Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോക്സഭാ തെരെഞ്ഞടുപ്പ്‌ ദേശീയ രാഷ്‌ട്രീയ ചരിത്രത്തില്‍ വഴിത്തിരിവാകും: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2014, 09:40 pm IST
in Ernakulam

കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്‌ ദേശീയ രാഷ്‌ട്രീയ ചരിത്രത്തില്‍ വഴിത്തിരിവാകുമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍. കോണ്‍ഗ്രസിനേക്കാള്‍ ജനപിന്തുണയുള്ള രാഷ്‌ട്രീയപാര്‍ട്ടിയായി രാജ്യത്തിന്ന്‌ ബിജെപി മാറിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം പാര്‍ലമെന്റ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്‌. ലോകത്തിലെ നാലാമത്തെ സമ്പന്നയായി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി മാറിയതായി വാര്‍ത്തകള്‍ വരുന്നു. ഇതെങ്ങനെ സംഭവിച്ചു. അഴിമതിയിലൂടെയാണ്‌ സോണിയാ ഗാന്ധിക്ക്‌ ഈ പണമെല്ലാം ലഭിച്ചത്‌. 1.86 ലക്ഷം കോടയുടെ അഴിമതി ആരോപിക്കപ്പെടുന്ന കല്‍ക്കിരിപ്പാടം അഴമതിക്കേസില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെ സെക്രട്ടറി നല്‍കിയ ലിസ്റ്റ്‌ പ്രകാരമാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞത്‌ ഇതിനു തെളിവാണ്‌. എ.കെ. ആന്റണി അഴിമതിക്കാരനാണെന്ന്‌ താന്‍ പറയുന്നില്ലെങ്കിലും ഇന്ന്‌ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്‌ പ്രതിരോധ വകുപ്പിലാണ്‌. പ്രതിരോധ രംഗത്തിനാവശ്യമായ ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ കഴിവുള്ള ശാസ്ത്രജ്ഞര്‍ രാജ്യത്തുണ്ടെങ്കിലും അവരെ ഉപയോഗപ്പെടുത്താതെ കമ്മീഷന്‍ മോഹിച്ച്‌ എല്ലാം ഇറക്കുമതി ചെയ്യുന്നു. വരേണ്യ വര്‍ഗത്തിന്റെ ഒരു കുടംബത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്‌ മാറിയിരിക്കുന്നു. ഒപ്പം അഹങ്കാരത്തിന്റെ മൂര്‍ത്തിമത്‌ ഭാവമായും.

ഭരിക്കാന്‍ കഴിവുള്ള, സത്യസന്ധതയുള്ള, ജനങ്ങളുടെ വികാരം ഉള്‍ക്കൊളളുന്ന ഭരണാധികാരിയാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി. അത്തരത്തിലുള്ളൊരു ഭരണാധികാരി വന്നാല്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ഒരു ശതമാനം മാത്രം കാര്‍ഷിക വളര്‍ച്ചാ നിരക്കുള്ളപ്പോള്‍ ഗുജറാത്തില്‍ അത്‌ 11 ശതമാനമാണെന്നത്‌ ഇതിനു തെളിവാണ്‌. രാജ്യത്തെ 60 ശതമാനം വരുന്ന യുവജനങ്ങള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട്‌. ഇതിനുദാഹരണമാണ്‌ ഡല്‍ഹി ഉള്‍പ്പെടെയുള്ള നാലു സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പ്‌ ഫലങ്ങളെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, ശ്യാമള എസ്‌. പ്രഭു, സംസ്ഥാന കമ്മിറ്റിയംഗം രശ്മി, ദേശീയ കൗണ്‍സില്‍ അംഗം നെടുമ്പാശേരി രവി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈജു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, എന്‍.പി. ശങ്കരന്‍ കുട്ടി, കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ്‌ പി.ബി. സുജിത്ത്‌, ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ സജി കുമാര്‍, സജിനി രവി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.