Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചാളം മേല്‍പ്പാലം: ഡിഎംആര്‍സി നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 10:08 pm IST
in Ernakulam

കൊച്ചി: പച്ചാളം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ഡിഎംആര്‍സി മുന്നോട്ട്‌ വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്‌ നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു. 23 പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പോടുകൂടിയാണ്‌ അജണ്ട പാസാക്കിയത്‌. പച്ചാളം പ്രദേശത്തിന്റെ ഭാവി വികസനങ്ങള്‍ക്ക്‌ പ്രസ്തുത മേല്‍പ്പാലം തടസ്സമാകുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷം തീരുമാനത്തെ എതിര്‍ത്തത്‌. പച്ചാളം മേല്‍പ്പാലം സംബന്ധിച്ച്‌ തീരുമാനം എടുക്കുന്നതിനായി കൗണ്‍സില്‍ മുന്നോട്ട്‌ വച്ച അജണ്ടയില്‍മേല്‍ നടന്ന ചര്‍ച്ചയില്‍ ഇടതുപക്ഷം ഇടഞ്ഞുതന്നെ നിന്നു. കൗണ്‍സില്‍ മുമ്പാകെ വരുന്ന അജണ്ടകള്‍ എല്ലാ കമ്മറ്റി അംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കണം കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതെന്ന നിലപാടിലായിരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.ജെ.വിനോദ്‌ ഇക്കാര്യത്തില്‍ ജനാധിപത്യ മര്യാദകള്‍ പാലിച്ചില്ലെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. പാലം എത്തരത്തിലായിരിക്കണം നിര്‍മിക്കുന്നത്‌ എന്നത്‌ സംബന്ധിച്ച്‌ തീരുമാനം എടുക്കുന്നതിന്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി അംഗങ്ങള്‍ സ്ഥലം നേരില്‍ കാണണമെന്ന്‌ നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചിരുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍ സി.എ.ഷക്കീര്‍ പറഞ്ഞു. ടൗണ്‍ പ്ലാനിംഗ്‌ കമ്മറ്റി ചര്‍ച്ച ചെയ്ത ശേഷമേ ഫയല്‍ കൗണ്‍സില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാവൂ എന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ചെയര്‍മാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൗണ്‍ പ്ലാനിംഗ്‌ കമ്മറ്റി കഴിഞ്ഞ 22-ാ‍ം തിയതി ഇക്കാര്യത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത്‌ കളവാണെന്ന്‌ കൗണ്‍സിലര്‍ ഷഫീഖ്‌ പറഞ്ഞു. നിയമപരമായി കിട്ടിയ അവകാശം ഹനിച്ചുകൊണ്ടാണ്‌ അജണ്ട പാസാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കമ്മറ്റി അംഗങ്ങളുടെ എല്ലാം സൗകര്യത്തിന്‌ സൈറ്റ്‌ ഇന്‍സ്പെക്ഷന്‍ സാധ്യമല്ലെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ പത്മദാസ്‌ പറഞ്ഞു. 22-ാ‍ം തിയതി കൂടിയ കമ്മറ്റിയില്‍ പച്ചാളം മേല്‍പ്പാലം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

സൈറ്റ്‌ ഇന്‍സ്പെക്ഷന്‍ സമയത്ത്‌ പ്രതിപക്ഷ അംഗമായ ഷക്കീര്‍ പോകാന്‍ തീരുമിനിച്ചിരുന്നതായും എന്നാല്‍ വ്യക്തിപരമായ കാരണത്താല്‍ അതിന്‌ സാധിച്ചില്ലെന്ന്‌ അഡ്വ. എം.അനില്‍ കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതിനും എതിര്‍പ്പ്‌ രേഖപ്പെടുത്തുന്നതിനും ആര്‍ക്കും അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

