്‌ പരാതിക്കാരനുണ്ടായത്‌. മദ്യവില്‍പ്പനയെക്കുറിച്ച്‌ പരാതി പറഞ്ഞപ്പോള്‍ പരാതിക്കാരന്റെ മുഴുവന്‍ വിവരങ്ങളും എക്സൈസ്‌ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞിരുന്നു. വൈകാതെ മദ്യമാഫിയ മദ്യം പ്രസ്തുത സ്ഥലത്തുനിന്നും മാറ്റി. സ്ഥിതിഗതികള്‍ ശാന്തമായപ്പോള്‍ സ്ഥലത്തെത്തിയ പോലീസിന്‌ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതില്‍ പ്രകോപിതരായ അവര്‍ നാട്ടുകാരെ വിരട്ടിയോടിച്ച്‌ സ്ഥലംവിട്ടു. അതിനുശേഷമാണ്‌ മദ്യമാഫിയരംഗത്തെത്തിയത്‌. ഒരുത്സവ വിളക്ക്‌ കാണാന്‍ റോഡിലിറങ്ങിയ രാജേന്ദ്രകുമാറിനെ അക്രമികള്‍ ഇരുമ്പുവടികൊണ്ട്‌ അടിച്ചു വീഴ്‌ത്തുകയാണുണ്ടായത്‌. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള രാജേന്ദ്രകുമാറിന്റെ നില ഗുരുതരമാണ്‌.

മറ്റൊരു സംഭവത്തില്‍ പിരിവ്‌ നല്‍കാത്തതിനായിരുന്നു ഗുണ്ടാ ആക്രമണം. മെറ്റല്‍ ക്രഷറില്‍നിന്ന്‌ എംസാന്‍ഡ്‌ കയറ്റിപ്പോവുന്ന ഏഴു ലോറികളാണ്‌ അരുവിക്കരയില്‍ തകര്‍ക്കപ്പെട്ടത്‌. ലോറി ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും ഭയപ്പെടുത്തി ഓടിച്ചശേഷമായിരുന്നു അടിച്ചുപൊളിക്കല്‍. ലക്ഷങ്ങളുടെ നഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടയുടെ നേതൃത്വത്തില്‍ നേരത്തെ മെറ്റല്‍ക്രഷറിലെത്തി പിരിവു ചോദിച്ചിരുന്നു. മെറ്റല്‍ കയറ്റിപ്പോകുന്ന ലോറി ഒന്നിന്‌ 150 രൂപ നല്‍കാനാണ്‌ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ ഉടമകള്‍ അതിന്‌ തയ്യാറായില്ല. തുടര്‍ന്നായിരുന്നു ആക്രമണം.

പല പേരില്‍ ഓരോ സ്ഥലത്തും ഗുണ്ടകള്‍ കുപ്രസിദ്ധിയാര്‍ജിച്ച്‌ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്‌. എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ നിസ്സംഗരായി കഴിയുന്നു. ചിലയിടത്ത്‌ പോലീസ്‌ എക്സൈസ്‌ വിഭാഗങ്ങള്‍ ഗുണ്ടകള്‍ക്ക്‌ അരുനില്‍ക്കുകയും ചെയ്യുന്നു. മദ്യമാഫിയക്കെതിരെ പരാതി പറഞ്ഞയാളുടെ മുഴുവന്‍ വിവരങ്ങളും ഗുണ്ടകള്‍ക്ക്‌ ചോര്‍ത്തി നല്‍കിയതുകൊണ്ടാണ്‌ തിരുവനന്തപുരത്ത്‌ രാജേന്ദ്രകുമാര്‍ ആക്രമിക്കപ്പെട്ടത്‌. തന്റെ പുരയിടത്തിനടുത്ത്‌ വ്യാപകമായി മദ്യക്കച്ചവടം നടക്കുന്നുണ്ടെന്ന്‌ എക്സൈസ്‌ വകുപ്പിനെ അറിയിച്ചപ്പോള്‍ ‘ഇപ്പോള്‍ വരാന്‍ വണ്ടിയില്ലെന്ന’ മറുപടിയാണത്രെ കിട്ടിയത്‌. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക്‌ ആരോടാണ്‌ കടപ്പാടെന്ന്‌ പകല്‍പോലെ വ്യക്തമാണ്‌. തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്‌ ആണ്ടിറങ്ങുന്ന സംസ്ഥാനത്ത്‌ ഇത്തരം സംഭവങ്ങള്‍ ഇനിയും വര്‍ധിക്കാനാണ്‌ സാധ്യത.

വോട്ടിനുവേണ്ടി നെട്ടോട്ടമോടുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ച്‌ ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കാനൊന്നും ഇപ്പോള്‍ സമയമുണ്ടാവില്ല. ഉദ്യോഗസ്ഥരുടെ കഥയും അങ്ങനെ തന്നെ. ചുരുക്കത്തില്‍ തികഞ്ഞ അരക്ഷിതത്വത്തിലേക്കാണ്‌ പോക്ക്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും ജനങ്ങള്‍ക്ക്‌ ഇവിടെ ജീവിക്കണമെന്ന ബോധ്യം ഭരണകൂടത്തിനും അവരെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ കക്ഷിക്കും ഉണ്ടാവണം. സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഗുണ്ടകള്‍ക്കും സാമൂഹികദ്രോഹികള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം കിട്ടുന്ന സംവിധാനത്തില്‍ ഭരണത്തിന്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌. ക്വട്ടേഷന്‍ അംഗങ്ങളെ കൊണ്ട്‌ രാഷ്‌ട്രീയ പ്രതിയോഗികളെ നിശ്ശബ്ദരാക്കാന്‍ ഉത്സാഹം കാണിക്കുന്നവര്‍ കൂടി ഇവിടെ ഉണ്ടെന്നറിയുമ്പോള്‍ ജനങ്ങള്‍ സമാധാനത്തിന്‌ മേറ്റ്ന്തെങ്കിലും വഴിതേടി പോവില്ലേ? അതിന്‌ അവസരം ഉണ്ടാകാത്തവിധമുള്ള ഇടപെടലും നടപടിയുമാണ്‌ സമൂഹം ആഗ്രഹിക്കുന്നത്‌. ശാന്തിയും സമാധാനവുമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും ഫലമെന്ത്‌?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.