Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ നിര്‍മാണം: തൊഴില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 10:42 pm IST
inErnakulam

കൊച്ചി: കൊച്ചിയുടെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രൊ റെയില്‍ നിര്‍മാണത്തില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ രൂക്ഷമാകുന്നു. നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്ന എല്‍ ആന്റ്‌ ടി, സോമ കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ വീഴ്‌ച്ചകളുമാണ്‌ കൊച്ചി മെട്രൊയ്‌ക്ക്‌ തിരിച്ചടിയായിരിക്കുന്നത്‌. പദ്ധതി വാഗ്ദാനങ്ങളില്‍ പലതും നിറവേറുന്നുമില്ല.

നിര്‍മാണത്തിനാവശ്യമായ മണല്‍ ലഭ്യമാകുമോ എന്നതാണ്‌ ഇപ്പോള്‍ കെഎംആര്‍എല്ലിന്റെ മുന്നിലുള്ള മറ്റൊരു പ്രശ്നം. മെട്രൊ നിര്‍മാണത്തെ മണല്‍ ക്ഷാമം ബാധിക്കില്ലെന്ന്‌ സര്‍ക്കാര്‍ തുടര്‍ച്ചയായി വ്യക്തമാക്കുമ്പോഴും നിര്‍മാണ കമ്പനികളുടെ ആശങ്കയ്‌ക്ക്‌ പൂര്‍ണ പരിഹാരമാകുന്നില്ല. പെരിയാറ്റില്‍ നിന്നും മണല്‍ വാരാം എന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രകൃതി സ്നേഹികള്‍ രംഗത്തെത്തിയതോടെ ഈ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു. ക്വാറികളില്‍ നിന്നും ലഭ്യമാകുന്ന എം സാന്റ്‌ മണലാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായത്ര എം സാന്റ്‌ മണല്‍ ക്വാറികളില്‍ നിന്നും കിട്ടുമോ എന്ന ആശങ്കയും ഉണ്ട്‌.

തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളാണ്‌ മെട്രോയെ വലയ്‌ക്കുന്ന മറ്റൊന്ന്‌. വിവിധ റീച്ചുകളില്‍ തര്‍ക്കങ്ങള്‍ കാരണം നിര്‍മാണം മുടങ്ങുന്നതും പതിവാണ്‌. മെട്രൊ റെയിലിന്‌ അനുബന്ധമായി നിര്‍മിച്ച നോര്‍ത്ത്‌ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മൂന്നു തവണ നീട്ടി വച്ചു. മുഖ്യമന്ത്രിയുടെ തിയതി ലഭ്യമല്ലാത്തതിനാലാണ്‌ ഉദ്ഘാടനം നീട്ടിവയ്‌ക്കുന്നതെന്നായിരുന്നു വിശദ്ദീകരണം. ഇതും മെട്രോയ്‌ക്ക്‌ തിരിച്ചടിയായി.

നഗരത്തിലെ ഗതാഗത കുരുക്കു പരിഹരിക്കാനും അധികൃതര്‍ക്കായിട്ടില്ല. സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലെ കാലതാമസമാണ്‌ ഗാഗതത കുരുക്കിന്‌ കാരണം. നഗരത്തില്‍ കമ്പനിപ്പടി, അമ്പാട്ടുകാവ്‌, അപ്പോളോ ജംങ്ങ്ഷന്‍, ടിവിഎസ്‌ ജംങ്ങ്ഷന്‍, കുസാറ്റ്‌ ജംങ്ങ്ഷന്‍, പത്തടിപ്പാലം, മാമംഗലം, എംജി റോഡ്‌ തുടങ്ങിയിടങ്ങളില്‍ ഗതാഗത കുരുക്ക്‌ സാധാരണ ജനങ്ങളെയാണ്‌ ബുദ്ധിമുട്ടിലാക്കുന്നത്‌. റോഡിനു വീതികൂട്ടല്‍ നടപടികള്‍ പൂരോഗമിക്കുന്നുനെങ്കിലും മിക്കയിടത്തും ഇത്‌ യാഥാര്‍ഥ്യമായിട്ടില്ല. ഗതാഗതക്കുരുക്കിന്‌ പരിഹാരമെന്ന നിലയില്‍ ബദല്‍ റോഡുകളെ കുറിച്ച്‌ കൊച്ചി സിറ്റി പോലീസ്‌ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരുന്നെങ്കിലും അത്രത്തോളം ഫലപ്രദമായിട്ടില്ല.

മെട്രൊയുടെ ഒന്നാം റീച്ചായ ആലുവ മുതല്‍ കളമശേരി വരെയുള്ള ഭാഗങ്ങളില്‍ 13 ഫില്ലറുകളും 36 പെയില്‍ക്യാപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്്‌. 481 പെയിലുകളും പൂര്‍ത്തിയായ ഇവിടെ എല്‍ ആന്റ്‌ ടിയ്‌ക്കാണ്‌ നിര്‍മാണ ചുമതല. രണ്ടാം റീച്ചായ കളമശേരി മുതല്‍ കലൂര്‍ സ്റ്റേഡിയം വരെയുള്ള ഭാഗത്ത്‌ 27ഫില്ലറുകളും പൂര്‍ത്തിയായി. മൂന്നാം റീച്ചായ സ്റ്റേഡിയം മുതല്‍ സൗത്ത്‌ വരെയുള്ള ഭാഗത്ത്‌ എട്ട്‌ ഫില്ലറുകളും പൂര്‍ത്തിയായി. വൈറ്റില- പേട്ട റീച്ചില്‍ 21 പെയിലുകളാണ്‌ പൂര്‍ത്തിയായിരിക്കുന്നത്‌. ഇപ്പോള്‍ തന്നെ രണ്ട്‌ മാസത്തോളം വൈകിയാണ്‌ നിര്‍മാണം പുരോഗമിക്കുന്നത്‌. ഇക്കാര്യത്തില്‍ മെട്രോ മാന്‍ ഇ.ശ്രീധരന്‌ പോലും അതൃപ്തിയുണ്ട്‌. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

കാസ്റ്റിംഗ്‌ യാര്‍ഡുകളുടെ നിര്‍മാണം നിലച്ചിട്ടും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല. നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഒരു ദിവസം നിര്‍മാണം തടസ്സപ്പെട്ടാല്‍ ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമാണ്‌ ഉണ്ടാവുക. 24 ദിവസങ്ങളാണ്‌ ഇത്തരത്തില്‍ പണിമുടക്ക്‌ മൂലം നഷ്ടമായത്‌. സ്ഥലമേറ്റെടുക്കല്‍ വൈകുന്നതും നിര്‍മാണത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്‌. തുടര്‍ന്നങ്ങോട്ട്‌ തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരുന്നാല്‍ മാത്രമേ ഉദ്ദേശിച്ച സമയത്ത്‌ മെട്രോയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുവെന്നും ഇ.ശ്രീധരന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.