Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉമ്മന്‍ചാണ്ടി ഊരാക്കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2014, 07:45 pm IST
in Vicharam

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമേഖലയിലാണെന്ന വിജ്ഞാപനം തിരുത്തി പുതിയ വിജ്ഞാപനം ഇറക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ്‌ സ്റ്റന്‍ഡാണോ എന്നതാണ്‌ ഇന്ന്‌ ശ്രദ്ധാകേന്ദ്രം. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനമിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തള്ളി കരട്‌ വിജ്ഞാപനം ഇറക്കിയാലും അത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പ്‌ പുറത്തുവന്നില്ലെങ്കില്‍ പ്രാവര്‍ത്തികമാകുകയില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ മുള്‍ക്കിരീടമാകുമോ പൊന്‍കുരിശാകുമോ എന്ന്‌ അടുത്തദിവസങ്ങളില്‍നിന്ന്‌ അറിയാം. ഇടുക്കി മേഖലയിലെ 2500 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കര്‍ഷകവൃത്തിയും റബര്‍ തോട്ടങ്ങളുമടങ്ങിയ മേഖലയാണ്‌ പരിസ്ഥിതിലോലമെന്ന്‌ കസ്തൂരിരംഗന്‍ സമര്‍ത്ഥിക്കുന്നത്‌. ജനവാസകേന്ദ്രമായ ഈ മേഖല പരിരക്ഷിച്ചുള്ള വിജ്ഞാപനം കേന്ദ്രം ഉടന്‍ പുറത്തിറക്കുമെന്നാണ്‌ മുഖ്യമന്ത്രിയുടെ വാഗ്ദാനം. അങ്ങനെ ഒരു വാഗ്ദാനം നല്‍കിയില്ലെന്നാണ്‌ വനം പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി വിശദീകരിക്കുന്നത്‌. വാഗ്ദാനം പാലിക്കപ്പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കസേര തെറിക്കുമെന്നാണ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിന്റെ പ്രഖ്യാപനം. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പുനഃക്രമീകരണം ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്‌. ഇടുക്കി മേഖലയിലെ കര്‍ഷകരുടെ പ്രശ്നം കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ വിഷയമാണ്‌. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുമെന്ന വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ പി.സി.ജോര്‍ജ്‌ രാജിവെയ്‌ക്കുമെന്ന്‌ പ്രസ്താവിച്ചു കഴിഞ്ഞു. എല്‍ഡിഎഫ്‌ ഇന്ന്‌ ഇടുക്കിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌.

ആറ്‌ കേരളാ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ സഹകരിക്കുന്നുണ്ട്‌. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ഒരു പരിസ്ഥിതി പ്രശ്നമായി ഒതുങ്ങുന്നില്ല. അത്‌ ഒരു രാഷ്‌ട്രീയ-സാമുദായിക പ്രശ്നവും മലയോരമേഖലയിലെ നിയമവാഴ്ചയുടെ പ്രശ്നവുമാണ്‌. ഈ സാഹചര്യത്തില്‍ ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമാണെന്ന വിജ്ഞാപനം എതിര്‍ കക്ഷികളുടെ കയ്യില്‍ ഫലവത്തായ ഒരു രാഷ്‌ട്രീയ ആയുധമായി മാറാം. പരിസ്ഥിതി ലോല മേഖലകളുടെ പുനര്‍നിര്‍ണയം അപ്രായോഗികമാണെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്‌ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തിരുത്തിയില്ലെങ്കില്‍ കേരള രാഷ്‌ട്രീയം കലങ്ങുമെന്നുറപ്പാണ്‌. ഇതിന്റെ ഗുണഫലം കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിനായിരിക്കും. കേരള സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ തിരുത്തി കരട്‌ വിജ്ഞാപനമിറക്കിയാലും സര്‍ക്കാര്‍ വിജ്ഞാപനം വരുന്നതിനുമുമ്പ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. കരട്‌ വിജ്ഞാപനമിറക്കി 60 ദിവസത്തിനുശേഷമേ നടപടിയുണ്ടാകുകയുള്ളൂ. അപ്പോള്‍ പരിസ്ഥിതിലോല ജനവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കപ്പെടുമോ എന്ന ആശങ്ക തുടരും. കേരളത്തിന്റെ ആവശ്യം 2500 സ്ക്വയര്‍ കിലോമീറ്റര്‍ ജനവാസമേഖല ഒഴിവാക്കണമെന്നാണ്‌. ഈ വിഷയം പരിശോധിച്ച ഉമ്മന്‍ ഡി ഉമ്മനും ഈ മേഖലയും അതിനോടനുബന്ധമായ 1000 സ്ക്വയര്‍ കിലോമീറ്റര്‍ മേഖലയും പരിരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പ്‌ നല്‍കുന്നു. ഇപ്പോള്‍ കസ്തൂരിരംഗന്‍ നിര്‍ദ്ദേശിച്ച പരിസ്ഥിതിലോല പ്രദേശങ്ങളും നിയന്ത്രണങ്ങളും അംഗീകരിച്ച്‌ സര്‍ക്കാര്‍ നവംബര്‍ 13ന്‌ ഇറക്കിയ ഉത്തരവ്‌ നിലവിലുണ്ട്‌. ഇത്‌ ജനവാസ-കൃഷിഭൂമി മേഖലകളെ പരിഗണിക്കാതെ തയ്യാറാക്കിയതാണ്‌. ഇത്‌ ഉയര്‍ത്തിയ ആശങ്കയാണ്‌ പുനര്‍നിര്‍ണയ ആവശ്യമുയരാന്‍ കാരണം.

