മട്ടാഞ്ചേരി: മുല്ലയ്‌ക്കല്‍ വനദുര്‍ഗ്ഗാക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണത്തില്‍ സേവാഭരതിയും, ബാലഗോകുലവും സേവനസജ്ജരായി. ദാഹജലം നല്‍കിയും, ഭക്ഷണം വിതരണം ചെയ്തു. വാളണ്ടിയര്‍ സേവനവുമായി നൂറിലേറെ പ്രവര്‍ത്തകര്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ സന്നദ്ധമായി. കഴിഞ്ഞ നാല് വര്‍ഷമായി സേവാഭാരതിയും ബാലഗോകുലവും പൊങ്കാല സമര്‍പ്പണ ആഘോഷവേദിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്തജന സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് ബാലഗോകുലം ജില്ലാ സംഘടനാ സെക്രട്ടറി വേണുഗോപാല്‍, വിഎച്ച്പി ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.ആര്‍.നവീന്‍കുമാര്‍, രഘുറാം, മജ്ജുനാഥ് പ്പൈ, ഋതേഷ് കിളിക്കാര്‍, രാകേഷ് തമ്പാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















