Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരട്‌ വെടിക്കെട്ട്‌ ഇന്നും നാളെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 10:12 pm IST
in Ernakulam

മരട്‌: മധ്യകേരളത്തിലെ പ്രസിദ്ധമായ മരട്‌ വെടിക്കെട്ട്‌ ഇന്നും നാളെയും. മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്ര താലപ്പൊലിയുടെ ഭാഗമായി വടക്ക്‌ – തെക്ക്‌ ചേരുവാരങ്ങളാണ്‌ മല്‍സര വെടിക്കെട്ട്‌ നടത്തുന്നത്‌. ഇന്ന്‌ രാവിലെ ക്ഷേത്ര ചടങ്ങുകളെ തുടര്‍ന്ന്‌ 7.30ന്‌ സ്പെഷ്യല്‍ കൂട്ടവെടിയോടെ വടക്കേ ചേരുവാരം താലപ്പൊലിക്ക്‌ കാഹളം ഉയരും. വൈകീട്ട്‌ നാലിനുള്ള പകല്‍പ്പൂരത്തില്‍ ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ കൊട്ടാരത്തിലമ്മയുടെ തിടമ്പേറ്റും. ഗജരത്നം ഗുരുവായുര്‍ വലിയകേശവന്‍, മാതംഗരാജന്‍ ഗുരുവായുര്‍ ഇന്ദ്രസെന്‍, നന്തിലത്ത്‌ അര്‍ജുനന്‍, നന്തിലത്ത്‌ ഗോപാലകൃഷ്ണന്‍, നായരമ്പലം രാജശേഖരന്‍, കീഴൂട്ട്‌ വിശ്വനാഥന്‍ എന്നീ കരിവീരന്മാരും അണിനിരക്കും. മേള കലാനിധി പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ്‌ പഞ്ചവാദ്യം അരങ്ങേറും.
അകമ്പടിയായി വര്‍ണം വാരിവിതറി പകലമിട്ടുകളും ആകാശത്തിലേക്ക്‌ ഉയരും. 6.30ന്‌ കൂട്ടവെടി. ഏഴിന്‌ നാദസ്വരം, ദീപാരാധന തുടര്‍ന്ന്‌ കലവൂര്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വര്‍ണാഭമായ മിനിവെടിക്കെട്ട്‌. പത്തന്‌ പാണ്ടവത്ത്‌ ശിവക്ഷേത്രത്തില്‍ നിന്നും താലപ്പൊലി എഴുന്നള്ളിപ്പില്‍ ഗുരുവായൂര്‍ വലിയ കേശവന്‍, ഗുരുവായൂര്‍ ഇന്ദ്രസെന്‍ എന്നീ ഗജവീരന്മാര്‍ തിടമ്പേറ്റും. ചോറ്റാനിക്കര സുഭാഷ്‌ നാരായണമാരാര്‍, കല്ലേക്കുളങ്ങര കൃഷ്ണവാര്യര്‍, തിച്ചൂര്‍ മോഹനന്‍ തുടങ്ങിയവര്‍ നയിക്കുന്ന മേജര്‍സെറ്റ്‌ പഞ്ചവാദ്യം അകമ്പടിയേകും. ക്ഷേത്ര നടപ്പുരയില്‍ 11 മണിക്ക്‌ ചേറ്റാനിക്കര ഹരീഷ്‌ മാരാരും പാര്‍ട്ടിയും തായമ്പകയില്‍ വിസ്മയം തീര്‍ക്കും. പുലര്‍ച്ചെ ഒരുമണിക്ക്‌ പെരുവനം സതീശന്‍ മാരാര്‍ നയിക്കുന്ന പാണ്ടിമേളത്തോടെ താലപ്പൊലി എഴുന്നള്ളിപ്പ്‌ എത്തുന്നതിനെ തുടര്‍ന്നാണ്‌ ഗംഭീര കരിമരുന്നു പ്രയോഗം.