30 വര്‍ഷമായി പച്ചാളം ആര്‍ ഒ ബി പ്രശ്നം നിലനില്‍ക്കുന്നതായും ഇപ്പോള്‍ പാലത്തിന്റെ വീതി 7.5 മീറ്ററായി കുറയ്‌ക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ്‌ .പ്രഭു പറഞ്ഞു. റെയില്‍വേ ഗേറ്റ്‌അട ഒഴിവാക്കുന്നതിന്‌ വേണ്ടി മാത്രമുള്ള പാലമാണിത്‌. ഭാവി വികസനം മുന്നില്‍ കാണാതെയുള്ള തീരുമാനമാണിതെന്നും അവര്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി എന്നത്‌ ശുപാര്‍ശകള്‍ മുന്നോട്ട്‌ വയ്‌ക്കുന്നതിന്‌ വേണ്ടിയുള്ളതാണെന്ന്‌ മേയര്‍ ടോണി ചമ്മണി വ്യക്തമാക്കി. നഗരത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതി ചര്‍ച്ചയിലൂടെ പാസാക്കണമെന്ന ജനാധിപത്യ വ്യവസ്ഥ അനുസരിച്ചാണ്‌ കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരേയും ഒളിച്ച്‌ ഒന്നും പാസാക്കേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സന്ദര്‍ശന സമയത്തു കമ്മിറ്റിയംഗങ്ങള്‍ എല്ലാവരും ഇല്ലായിരുന്നുവ്ം ഉണ്ടായിരുന്നവര്‍ വിയോജിപ്പ്‌ അറിയിച്ചിട്ടില്ല്ം ടൗണ്‍ പ്ലാനിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ ജെ സോഹന്‍ കൗസിലിനെ അറിയിച്ചു.അഭിപ്രായ വ്യത്യാസമുണ്ടായിരുു‍വെങ്കില്‍ പ്രതിപക്ഷാംഗങ്ങള്‍ക്കു ഫോണിലൂടെ അറിയിക്കാമായിരുന്നുവ്ം സോഹന്‍ പറഞ്ഞു.സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി പ്രതിപക്ഷാംഗങ്ങള്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കണൊവശ്യപ്പെട്ട്‌ ടി. ജെ വിനോദും ലിനോ ജേക്കബ്ബും സോഹനെ പിന്തുണച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നിലപാടാണിതെന്ന്‌ പ്രതിപക്ഷ നേതാവ്‌ കെ. ജെ ജേക്കബ്ബ്‌ ആരോപിച്ചു.

ഭരണപക്ഷാംഗങ്ങള്‍ സംസാരിക്കുമ്പോള്‍ ഇടതുപക്ഷത്തെ ചിലര്‍ നിരന്തരം തടസ്സപ്പെടുത്തുകയാണെന്നും കൗണ്‍സില്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും മേയര്‍ വ്യക്തമാക്കിയപ്പോള്‍ ഇതില്‍ ക്ഷുഭിതരായ പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ ചേംബറിനടുത്തെത്തി ബഹളം ഉണ്ടാക്കി. ഇവരെ പ്രതിരോധിക്കാന്‍ ഭരണപക്ഷാംഗങ്ങളും രംഗത്തെത്തി. മേയറെ പുറത്ത്‌ പോകാന്‍ അനുവദിക്കില്ലെന്ന്‌ പ്രതിപക്ഷ കൗണ്‍സിലര്‍ എന്‍.എ.ഷെഫീഖ്‌ പറഞ്ഞു. ആരേയും ഭയപ്പെട്ട്‌ ജീവിക്കില്ലെന്നും തെമ്മാടി ശൈലി അംഗീകരിക്കാന്‍ ആവില്ലെന്നും മേയര്‍ വ്യക്തമാക്കി. ഏറെ നേരത്തെ വാടാ പോടാ വിളികള്‍ക്കു ശേഷമാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌.

അതേസമയം ആര്‍ ഒ ബി വിഷയത്തില്‍ രാഷ്‌ട്രീയ തീരുമാനമുണ്ടെന്ന്‌ ഭരണപക്ഷാംഗമായ പ്രേംകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ ആര്‍ ഒ ബി അജണ്ട പാസാക്കേണ്ടതുണ്ടെന്നും എന്നാല്‍ എല്‍ ഡിഎഫിന്‌ പാസാക്കേണ്ട എന്ന നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ജനപക്ഷത്ത്‌ നിന്നുകൊണ്ട് അജണ്ട പാസാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രശ്നമാണിത്‌. അവൈലബിള്‍ കമ്മറ്റി പരിശോധന നടത്തി ആ കമ്മറ്റിയുടെ ശുപാര്‍ശ കൗണ്‍സില്‍ മുമ്പാകെ വരേണ്ടതായിരുന്നുവെന്നും പ്രേംകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ടൗണ്‍ പ്ലാനിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ ജെ സോഹന്റെ നിലപാട്‌ തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി തീരുമാനം ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്ന്‌ അനില്‍ കുമാര്‍ പറഞ്ഞു. കൗസിലര്‍മാരായ അഡ്വ.സുനില്‍കുമാര്‍,കെ വി മനോജ്‌,പത്മദാസ്്്‌, ഡെലീന പിന്‍ഹീറോ, ചന്ദ്രിക എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.