മറ്റ്‌ സംസ്ഥാനങ്ങളും അവരുടെ നിലപാട്‌ വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ നവംബര്‍ 13ലെ ഉത്തരവ്‌ പുനഃപരിശോധിച്ച്‌ ആശങ്ക പരിഹരിക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നത്‌. പക്ഷെ വനം പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി പറയുന്നത്‌ മന്ത്രാലയം ഈ വിഷയം പുനഃപരിശോധിക്കുന്നില്ലെന്നാണ്‌. ദേശീയ ഹരിത ട്രൈബ്യൂണലും പരിസ്ഥിതിലോല പ്രദേശങ്ങളായി നിര്‍ണയിച്ച കേരളത്തിലെ 120 ഗ്രാമങ്ങള്‍ അതേപടി തുടരുമെന്ന്‌ തന്നെയാണ്‌. പക്ഷേ ഇങ്ങനെ ഒരു കടുംപിടിത്തം സര്‍ക്കാരിന്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നത്‌ തീര്‍ച്ചയാണ്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡിഎ വര്‍ധിപ്പിച്ച്‌ 100 ശതമാനമാക്കിയതും തെരഞ്ഞെടുപ്പില്‍ മുന്നില്‍ക്കണ്ടാണല്ലോ. പക്ഷേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാളധികം കൃഷിക്കാരുണ്ടെന്ന്‌ കേന്ദ്രം മറക്കുന്നു. കര്‍ഷകരുടെ വക്താവായ കേരളാ കോണ്‍ഗ്രസ്‌ ഈ വിഷയത്തില്‍ നിലപാടെടുത്താല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുപോലും അസ്ഥിരമാകും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പായാല്‍ ഇടുക്കി ജനജീവിതം ദുഃസഹമാകും. ഈയിടെ തിരുവമ്പാടിയില്‍ രമേശ്‌ എന്ന യുവാവ്‌ ഭൂമി വിറ്റ്‌ സഹോദരിയുടെ വിവാഹം നടത്താനാകാതെ ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ആശങ്കകളാണ്‌ ഇവിടുത്തെ കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്നത്‌. ഇപ്പോള്‍ ഉമ്മന്‍ ഡി ഉമ്മന്‍ റിപ്പോര്‍ട്ട്‌ പഠിച്ച്‌ മൂന്നര മണിക്കൂര്‍ ചര്‍ച്ച ചെയ്തശേഷം ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇടുക്കി നിവാസികള്‍. മറ്റു സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖല പ്രദേശങ്ങളായി കണ്ടെത്തിയ ഭൂമി ആ പരിധിയില്‍നിന്ന്‌ ഒഴിവാക്കപ്പെട്ട സ്ഥിതിക്ക്‌ എന്തുകൊണ്ട്‌ കേരളത്തിനോട്‌ ഈ വിവേചനം? ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.