Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിക്കെതിരെ വിധിയെഴുതട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2014, 08:11 pm IST
in Vicharam

ഇന്നുവരെ ഒരു പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത, ജനഹിതത്തിന്റെ തുലാസില്‍ ഒരിക്കല്‍പോലും മത്സരരംഗത്ത്‌ മാറ്റുരയ്‌ക്കാത്ത ഒരു പ്രധാനമന്ത്രിയെയാണ്‌ കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇന്ത്യ ചുമക്കുന്നത്‌. അതുകൊണ്ടുതന്നെ പാവപ്രധാനമന്ത്രിയെന്നും യുപിഎ അധ്യക്ഷയുടെ കൈകളിലെ ചരടുവലിക്കൊപ്പം ചലിക്കുന്ന പ്രധാനമന്ത്രിയെന്നും മാധ്യമങ്ങള്‍ പ്രധാനമന്ത്രിയെക്കുറിച്ചെഴുതി. സ്വന്തമായി തീരുമാനങ്ങളെടുക്കുവാനോ സ്വന്തം മന്ത്രിസഭയിലെ അഴിമതി നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ അതുകൊണ്ട്‌ പ്രധാനമന്ത്രിക്കായില്ല. ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തിയായി പെരുമാറുന്നതുപോലെയും ചില സന്ദര്‍ഭങ്ങളിലെങ്കിലും ജനങ്ങള്‍ അദ്ദേഹത്തെ വിലയിരുത്തി. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ഭാരതീയരുടെ മനസ്സില്‍ ഇടംകിട്ടാതെ പോയ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്‌ മന്‍മോഹന്‍സിംഗ്‌. പ്രധാനമന്ത്രിക്കസേരക്ക്‌ ഏറ്റവും വിലയിടിഞ്ഞ കാലഘട്ടവും ഇന്ത്യാ ചരിത്രത്തില്‍ കഴിഞ്ഞ ദശകമായിരുന്നു. പ്രധാനമന്ത്രിയല്ല ഇന്ത്യയുടെ ഭരണനയം തീരുമാനിക്കുന്നതെന്നും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കുന്നതില്‍പ്പോലും ബാഹ്യഇടപെടല്‍ അമിതമായി ഉണ്ടായിരുന്നെന്നും തിരിച്ചറിയാത്തവര്‍ വിരളമാണ്‌. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഇടപെട്ട്‌ തീര്‍പ്പാക്കിയ പ്രശ്നങ്ങള്‍ എത്രയുണ്ടെന്ന്‌ ചോദിച്ചാല്‍ ഉത്തരം പ്രധാനമന്ത്രിക്ക്‌ അനുകൂലമാകില്ല.

കേരളത്തെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലനിരപ്പ്‌ കേരളീയജനതക്ക്‌ അപകടകരമായ നിലയിലെത്തിയപ്പോള്‍ കേരള മുഖ്യമന്ത്രിയടക്കം സംസ്ഥാന, കേന്ദ്രമന്ത്രിമാരും ഇടപെട്ട്‌ പ്രധാനമന്ത്രിയോട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ ജലനിരപ്പ്‌ അല്‍പമെങ്കിലും കുറയ്‌ക്കുവാന്‍ അപേക്ഷിച്ചിട്ടുപോലും അദ്ദേഹമതിന്‌ തുനിഞ്ഞില്ല. ഒരുപക്ഷേ തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായി ഇടപെട്ട്‌ നാണംകെടേണ്ട എന്ന നിഗമനത്തിലായിരിക്കുമത്‌. പശ്ചിമഘട്ട സംരക്ഷണം കേരളത്തിന്റെ മാത്രം പ്രശ്നമല്ല. അത്‌ ആറ്‌ സംസ്ഥാനങ്ങളുടെ പ്രശ്നമാണ്‌. അതുകൊണ്ടുതന്നെ ഇതിന്റെ സംരക്ഷണക്കാര്യത്തില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ ക്രിയാത്മകമായി ഇടപെടാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ പദവിതന്നെ തികച്ചും ആലങ്കാരികമായി പോകില്ലേ? പ്രധാനമന്ത്രിയുടെ ഇക്കാര്യങ്ങളിലെ കഴിവുകേട്‌ മനസിലാക്കി ഒരു സംസ്ഥാനം പോലും പശ്ചിമഘട്ട സംരക്ഷണക്കാര്യത്തില്‍ പ്രധാനമന്ത്രിയെ ആശ്രയിക്കുന്നില്ല. ഇക്കാര്യത്തില്‍ വനം-പരിസ്ഥിതി മന്ത്രിയെ കാണുവാനാണ്‌ മുഖ്യമന്ത്രിമാര്‍ ഉൗ‍ഴം കാത്തിരിക്കുന്നത്‌. നയപരമായ കാര്യങ്ങളില്‍പ്പോലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളാല്‍ തഴയപ്പെടുന്നതിന്‌ ഉദാഹരണമാണിത്‌. എന്നാല്‍ സെയിലന്റ്‌ വാലി സമരം തീരുന്നതുതന്നെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു. സെയിലന്റ്‌വാലി ജൈവവൈവിധ്യ സംരക്ഷണം പശ്ചിമഘട്ട സംരക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണെന്ന തിരിച്ചറിവാണ്‌ സെയിലന്റ്‌വാലി ജൈവവൈവിധ്യ ദേശീയ ഉദ്യാനത്തിന്‌ തന്നെ വഴിവെച്ചത്‌. ഇത്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടലായിരുന്നുവെന്നോര്‍ക്കണം.

