Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുസ്തകങ്ങളുടെ അത്ഭുത ലോകം തുറന്ന അന്താരാഷ്‌ട്രപുസ്തകോത്സവത്തിന്‌ ഇന്ന്‌ കൊടിയിറക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2014, 10:31 pm IST
in Ernakulam

കൊച്ചി : വായനയുടെ കാലം അസ്തമിച്ചിട്ടില്ലെന്ന്‌ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ കഴിഞ്ഞ പത്തു ദിവസമായി നടന്നു വന്ന 17-ാ‍മത്‌ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലെ തിരക്കു പറയുന്നത്‌. കേരളത്തിലെയും ഇന്ത്യയിലെ മറ്റ്‌ എട്ടു സംസ്ഥാനങ്ങളിലെയും 300 ഓളം വന്‍കിട പുസ്തകപ്രസാധകരാണ്‌ ഇവിടെ അണിനിരന്നിരിക്കുന്നത്‌. ഓരോ സ്റ്റാളുകളിലും അഭുതപൂര്‍വ്വമായ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. യുവാക്കളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വലിയൊരു നിരയാണ്‌ ഇക്കുറി പുസ്തകോത്സവത്തിന്റെ പ്രത്യേകത എന്നാണ്‌ പങ്കെടുക്കുന്ന ഓരോ സ്റ്റാളും അഭിപ്രായപ്പെട്ടത്‌. അതുകാണിക്കുന്നത്‌ വായനയുടെ ലോകം ഇനിയും അസ്തമിച്ചിട്ടില്ല എന്നു തന്നെയാണ്‌. പുസ്തകവായന ഇല്ലാതായി എന്നു പറയുന്നതിനെക്കാള്‍ എന്റെ പുസ്തകങ്ങള്‍ ആരും വായിക്കുന്നില്ല എന്ന്‌ എഴുത്തുകാര്‍ മാറ്റിപറയേണ്ടിയിരിക്കുന്നു എന്നാണ്‌ മുഖ്യസംഘാടകനായ ഇ.എന്‍. നന്ദകുമാര്‍ അഭിപ്രായപ്പെട്ടത്‌. കരുത്തുററ പുസ്തകങ്ങള്‍ ജനിക്കാത്തതാണ്‌ വായനനശിക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടികാട്ടിയത്‌. ചിന്ത പബ്ലിക്കേഷന്‍സ്‌ തുടങ്ങി മാതൃഭൂമിബുക്സില്‍ അവസാനിക്കുമ്പോള്‍ എല്ലാത്തരത്തിലുമുളള പുസ്തകങ്ങളും വായനക്കാരിലേക്കെത്തിക്കാന്‍ കഴിയുന്നു പുസ്തകോത്സവത്തിന്‌.

ചൗകംബ സാന്‍സ്ക്രറ്റ്‌ സന്‍സ്ഥാന്‍, സെന്‍ട്രന്‍ ഹിന്ദി ഡയറക്ടറേറ്റ്‌, നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌, കേന്ദ്ര സാഹിത്യ അക്കാദമി തുടങ്ങിയവരുടെ പങ്കാളിത്തവും 17-ാ‍മത്‌ പുസ്തകോത്സവത്തിന്റെ പ്രത്യേകതയായി എടുത്തുപറയാം എന്ന്‌ സംഘാടകര്‍ പറഞ്ഞു. കൂടാതെ ഹിറ്റാഡ്ഷേ, പെന്‍ഗ്വിന്‍ തുടങ്ങിയ വിദേശ പ്രസാധകരുടെ പുസ്തകവും ഈ വര്‍ഷം ഉണ്ടായിരുന്നു. 1997ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ 50-ാ‍ം വാര്‍ഷികത്തിനാണ്‌ ആദ്യമായി പുസ്തകോത്സവം ആരംഭിച്ചത്‌. 17 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയിലെതന്നെ ഒന്നാമത്തെ എക്സിബിഷനായിമാറി കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം. എറണാകുളത്തു മാത്രം ഒതുങ്ങിനില്‍ക്കാതെ ആലപ്പുഴയില്‍ ആഗസ്തിലും, തലശ്ശേരിയില്‍ ഫെബ്രുവരിയിലും പുസ്തകോത്സവം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്‌ അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി. പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യസംഗമം, കവിയരങ്ങ്‌ തുടങ്ങിയ പരിപാടികള്‍ വളരെ ജനശ്രദ്ധയാകര്‍ഷിച്ചു.

