ആലുവ: കടകെണിയിലും മറ്റുമാകുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരെ കടംവീട്ടുന്നതിനുവേണ്ടി ഒറീസയില്‍ നിന്നും വന്‍തോതിസ്ത്രീകളെയും കുട്ടികളെയും കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു. ചിലഇടനിലക്കാര്‍ മുഖേനയാണ് കടംവീട്ടുന്നതിനുവേണ്ടി ഈ സംഘങ്ങള്‍ തൊഴില്‍ ചെയ്യാന്‍ കൊണ്ടുവരുന്നത്. കടംവീട്ടിതീരുന്നതുവരെ നിശ്ചിത തുകമാത്രമായിരിക്കും ഇവര്‍ക്ക് പ്രതിഫലമായി നല്‍കുക. പ്ലൈവുഡ് മേഖലയില്‍ മുതല്‍ പാര്‍ട്ട്ടൈം വീട്ടുജോലിക്കുവരെ ഇത്തരത്തില്‍ ഒറീസയില്‍ നിന്നുള്ളവര്‍ എത്തുന്നുണ്ട്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ഇതുമായി ബന്ധപ്പെട്ട ഏജന്റുമാരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുണ്ട്.
