മന്‍മോഹന്‍സിംഗിന്റെ കഴിഞ്ഞവര്‍ഷത്തെ ബജറ്റ്‌ സമ്മേളനത്തിന്റെ ആമുഖപ്രസംഗത്തിലാണ്‌ രാഷ്‌ട്രപതിയെക്കൊണ്ട്‌ ആറന്മുള വിമാനത്താവള പദ്ധതി ദേശീയ വികസന പദ്ധതികളുടെ സൂചികയാണെന്ന്‌ പ്രഖ്യാപിച്ച്‌ ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ. മന്‍മോഹന്‍സിംഗ്‌ നാണംകെട്ടത്‌. ആറന്മുള സ്വകാര്യ വിമാനത്താവളത്തിലെ 90 ശതമാനം ഓഹരി സ്വകാര്യസംരംഭകര്‍ക്കും 10 ശതമാനം ഓഹരി കേരള സര്‍ക്കാരിനും! ജനങ്ങളില്‍നിന്നും വന്‍തോതില്‍ ഭൂമി തട്ടിയെടുത്ത്‌ സ്വകാര്യകമ്പനിക്ക്‌ കൈമാറുന്ന വന്‍ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടമാണിതെന്ന്‌ പിന്നീടാണ്‌ ജനം തിരിച്ചറിഞ്ഞതെന്ന്‌ മാത്രം. ഇത്തരം തട്ടിപ്പ്‌ പ്രഖ്യാപനങ്ങളും കള്ളക്കളികളും വന്‍ അഴിമതികളും ഇന്ത്യ കണ്ടത്‌ ഡോ. മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്താണ്‌. വിലക്കയറ്റവും തൊഴിലില്ലായ്‌മയും സര്‍ക്കാര്‍ ഭൂമി സ്വകാര്യ സംരംഭകര്‍ക്ക്‌ കൈമാറ്റവും വന്‍ സാമ്പത്തിക തട്ടിപ്പുകളും സ്വജനപക്ഷപാതവും വികസനത്തിന്റെ പേരില്‍ പാവങ്ങളെ തെരുവിലിറക്കിയതും യുപിഎ ഭരണത്തിന്റെ ആകെത്തുകയാണ്‌. പരസ്യങ്ങളിലൂടെ ജനങ്ങളുടെ കണ്ണില്‍പൊടിയിടുവാന്‍ ഭരണമുന്നണി നടത്തുന്ന കുത്സിതശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം. ഇതുവരെ നടപ്പാക്കാത്ത കാര്യങ്ങള്‍ ഇനി നടപ്പാക്കുമെന്ന്‌ വീമ്പിളക്കുന്ന ഒരു ഭരണം ഭാരതം ഇതിനുമുമ്പ്‌ ദര്‍ശിച്ചിട്ടില്ല. ജനങ്ങളുടെ മറവിയെ മുതലെടുത്ത്‌ ഇനിയും ഭരണം പിടിച്ചെടുക്കാമെന്നത്‌ യുപിഎ സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്‌.