തെക്കേചേരുവാരം താലപ്പൊലിയായ നാളെ രാവിലെ ക്ഷേത്ര ചടങ്ങുകളെ തുടര്‍ന്ന്‌ 7.30ന്‌ കൂട്ടവെടി. എട്ടിന്‌ പറയ്‌ക്കെഴുന്നള്ളിപ്പ്‌. നാലുമണിക്ക്‌ പകല്‍പ്പൂരത്തില്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ കൊട്ടാരത്തിലമ്മയുടെ തിടമ്പേറ്റും. ഗജരാജ വിസ്മയം ഒരുക്കി എടവനക്കാട്‌ പരമേശ്വരന്‍, നെല്യക്കാട്ട്‌ ശ്രീമഹാദേവന്‍, തൃപ്പൂണിത്തുറ ശ്രീഹരി, മധുരപ്പുറം കണ്ണന്‍, വലിയവീട്ടില്‍ ഗണപതി, ചെമ്പുകാവ്‌ വിജയ്‌കണ്ണന്‍ എന്നീ കരിവീരന്‍മാരും അണിനിരക്കും. മേളകലാരത്നം കിഴക്കൂട്ട്‌ അനിയന്‍മാരാരും സംഘവും പാണ്ടിമേളമുതിര്‍ക്കും. ആകാശത്ത്‌ ഉയരുന്ന പകല്‍ അമിട്ടുകള്‍ വര്‍ണം വിതറും. 6.30ന്‌ കൂട്ടവെടി. 7.30ന്‌ ദീപാരാധന, വൈക്കം ഗിരീഷ്കുമാറിന്റെ നാദസ്വരക്കച്ചേരി. തുടര്‍ന്ന്‌ കലവൂര്‍ തങ്കപ്പന്റെ കരവിരുതില്‍ കമനീയമായ മിനി വെടിക്കെട്ട്‌. ഒന്‍പത്‌ മണിക്ക്‌ താലപ്പൊലി എഴുന്നള്ളിപ്പ്‌. ക്ഷേത്രനടപ്പുരയില്‍ പെരുവാരം സന്തോഷ്മാരാരും സംഘവും തായമ്പക. 9.45ന്‌ പാണ്ടവത്ത്‌ മഹാദേവ ക്ഷേത്രത്തില്‍ പൂജയും എഴുന്നള്ളിപ്പും. ഈരാറ്റുപേട്ട അയ്യപ്പന്‍ തിടമ്പേറ്റും. ചോറ്റാനിക്കര വിജയന്‍ മാരാര്‍, കലാമണ്ഡലം ശങ്കരവാര്യര്‍ തുടങ്ങിയവര്‍ നയിക്കുന്ന മേജര്‍ സെറ്റ്‌ പഞ്ചവാദ്യം അകമ്പടിയേകും. പുലര്‍ച്ചെ ഒരുമണിക്ക്‌ കിഴക്കൂട്ട്‌ അനിയന്‍മാരാര്‍ നയിക്കുന്ന പാണ്ടിമേത്തോടെ താലപ്പൊലി എഴുന്നള്ളിപ്പ്‌ എത്തുന്നതിനെ തുടര്‍ന്നാണ്‌ തെക്കേ ചേരുവാരത്തിന്റെ ഗംഭീര കരിമരുന്നു പ്രയോഗം.

14ന്‌ തെക്കേ ചേരുവാരം വേല. 15ന്‌ വടക്കേ ചേരുവാരം വേല. പൂരം തിരുനാള്‍ ആഘോഷ ദിവസമായ 16ന്‌ രാവിലെ ക്ഷേത്രചടങ്ങുകളെ തുടര്‍ന്ന്‌ 11മണിക്ക്‌ തിരുനാള്‍ സദ്യ. 6.30ന്‌ നാദസ്വരം. ദീപാരാധനയില്‍ ഇരു ചേരുവാരങ്ങളുടെയും സംയുക്ത വെടിക്കെട്ട്‌. എട്ടുമണിക്ക്‌ ഇരു ചേരുവാരങ്ങളുടെയും താലം വരവ്‌. ഒന്‍പത്‌ മണിക്ക്‌ വലിയ ഗുരുതിയോടെ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.