Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദത്ത്‌ നിര്‍ത്താനെന്ന വ്യാജേന പെണ്‍കുട്ടികളെ കടത്തുന്ന റാക്കറ്റ്‌ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2014, 10:07 pm IST
in Ernakulam

ആലുവ: അന്യസംസ്ഥാനങ്ങളില്‍നിന്ന്‌ ദത്ത്‌ നിര്‍ത്താനെന്ന വ്യാജേന പെണ്‍കുട്ടികളെ കടത്തിക്കൊണ്ട്‌ വരുന്ന സ്ത്രീകളുള്‍പ്പെട്ട റാക്കറ്റ്‌ വീണ്ടും സജീവമാകുന്നു. കഴിഞ്ഞദിവസം ആലുവ റെയില്‍വേസ്റ്റേഷനില്‍ പിടിയിലായ കടലൂര്‍ വള്ളിമധുര സ്വദേശിനി കനിമയെ ചോദ്യം ചെയ്തപ്പോഴാണ്‌ റാക്കറ്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്‌. മന്ദബുദ്ധികളായ കുട്ടികളെ വരെ ഇത്തരത്തില്‍ കൊണ്ടുവരുന്നുണ്ട്‌.

വീട്ടുവേലക്കെന്ന മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്നതായി സംശയമുണ്ട്‌. കനിമ പലതവണ കുട്ടികളുമായി ആലുവയില്‍ വന്നിട്ടുണ്ട്‌. ആലുവയിലെ കംഫര്‍ട്ട്സ്റ്റേഷനില്‍ കൊണ്ടുവന്നശേഷമാണ്‌ കുട്ടികളെ കുളിപ്പിച്ച്‌ നല്ല വേഷം ധരിപ്പിക്കുന്നത്‌. കംഫര്‍ട്ട്‌ സ്റ്റേഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെയാണ്‌ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നി ആര്‍പിഎഫ്‌ ജവാന്മാര്‍ക്ക്‌ വിവരം നല്‍കിയത്‌. ആലുവയിലെത്തിയാല്‍ മുഖ്യ ഏജന്റുമായി ഇവര്‍ ബന്ധപ്പെടും. പിന്നീട്‌ ആവശ്യക്കാര്‍ കാറിലെത്തിയാണ്‌ കുട്ടികളെ കൊണ്ടുപോകുന്നത്‌.

മുമ്പ്‌ റെയില്‍വേ സ്റ്റേഷനില്‍ പീഡനത്തിനിരകളായവരും ഇത്തരത്തില്‍ കേരളത്തിലേക്ക്‌ വീട്ടുജോലിക്ക്‌ എത്തിയവരാണ്‌. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ചില കോളനികളില്‍നിന്നാണ്‌ പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്‌. സ്ത്രീകള്‍ തന്നെയാണ്‌ തൊഴിലും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്ത്‌ കൊണ്ടുവരുന്നത്‌. വീട്ടുകാര്‍ക്ക്‌ മുന്‍കൂറായി തുക നല്‍കുകയും ചെയ്യും. അതുകൊണ്ടാണ്‌ പലരും പരാതി നല്‍കാത്തത്‌. ചില സന്നദ്ധ സംഘടനകള്‍ ദത്തെടുത്ത്‌ വിദ്യാഭ്യാസവും മറ്റും നല്‍കുമെന്ന്‌ പറഞ്ഞാണ്‌ പ്രായമാകാത്ത കുട്ടികളില്‍ പലരെയും കൊണ്ടുവരുന്നത്‌.

കനിമ ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൈമാറുമ്പോള്‍ നിശ്ചിത തുക വാങ്ങുകയാണ്‌ ചെയ്യുന്നത്‌. പിന്നീട്‌ ഈ കുട്ടികള്‍ എവിടെയാണെന്നത്‌ പലപ്പോഴും ഇവര്‍ക്കുപോലും അറിയില്ല. കഴിഞ്ഞദിവസം തുണിക്കടയില്‍ സെയില്‍സ്ഗേളിനെ മയക്കുമരുന്ന്‌ സ്പ്രേ ചെയ്തശേഷം തുണികളും മറ്റും കൊള്ളയടിച്ച കേസിലെ പ്രധാന പ്രതിയായ തമിഴ്‌നാട്‌ സ്വദേശിനി നാഗമ്മയ്‌ക്കും പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവരുന്ന റാക്കറ്റുമായി ബന്ധമുണ്ട്‌. പല കേസുകളിലും ഉള്‍പ്പെട്ട ഇത്തരക്കാരെ വിശദമായി ചോദ്യം ചെയ്ത്‌ റാക്കറ്റുമായി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ്‌ ശ്രമിക്കുന്നില്ലെന്ന പരാതിയുമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

പുതിയ വാര്‍ത്തകള്‍

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.