എണ്ണവില വര്‍ധിപ്പിക്കുവാനുള്ള അവകാശം കുത്തക മുതലാളിമാര്‍ക്കും എണ്ണക്കമ്പനി ഉടമകള്‍ക്കും തീറെഴുതി നല്‍കി. അതിനാല്‍തന്നെ നാള്‍ക്കുനാള്‍ മണ്ണെണ്ണ, പെട്രോള്‍, പാചകവാതകം, ഡീസല്‍, പ്രകൃതിവാതകം എന്നിവക്ക്‌ വിലയേറി വരികയാണ്‌. പാചകവാതക വിലക്കയറ്റം, ആധാര്‍ ബന്ധപ്പെടുത്തല്‍, ഉള്ളിവില വര്‍ധന, മറ്റ്‌ നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധന എന്നിവ യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ ശിക്ഷയാണ്‌.

അടുക്കള അടച്ചുപൂട്ടല്‍ ഭീഷണിക്ക്‌ വരെ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന്റെ കഴിവുകെട്ട ഭരണം കൊണ്ടുചെന്നെത്തിച്ചു. വീട്ടമ്മമാരുടെ ധര്‍മ്മസങ്കടം കാണാതെപോയ ഒരു സര്‍ക്കാരാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍. കുടുംബ ബജറ്റുകള്‍ തകര്‍ത്തെറിഞ്ഞു. സ്ത്രീകളും കുട്ടികളും ഏറ്റവും ദുരിതമനുഭവിച്ചത്‌ മന്‍മോഹന്‍സിംഗ്‌ ഭരണകാലഘട്ടത്തിലാണ്‌. എഡിബിയുടെ തിട്ടൂരത്തിന്‌ വഴങ്ങി വായ്‌പ തരപ്പെടുത്തണമെങ്കില്‍ പൊതുടാപ്പുകള്‍ വരെ വഴിയോരങ്ങളില്‍നിന്നും എടുത്തുമാറ്റണമെന്ന്‌ നിര്‍ദ്ദേശം നല്‍കിയ ഒരു സര്‍ക്കാര്‍. പൊരിവെയിലില്‍ ദാഹജലത്തിന്‌ വലയുന്ന പാവപ്പെട്ടവന്റെ ആശ്രയമായ പൊതുടാപ്പ്‌ അടച്ചുപൂട്ടി കുപ്പിവെള്ളത്തിലേക്കും കുടിവെള്ള കച്ചവടത്തിലേക്കും നയിച്ച, പാവപ്പെട്ടവന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയ ഒരു ഭരണം. ഇന്ത്യയൊട്ടാകെ ജനത്തെ പിഴിയുന്ന ചുങ്കപാതകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, പൊതുഇടങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയെല്ലാം മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന്റെ ക്രൂരസംഭാവനകളാണ്‌. സ്വകാര്യകമ്പനികളെയും മുതല്‍മുടക്കുകാരനെയും സ്വാധീനിക്കുവാന്‍ സാധാരണ പൗരനെ ഞെക്കിപ്പിഴിയുവാന്‍ സ്വകാര്യ മൂലധനശക്തികള്‍ക്ക്‌ കളമൊരുക്കിയ ഭരണം. ഒന്നും സൗജന്യമല്ല. അത്‌ ജീവന്‍ നിലനിര്‍ത്തുവാനുള്ള വായുവായാലും വെള്ളമായാലും, ആരോഗ്യസഹായമായാലും.

സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റെ ബാധ്യതയില്‍നിന്നും മാറ്റിയെടുത്ത ഒരു ഭരണം. പൊതുസ്വത്തുക്കള്‍ സ്വകാര്യ ബിസിനസുകാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ കൈമാറിയത്‌ യുപിഎ ഭരണകാലത്താണ്‌. പൊതു ഇടങ്ങള്‍ പാട്ടത്തിന്‌ നല്‍കി ജനങ്ങളില്‍നിന്നും ചുങ്കം പിരിക്കുകയും പാട്ടക്കാലാവധി അനന്തമായി നീട്ടിക്കൊടുക്കുകയും സമ്പന്നരെ കൂടുതല്‍ കൂടുതല്‍ സമ്പന്നരാക്കുകയും ചെയ്ത ഭരണമെന്ന ഖ്യാതി ഡോ. മന്‍മോഹന്‍സിംഗിന്റെ കോണ്‍ഗ്രസ്‌ ഭരണത്തിനാണ്‌. റോഡിലൂടെ യാത്രചെയ്യുന്നതിനും പാലം കടക്കുന്നതിനും വന്‍ ചുങ്കം ഏര്‍പ്പെടുത്തി. ആരോഗ്യമേഖല മൊത്തമായി സ്വകാര്യവല്‍ക്കരിക്കുന്നു. ഊര്‍ജ ഉല്‍പാദനവും പ്രകൃതിവാതക-ഇന്ധന വിപണനം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുന്ന തലത്തിലേക്ക്‌ ഇന്ത്യയെ കൊണ്ടുചെന്നെത്തിക്കുന്നതില്‍ യുപിഎ സര്‍ക്കാരിനുള്ള പങ്ക്‌ വളരെ വലുതാണ്‌. വിദേശ മൂലധനശക്തികള്‍ക്ക്‌ ധാന്യകമ്പോളങ്ങള്‍ തുറന്നുകൊടുത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കിയും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓഹരികള്‍ സ്വകാര്യമേഖലക്ക്‌ വിറ്റഴിച്ചും ഭാരതീയ പാരമ്പര്യവും ചരിത്രവും പൈതൃകവും യുപിഎ സര്‍ക്കാര്‍ തമസ്ക്കരിച്ചു. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ ഇതോടെ നരകയാതനയിലേക്ക്‌ മൂക്കുകുത്തി. വെള്ളക്കരവും വൈദ്യുതിചാര്‍ജും ബസ്ചാര്‍ജും ഇന്ധനവിലയും വാണംപോലെ കുതിച്ചുയരുന്നു. വിദ്യാഭ്യാസം പണമുള്ളവന്റെ മക്കള്‍ക്ക്‌ മാത്രമെന്ന സ്ഥിതിയിലാണിന്ന്‌. മാധ്യമങ്ങളെപ്പോലും വിലയ്‌ക്കെടുക്കപ്പെട്ടതോടെ ജനങ്ങളുടെ അറിയുവാനുള്ള അവകാശം പോലും യുപിഎ സര്‍ക്കാര്‍ നിഷേധിച്ചു.

കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിന്‌ പകരം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കൃഷിഭൂമി മൂലധനശക്തികള്‍ക്കായി സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന ഭീതിജനകമായ നീക്കത്തിനാണ്‌ യുപിഎ സര്‍ക്കാര്‍ തിരികൊളുത്തിയിരിക്കുന്നത്‌. കേന്ദ്രഭരണം ജനങ്ങളുടെ കുടിവെള്ളവും ഭക്ഷ്യസുരക്ഷയും വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും വെളിച്ചവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചിരിക്കയാണ്‌. പണമുള്ളവന്‌ എന്നാല്‍ ഇതെല്ലാം വില കൊടുത്ത്‌ വാങ്ങാവുന്ന അവസ്ഥയിലും ആക്കിയിരിക്കയാണ്‌. യുപിഎ ഭരണകാലത്താണ്‌ മന്ത്രിമാര്‍ അഴിമതി ആരോപണവിധേയരായി ജയിലിലടയ്‌ക്കപ്പെട്ടത്‌. അഴിമതി ആരോപണവിധേയയായ ദല്‍ഹി മുഖ്യമന്ത്രിയെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ തൂത്തെറിഞ്ഞെങ്കിലും യുപിഎ സര്‍ക്കാര്‍ അവരെ കേരള ഗവര്‍ണറാക്കി സ്ഥാനാരോഹണം നടത്തിയിരിക്കയാണ്‌. ബാക്കി കേരളത്തിലെ ജനം സഹിക്കട്ടെ. 2010 ല്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ഓര്‍ഗനൈസിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡി ജയിലിലടയ്‌ക്കപ്പെട്ടത്‌ യുപിഎ ഭരണത്തിലാണ്‌. അന്നത്തെ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെയും അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. ഇന്നത്തെ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന്റെ ഭരണകാലത്താണ്‌ ദല്‍ഹിയില്‍ ബസ്സിനകത്ത്‌ ഒരു യുവതി അതിക്രൂരമായി ബലാല്‍സംഗത്തിന്‌ വിധേയയായി കൊല്ലപ്പെട്ടത്‌. ഇന്ത്യയുടെ നൂറുകണക്കിന്‌ അന്തര്‍വാഹിനി കപ്പലുകളില്‍ ഒന്നിലെ അപകടത്തെത്തുടര്‍ന്നുണ്ടായ സൈനികരുടെ ഭരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഇന്ത്യയുടെ സൈനികമേധാവിതന്നെ രാജിവെച്ച ചരിത്രമുള്ള ഭാരതത്തില്‍ ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ദല്‍ഹി സര്‍ക്കാര്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവെക്കണമായിരുന്നെന്ന്‌ ഭാരതീയ ജനസമൂഹം കരുതിയ നാളുകളുണ്ടായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ 2 ജി സ്പെക്ട്രം ഇടപാടില്‍ 2010 ല്‍ ഇന്ത്യന്‍ ഖജനാവില്‍നിന്ന്‌ ചോര്‍ന്നത്‌ 1.76 ലക്ഷം കോടി രൂപയാണ്‌. യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരെ നിശ്ചയിച്ചതുപോലും ഇന്ത്യന്‍ ബിസിനസുകാരുടെ കരുനീക്കങ്ങളിലൂടെയാണെന്നാണ്‌ നീരാ റാഡിയ ടേപ്പ്‌ വെളിപ്പെടുത്തിയത്‌. യുപിഎ സര്‍ക്കാര്‍ നടത്തിയ കോടികളുടെ അഴിമതികളായ ഐഎസ്‌ആര്‍ഒയുമായി ബന്ധപ്പെട്ട ഉപഗ്രഹ പാട്ടകരാറിലെ തിരിമറികള്‍, ഇന്ത്യന്‍ ആര്‍മിക്ക്‌ 7000 ട്രക്ക്‌ വാങ്ങിയ ഇടപാടിലെ അഴിമതി, കല്‍ക്കരിപ്പാടം അഴിമതി, കോഴ വാങ്ങി റെയില്‍വെയിലെ ഉന്നത ജോലി വാഗ്ദാനം, ബ്രിട്ടീഷ്‌-ഇറ്റാലിയന്‍ കമ്പനിയായ അഗസ്താ വെസ്റ്റ്ലാന്റ്‌ ഹെലികോപ്റ്റര്‍ വാങ്ങലിലെ അഴിമതി തുടങ്ങിയവയിലെ അന്വേഷണങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ കാര്യക്ഷമമാകില്ലെന്ന തിരിച്ചറിവ്‌ ഇന്ത്യന്‍ ജനതക്കുണ്ട്‌. അഴിമതിമൂലം രാജ്യത്തിന്റെ 10,000 ലക്ഷം കോടി രൂപയുടെ സ്വത്ത്‌ അന്യാധീനപ്പെട്ടുപോകുന്ന അവസ്ഥ നിലനില്‍ക്കുന്നു. ഇനി രാജ്യത്തെ ജനങ്ങളാണ്‌ തെരഞ്ഞെടുപ്പില്‍ വിധിയെഴുതേണ്ടത്‌. ഈ അഴിമതിഭരണം തുടരണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കേണ്ടത്‌ അവരാണ്‌. ജനങ്ങളെ വിഡ്ഢികളാക്കിയുള്ള ഭരണം തൂത്തെറിയേണ്ട ഉത്തരവാദിത്വം രാജ്യസ്നേഹമുള്ള പൗരന്മാര്‍ക്കുണ്ട്‌.

ഡോ. സി.എം. ജോയ്‌

E-mail: [email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.