കുട്ടികളിലെ വായനാശീലം വളര്‍ത്തിയെടുക്കാന്‍ കുട്ടികളുടെ പുസ്തകോത്സവവും സംഘടിപ്പിക്കുന്നുണ്ട്‌ പുസ്തകോത്സവ സമിതി. കുട്ടികള്‍ അവരുടെ വിട്ടിലുള്ള പുസ്തകങ്ങള്‍ സ്കൂളിലെത്തിച്ചായിരുന്നു പ്രദര്‍ശനം നടത്തിയത്‌. അങ്ങിനെ 100 സ്കൂളുകളില്‍ നടത്തിയ എക്സിബിഷനില്‍ ഒരു ലക്ഷം പുസ്തകങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച സ്കൂളുകള്‍ വരെയുണ്ടായി എന്നത്‌ എടുത്തുപറയേണ്ട കാര്യമാണ്‌. ഒരു ദിവസത്തെ അവധികൊടുത്താണ്‌ എല്ലാ പ്രമുഖ സ്കൂളുകളും പങ്കെടുത്തത്‌. ഏറ്റവും കൂടുതല്‍ പുസ്തകം എത്തിച്ച കുട്ടിക്കും, ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്കൂളിനും സമ്മാനവും നല്‍കിയിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ കുട്ടികളുടെ അന്താരാഷ്‌ട്ര പുസ്തകോത്സവം എന്ന ആശയം രൂപം കൊണ്ടത്‌.

മികച്ച സാഹിത്യത്തിനുള്ള സമഗ്രസംഭാവനയായി കഴിഞ്ഞ 10 വര്‍ഷമായി ബാലാമണിയമ്മ പുരസ്കാരം നല്‍കി വരുന്നുണ്ട്‌. ഇത്തവണത്തെ പുരസ്കാരം പി.വല്‍സലക്കാണ്‌ ലഭിച്ചത്‌. സുഗതകൂമാരി, എം.ലീലാവതി, കോവിലന്‍, അക്കിത്തം, കാക്കനാടന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എം.പി.വിരേന്ദ്രകുമാര്‍, സി.രാധാകൃഷ്ണന്‍, യുസഫലി കേച്ചേരി തുടങ്ങിയവര്‍ക്കാണ്‌ മുന്‍പ്‌ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചിട്ടുള്ളത്‌. കൂടാതെ കഴിഞ്ഞ വര്‍ഷം മുതല്‍ മാധ്യമ പുരസ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സാമൂഹിക പ്രതിബധതയുള്ള ഫീച്ചറുകള്‍ക്കാണ്‌ അവാര്‍ഡു നല്‍കുന്നത്‌. പത്രമാധ്യമത്തിനും, ദൃശ്യമാധ്യമത്തിനും പ്രത്യേകം പുരസ്കാരങ്ങളാണ്‌ നല്‍കുന്നത്‌. പ്രാസാധകര്‍ക്കും അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി പുരസ്കാരം നല്‍കുന്നുണ്ട്‌. ഈ വര്‍ഷത്തെ പുരസ്കാര ജേതാവ്‌ കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടാണ്‌.

17-ാ‍മത്‌ അന്താരാഷ്‌ട്ര പുസ്തകോത്സവ ആഘോഷ സമിതിയുടെ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ പി.ആര്‍.രാമന്‍ ആയിരുന്നു. കെ.രാധാകൃഷ്ണന്‍ ഡയറക്ടര്‍, ബി.പ്രകാശ്ബാബു ജനറല്‍ കണ്‍വീനര്‍, അഡ്വ.എം.ജയശങ്കര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പുസ്തകോത്സവത്തിനു നേതൃത്ത്വം നല്‍കി.

18-ാ‍മതു അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 8 വരെ നടത്താന്‍ തീരുമാനിച്ചതായി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ജനറല്‍ സെക്രട്ടറി ഇ.എന്‍.നന്ദകുമാര്‍ പറഞ്ഞു. വിദേശത്തു നിന്നുള്‍പ്പെടെ ആയിരം പ്രസാധകരെ എത്തിക്കുകയാണ്‌ 18-ാ‍മതു അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്‌.

കെ.എം.കനകലാല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.