Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേരളത്തിലെ മാറ്റങ്ങള്‍ക്ക്‌ തടസമായത്‌ ജാതിവ്യവസ്ഥയെന്ന്‌ ഡോ.എം.ജി.എസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 10:42 pm IST
inErnakulam

കൊച്ചി: ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ ശാസ്ത്രരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ തടസമായി നിന്നത്‌ ജാതിവ്യവസ്ഥയാണെന്ന്‌ പ്രമുഖ ചരിത്രകാരന്‍ ഡോ.എം.ജി.എസ്‌. നാരായണന്‍. ഇക്കാരണത്താല്‍ അര്‍ഥശാസ്ത്രം എന്ന മൗലികഗ്രന്ഥത്തിനു പോലും ഇവിടെ കാര്യമായ പ്രചാരം ലഭിച്ചില്ല. ഉന്നതവര്‍ണങ്ങള്‍ക്കു മാത്രമുള്ള വിശുദ്ധഗ്രന്ഥമായാണ്‌ അര്‍ഥശാസ്ത്രം പരിഗണിക്കപ്പെട്ടതെന്ന്‌ അദ്ദേഹം നിരീക്ഷിച്ചു.

സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാന്‍സ്ഡ്‌ സ്റ്റഡിയുടെയും തൃപ്പൂണിത്തുറ സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹില്‍പാലസില്‍ നടക്കുന്ന ത്രിദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സംസ്കൃത പാരമ്പര്യവും നാട്യ പാരമ്പര്യവും അനസ്യൂതമായ നാട്യശാസ്ത്ര തുടര്‍ച്ചയുടെ തെളിവാണെന്ന്‌ വ്യംഗ്യവ്യാഖു എന്ന ഒമ്പതാം നൂറ്റാണ്ടിലെ കൃതിയെ ആസ്പദമാക്കി ഡോ.കെ.ജി.പൗലോസ്‌ അഭിപ്രായപ്പെട്ടു. കൂടിയാട്ടത്തിലെ വാചികാഭിനയം, ജ്യാമിതീയ ഗണിതം എന്നിവ കേരളത്തിന്റെ തനതായ വൈദികപാരമ്പര്യത്തില്‍ നിന്ന്‌ ഉടലെടുത്തതാണെന്ന്‌ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച പ്രൊഫ.സി.എന്‍.നീലകണ്ഠന്‍ പറഞ്ഞു. രേഖപ്പെടുത്തിയ പ്രബന്ധങ്ങളേയും ഗ്രന്ഥങ്ങളേയും മാത്രം ആശ്രയിച്ചാണ്‌ പൊതുവെ ജ്ഞാനസമ്പാദനം നടക്കുന്നതെന്നും എന്നാല്‍ സംസ്കാര പഠനത്തില്‍ വിപുലമായ നാട്ടുവഴക്കങ്ങളെ പരിഗണിക്കേണ്ടത്‌ നിര്‍ണായകമാണെന്നും ബൗദ്ധപാരമ്പര്യത്തെ സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ച ഡോ.അജു നാരായണന്‍ ചൂണ്ടിക്കാട്ടി.

സെമിനാറിന്റെ രണ്ടാം ദിനമായ ഇന്നലെ ഡോ. രാധവല്ലഭ ത്രിപാഠി, ഡോ.കെ.മുത്തുലക്ഷ്മി, ഡോ.സി.രാജേന്ദ്രന്‍, ഡോ.പി.വി.രമാന്‍കുട്ടി, ഡോ.ധര്‍മരാജ്‌ അടാട്ട്‌, ഡോ.ബി. വേണുഗോപാലപ്പണിക്കര്‍, ഡോ. കാര്‍മേല മാസ്ട്രാഞ്ചലോ, പ്രൊഫ. ജോര്‍ജ്‌ സി.പോള്‍ എന്നിവരും പ്രബന്ധം അവതരിപ്പിച്ചു. വൈകീട്ട്‌ നടന്ന സാംസ്കാരിക പരിപാടിയില്‍ എടപ്പാളിലെ വല്ലഭട്ട കളരിസംഘത്തിന്റെ കളരിപ്പയറ്റും ഉണ്ടായിരുന്നു. സെമിനാര്‍ ഇന്ന്‌ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.